Updated on: 21 July, 2020 11:50 AM IST
beetroot morukari

ബീറ്റ്‌റൂട്ട് മോരുകറി ഇഷ്ടമല്ലാത്തവർ കുറവായിരിക്കും. സാധാരണ മോരുകറിയില്‍ നിന്നു വ്യത്യസ്തമായൊരു മോരുകറി പരീക്ഷിച്ചാലോ? ബീറ്റ്‌റൂട്ട് കൊണ്ടു മോരുകറി തയ്യാറാക്കുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്.

ചേരുവകള്‍

ബീറ്റ്‌റൂട്ട് 1 ചെറുത്
സവാള 1 ഇടത്തരം
തക്കാളി 2 ഇടത്തരം
ഇഞ്ചി ഒരിഞ്ചു നീളത്തില്‍
പച്ചമുളക് 5 എണ്ണം
ഉപ്പ് ആവശ്യത്തിന്


തൈര് ഒന്നര കപ്പ് കടുക് കറിവേപ്പില എണ്ണ താളിക്കാന്‍ തയ്യാറാക്കുന്ന വിധം ഒരു പാനില്‍ എണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും മൂപ്പിക്കുക. ഇതിലേക്ക് ഇഞ്ചിയും പച്ചമുളകും ചേര്‍ത്ത് വറുക്കുക. സവാളയും പൊടിയായി അരിഞ്ഞ ബീറ്റ്‌റൂട്ടുമിട്ട് ഉപ്പ് ചേര്‍ത്തു വഴറ്റാം. ഇനി തക്കാളിയും ചേര്‍ത്ത് വഴറ്റി അടച്ചുവെച്ച് പാകം ചെയ്യാം. വെള്ളം ചേര്‍ക്കേണ്ടതില്ല. തൈര് അല്‍പം വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക. പാകമായ കൂട്ടില്‍ ഉടച്ച തൈര് ചേര്‍ത്തിളക്കി തിള വരുന്നതിന് മുമ്പേ വാങ്ങി വെക്കാം. ബീറ്റ്‌റൂട്ട് മോര് കറി തയ്യാര്‍.

English Summary: How to make beetroot morukari
Published on: 21 July 2020, 11:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now