Updated on: 3 April, 2020 1:05 AM IST

ഇഞ്ചി പച്ചടി


ഇഞ്ചി - ഒരു വലിയ കഷണം( ചെറുതായി കൊത്തിയരിഞ്ഞത്‌)
പച്ചമുളക് - 3
ജീരകം - ഒരു നുള്ള്
കുഞ്ഞുള്ളി - 5 അല്ലി
വെളുത്തുള്ളി - 2 അല്ലി
ഇഞ്ചി - ഒരു ചെറിയ കഷണം
തേങ്ങാ തിരുമ്മിയത്‌ - 1/4 കപ്പ്‌
വറ്റല്‍ മുളക് - 2
കടുക് - 1/4 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്
കറി വേപ്പില - ഒരു കതിര്

തയ്യാറാക്കുന്ന വിധം :

പച്ചമുളക് ,ഇഞ്ചി,കുഞ്ഞുള്ളി, വെളുത്തുള്ളി എന്നിവ തീരെ ചെറുതായി അരിയുക.തേങ്ങയും ജീരകവും ഒരു കുഞ്ഞുള്ളിയും കൂടി മിക്സറില്‍ നല്ല നേര്‍മയായി അരച്ചെടുക്കുക.ഒരു ടീസ്പൂണ്‍ കടുക് ചതച്ചു മാറ്റി വെക്കുക. ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും കറി വേപ്പിലയും വറ്റല്‍ മുളകും താളിച്ചു ഇഞ്ചിയും കുഞ്ഞുള്ളിയും പച്ചമുളകും വെളുത്തുള്ളിയും അരിഞ്ഞതു ഇട്ടു നന്നായി വഴറ്റുക, വഴന്നു കഴിയുമ്പോള്‍ ആവശ്യത്തിനു ഉപ്പ് ചേര്‍ക്കാം.ഇതിലേക്ക് തേങ്ങാ അരപ്പും കടുക് ചതച്ചതും ചേര്‍ത്തു ഇളക്കുക.ഒന്നു ചൂടായതിനു ശേഷം തീ അണയ്ക്കുക. ആവശ്യത്തിനു തൈരും നന്നായി ഇളക്കി ചേര്‍ക്കുക.ഇഞ്ചി പച്ചടി തയ്യാര്‍.

English Summary: Inji pachadi
Published on: 03 April 2020, 01:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now