ചേരുവകള്‍ പച്ചരി - 1 Kg
വന്‍പയര്‍ - 1/2 Kg
ശര്‍ക്കര - 1 Kg (മധുരം കൂടുതല്‍ വേണമെന്നുള്ളവര്‍ക്ക് കൂടുതല്‍ ശര്‍ക്കര ചേര്‍ക്കാം)
തേങ്ങാപ്പാല്‍ - രണ്ട് വലിയ തേങ്ങയുടേത് (ഒന്നാം പാലും രണ്ടാംപാലുമെല്ലാം വേര്‍തിരിക്കണം)
ഏലയ്ക്ക, ജീരകം, നെയ്യ്, അണ്ടിപ്പരിപ്പ് - ആവശ്യത്തിന്
തയ്യറാക്കുന്ന വിധം
ചുവടുകട്ടിയുള്ള പാത്രത്തില്‍ ആദ്യം പയര്‍ വറുത്തെടുക്കണം. കഴുകിവച്ചിരിക്കുന്ന പച്ചരിക്കൊപ്പം പയര്‍കൂടി ചേര്‍ത്ത് രണ്ടാം പാലൊഴിച്ച് വേവിക്കാം. പാല്‍ കുറവെന്ന് തോന്നിയാല്‍ മാത്രം വെള്ളം ചേര്‍ത്താല്‍ മതി. വെന്തുകഴിയുമ്പോള്‍ ഇതിലേക്ക് ശര്‍ക്കര ഉരുക്കിയത് ചേര്‍ക്കുക. അരിയും പയറും ശര്‍ക്കരയും ചേര്‍ന്ന് കഞ്ഞിയുടെ രൂപത്തിലാകുമ്പോള്‍ ഏലയ്ക്കയും ജീരകവും പൊടിച്ചത് ചേര്‍ക്കാം. നെയ്യില്‍ വറുത്തെടുത്ത അണ്ടിപ്പരിപ്പുമിടാം.
(ചിലര്‍ കിസ്മിസ് കൂടി ഇതിനൊപ്പമിടാറുണ്ട്). ഒന്നിളക്കി ഒന്നാം പാല്‍ ചേര്‍ത്ത് അടുപ്പില്‍നിന്നിറക്കാം.