Updated on: 15 July, 2019 6:33 PM IST

നമുക്ക് വില കൊടുക്കാതെ കിട്ടുന്ന വിഭവങ്ങളിലൊന്നാണല്ലോ  ചക്കയും ചക്കപ്പഴവുമെല്ലാം .മാത്രമല്ല  ചക്ക എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു പഴം കൂടിയാണ് . നമ്മുടെ പറമ്പുകളിൽ സുലഭമായി ഉണ്ടാകുന്ന ചക്ക ഭൂരിഭാഗവും നശിച്ച് പോകുകയാണ് പതിവ് .ഏറെ ഗുണങ്ങൾ അടങ്ങിയിരിക്കുന്ന ചക്ക  കൊണ്ട് കടകളിൽ കിട്ടുന്ന പോലുള്ള  രുചികരമായ വിഭവങ്ങൾ ഉണ്ടാക്കി പൂർണ്ണമായി  ഉപയോഗിക്കാം .അങ്ങനെ ഉണ്ടാകുന്ന പലഹാരങ്ങൾ ശരീരത്തിന് ഒട്ടും ദോഷമേൽപിക്കുകയുമില്ല  .ചക്ക കൊണ്ട് വളരെ രുചികരമായ വട ഉണ്ടാക്കി നോക്കാം .

ചേരുവകൾ

പച്ച ചക്ക ആവിയിൽ പുഴുങ്ങിയത് - 10 ചുള
ഉഴുന്ന് പൊടിച്ചത് - 50 ഗ്രാം
പച്ചമുളക്   -   2 എണ്ണം 
ഇഞ്ചി           - ഒരു കഷ്ണം
 ജീരകം        - ഒരു നുള്ള്
വേപ്പില.        - രണ്ട് തണ്ട് 
കുരുമുളക്  -     10 ഗ്രാം
ഉപ്പ്             - ആവശ്യത്തിന്
എണ്ണ.        - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചക്ക  മിക്സറിൽ അരച്ചെടുക്കുക അതിന് ശേഷം ഇഞ്ചി വേപ്പില പച്ചമുളക് ജീരകം എന്നിവ നല്ലപോലെ ചതച്ചെടുത്ത് ചക്കയിൽ ഇട്ട് മിക്സ് ചെയ്യുക അതിലേക്ക് ഉഴുന്ന് പൊടിയും കുരുമുളകും  ഉപ്പും ചേർത്ത് മിക്സ് ആക്കുക നല്ല കട്ടിയായി മാവ് കുഴച്ചെടുക്കുക .അതിന് ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി മാവ് കുറെശ്ശെ . അതിലേക്ക് ഒഴിച്ച് കൊടുക്കുക .ഗോൾഡൻ നിറമാകുമ്പോൾ ഇത് കോരിയെടുക്കാം .ചൂടൊടെ കഴിച്ചാൽ വളരെ രുചികരമായിരിക്കും .

English Summary: Jack fruit vada
Published on: 15 July 2019, 06:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now