ഇന്ത്യന്‍ റെസ്റ്റോറന്റിലെ പ്രത്യേകിച്ചും നോര്‍ത്ത് ഇന്ത്യന്‍ വെജിറ്റേറിയന്‍ മെനുവിലെ 10 ഓപ്ഷനുകളില്‍ 5 എണ്ണത്തിലും പനീര്‍ ഡിഷ് ആയിരിക്കും, യഥാര്‍ത്ഥത്തില്‍ ഒരു പച്ചക്കറിയല്ലാത്ത എന്നാല്‍ ഏറ്റവും പ്രശസ്തമായ ഇന്ത്യന്‍ പച്ചക്കറിയാണ് പനീര്‍.
എന്താണ് പനീര്‍?
പാല്‍ തൈരാക്കി വേര്‍തിരിച്ചെടുത്ത് ഉണ്ടാക്കുന്ന ഇന്ത്യന്‍ കോട്ടേജ് ചീസാണ് പനീര്‍.
നിങ്ങള്‍ക്ക് ഒന്നുകില്‍ വിനാഗിരിയോ നാരങ്ങാനീരോ ഉപയോഗിച്ച് പാല്‍ തൈരാക്കാം. തൈരും ഉപയോഗിക്കാം.
ഇന്ത്യയിലെ നിരവധി കറികളില്‍ പനീര്‍ ഉപയോഗിക്കുന്നു, പനീര്‍ മസാല,പാലക് പനീര്‍, കടായി പനീര്‍, മാറ്റര്‍ പനീര്‍, ചില്ലി പനീര്‍ എന്നിവയാണ് ജനപ്രിയമായത്.
പനീര്‍ വീട്ടില്‍ ഉണ്ടാക്കുന്നത് കൊണ്ട് പല ഗുണങ്ങളുണ്ട്.
-
ഇത് പുതിയതും പ്രിസര്‍വേറ്റീവുകളില്ലാത്തതുമാണ്.
-
ഓര്‍ഗാനിക് പാല്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ഓര്‍ഗാനിക് പനീര്‍ ഉണ്ടാക്കാം.
-
വീട്ടിലുണ്ടാക്കുന്ന പനീര്‍ മൃദുവും രുചികരവുമാണ്.
പനീര്‍ എങ്ങനെ ഉണ്ടാക്കാം?
വീട്ടില്‍ തന്നെ ഉള്ള 2 സാധനങ്ങള്‍ കൊണ്ട് പനീര്‍ നമുക്ക് വീട്ടില്‍ ഉണ്ടാക്കാം.
പാല്‍: മികച്ച ഫലം ലഭിക്കാന്‍ നല്ല പാല്‍ ഉപയോഗിക്കുക. നിങ്ങള്‍ക്ക് 2% പാല്‍ ഉപയോഗിച്ച് പനീര്‍ ഉണ്ടാക്കാം, എന്നാല്‍ നിങ്ങള്‍ക്ക് നല്ല പനീര്‍ ക്യൂബുകള്‍ വേണമെങ്കില്‍, നല്ല കൊഴുപ്പുള്ള പാല്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
തൈരാക്കുവാന്‍ : വിനാഗിരിയോ നാരങ്ങാനീരോ തൈരോ ഉപയോഗിക്കാം.
നുറുങ്ങ്: നിങ്ങള്‍ക്ക് ക്രീമിയര്‍ പനീര്‍ വേണമെങ്കില്‍, പാല്‍ തിളപ്പിക്കുമ്പോള്‍ കുറച്ച് ഹെവി ക്രീം (ഒരു ലിറ്റര്‍ പാലിന് ഏകദേശം ¼ കപ്പ്) ചേര്‍ക്കുക
പനീര്‍ എങ്ങനെ ഉണ്ടാക്കാം?
രീതി
-
ഇടത്തരം ചൂടില്‍ അടി കട്ടിയുള്ള പാത്രത്തില്‍ പാല്‍ ചേര്‍ക്കുക.
-
പാല്‍ നന്നായി തിളപ്പിക്കുക, ചട്ടിയുടെ അടിയില്‍ പറ്റിപ്പിടിക്കാതിരിക്കാന്‍ ഇടയ്ക്കിടെ ഇളക്കുക.
-
പാല്‍ തിളച്ചുകഴിഞ്ഞാല്‍, തീ ഓഫ് ചെയ്ത് വിനാഗിരി അല്ലെങ്കില്‍ നാരങ്ങ നീര്(പിഴിഞ്ഞ് അരിച്ചെടുക്കണം) ചെറുതായി ചേര്‍ക്കുക.
-
കുറച്ചു കഴിഞ്ഞു, പാല്‍ തൈരാകും, തെളിനീര്‍ വേര്‍പെടുന്നത് കാണും. ആ സമയത്ത്, ഇളക്കുന്നത് നിര്‍ത്തി 5 മിനിറ്റ് കാത്തിരിക്കുക, അങ്ങനെ പാല്‍ പൂര്‍ണ്ണമായും തൈര് ആകും.
-
ഒരു മസ്ലിന്‍ തുണി/ വൃത്തിയുള്ള കോട്ടണ്‍ തുണിയില്‍ ഒഴിക്കുക.
-
പനീര്‍ തണുത്ത വെള്ളത്തില്‍ ഒന്നോ രണ്ടോ വട്ടം കഴുകുക, ഇങ്ങനെ ചെയ്യുന്നത് പനീറിന് വിനാഗിരിയുടെ രുചി ഉണ്ടാകാതിരിക്കാന്‍ ആണ്.
അതില്‍ നിന്നും കഴിയുന്നത്ര വെള്ളം പിഴിഞ്ഞെടുക്കുക. വെള്ളം പോകുന്നതിനായി കെട്ടിത്തൂക്കിയിടുന്നതും നല്ലതാണ്.
ശേഷം പനീര്‍ പരത്തുന്നതിനായി പരന്ന പ്രതലത്തില്‍ തുണിയില്‍ പൊതിഞ്ഞു തന്നെ വെക്കുക. എന്നിട്ട് അതിന് മുകളില്‍ ഭാരമുള്ള ഒരു വസ്തു സ്ഥാപിക്കുക.
1 മുതല്‍ 2 മണിക്കൂര്‍ വരെ അനക്കാതെ അതിനെ സൂക്ഷിക്കണം.
പനീര്‍ സെറ്റ് ആയിക്കഴിഞ്ഞാല്‍, തുണിയില്‍ നിന്ന് ശ്രദ്ധാപൂര്‍വ്വം നീക്കം ചെയ്ത് ക്യൂബുകളായി മുറിക്കുക.
ആവശ്യാനുസരണം അവയെ ഉപയോഗിക്കാം