കഞ്ഞിവെള്ളത്തില്‍ ഉപ്പിട്ടു കുടിച്ചാല്‍ ക്ഷീണമെല്ലാം പമ്പ കടക്കും എന്നതാണ് സത്യം..കഞ്ഞിവെള്ളം ഉപയോഗിച്ച് സൂപ്പ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍ ( ingredients)
ഉരുളക്കിഴങ്ങ്- ഒരെണ്ണത്തിന്റെ പകുതി
വെളുത്തുള്ളി- 4 അല്ലി
കുരുമുളക് പൊടി- അരസ്പൂണ്‍
കൂവ്വപ്പൊടി- ഒരു സ്പൂണ്‍ നെയ്യ്- രണ്ടുതുള്ളി
ഉപ്പ്- പാകത്തിന്
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് ചെറുതായി അരിഞ്ഞതും വെളുത്തുള്ളി ചതച്ചതും കൂടി കഞ്ഞിവെള്ളത്തില്‍ ഇട്ട് വേവിക്കുക. അതിലേക്ക് ഉപ്പും കുരുമുളക് പൊടിയും ചേര്‍ക്കുക. പിന്നീട് കൂവ്വപ്പൊടി ഒരു സ്പൂണ്‍ വെള്ളത്തില്‍ കലക്കി ഒഴിച്ച് രണ്ടുതുള്ളി നെയ്യും ചേര്‍ത്ത് ചൂടോടുകൂടി കഴിക്കുക. പോഷകഗുണമുള്ള കഞ്ഞിവെള്ള സൂപ്പ് തയ്യാര്‍. (How to make rice soup)
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പാൽ ഒഴിച്ചു കളഞ്ഞ് പ്രതിഷേധിക്കണ്ട. പാലുൽപ്പന്നം ഉണ്ടാക്കാം