Updated on: 31 July, 2020 5:51 PM IST
പരിപ്പ് രസം


രസം പലവിധത്തിൽ ഉണ്ടാക്കാറുണ്ട് .കുരുമുളക് രസം , തക്കാളി രസം, പരിപ്പ് രസം, കൈതച്ചക്ക രസം എന്നിങ്ങനെ. പരിപ്പ് രസം ഉണ്ടാക്കുന്ന വിധമാണ് താഴെ വിവരിച്ചിരിക്കുന്നത് .നാല് പേർക്ക് കഴിക്കാവുന്ന അളവാണ് എടുത്തിരിക്കുന്നത്.

ചേരുവകൾ


1 . തുവരൻ പരിപ്പ് - അര കപ്പ്
2 .തക്കാളി -2 എണ്ണം
3 .വെളുത്തുള്ളി -4 അല്ലി ചതച്ചത്
4 .പച്ചമുളക് -3 എണ്ണം
5 .ജീരകം -ഒന്നര ടേബിൾ സ്‌പൂൺ
6 .കുരുമുളക് - ഒന്നര ടേബിൾ സ്‌പൂൺ
7 .മല്ലി -ഒന്നര ടേബിൾ സ്‌പൂൺ
8 .കായപ്പൊടി -അര ടീസ്‌പൂൺ
9 .പുളി- ഒരു നെല്ലിക്ക വലിപ്പത്തിൽ
10 .കടുക് - അര ടീസ്‌പൂൺ
11 .കറിവേപ്പില -കുറച്ച്
12 .വറ്റൽ മുളക് -2 എണ്ണം
13. വെളിച്ചെണ്ണ - ഒരു ടേബിൾ സ്‌പൂൺ
14 .മഞ്ഞൾപൊടി -അര ടീസ്‌പൂൺ
15 .മല്ലിയില-കുറച്ച്

തയ്യാറാക്കുന്ന വിധം

പരിപ്പ്, ഒരു തക്കാളി (വലുതായി അരിഞ്ഞത്) , മഞ്ഞൾ പൊടി എന്നിവ ഒരു കുക്കറിൽ നന്നായി വേവിച്ചു വയ്ക്കുക .കുരുമുളകും ജീരകവും മല്ലിയും ഒരു ചീനിച്ചട്ടിയിൽ എണ്ണ ഒഴിക്കാതെ നന്നായി വറുത്തെടുത്ത് പൊടിച്ചു വയ്ക്കുക. ഒരു കപ്പ് പുളി വെള്ളം എടുത്തു വയ്ക്കുക. ഒരു ചീനിച്ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക്, വറ്റൽ മുളക്.കറിവേപ്പില എന്നിവ ഇട്ടു വഴറ്റുക. ഇതിൽ പച്ചമുളകും വെളുത്തുള്ളിയും ചേര്‍ത്ത് കുറച്ചു സമയം കൂടി വഴറ്റണം. അതിനു ശേഷം ഒരു തക്കാളി ചെറുതായ് അരിഞ്ഞത് ചേർക്കുക. കായപ്പൊടിയും ചേർക്കുക .ഇതിൽ പുളിവെള്ളം, പരിപ്പ് വേവിച്ചത്, പൊടിച്ച മിശ്രിതം (രണ്ടു ടേബിൾ സ്‌പൂൺ),ആവശ്യത്തിന് വെള്ളം എന്നിവ ചേർക്കുക. മല്ലി ഇലയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ,തിളയ്ക്കുന്നതിനു മുൻപ് തീ അണയ്ക്കുക. രുചികരമായ പരിപ്പു രസം തയ്യാര്‍!!

Parippu(Dal) rasam -Delicious curry

There are different varieties of rasams available in South India. Popular among them are pepper rasam,tomoto rasam,parippu rasam and pineapple rasam.Here's how to make parippu rasam . The preparation suits for four people.

Ingredients


1. Toor dal - half a cup
2 .Tomato -2 nos
3. Garlic -4 Alli crushed
4 .Green chillies -3
5. Cumin - one and a half tablespoons
6. Pepper - one and a half tablespoons
7. Coriander - one and a half tablespoons
8. Ferula(kayam) powder - half a teaspoon
9. Tamarind- about the size of a gooseberry
10. Mustard - half a teaspoon
11. Curry leaves - a little
12 .Dry chillies -2
13. Coconut oil - one tablespoon
14. Turmeric powder - half a teaspoon
15. Coriander leaf - a little

കൂടുതൽ അനുബന്ധത്ത വാർത്തകൾക്ക്:തക്കാളി കൃഷിക്ക് കുറച്ച് ടിപ്സ്

#Tomato#Agriculture3Krishijagran#FTB

English Summary: How to prepare Parippu rasam
Published on: 31 July 2020, 04:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now