ഇന്ത്യക്കാർക്ക് ചായ അല്ലെങ്കിൽ കാപ്പി ഇല്ലാതെ ദിനങ്ങൾ ആരംഭിക്കാൻ പറ്റില്ല. കാരണം ഓരോ ഇന്ത്യക്കാരൻ്റേയും ജീവിതത്തിൽ അത്രത്തോളം പ്രാധാന്യമുണ്ട് ചായയ്ക്ക്. ദേഷ്യത്തിൽ, സങ്കടത്തിൽ, സൊറ പറഞ്ഞ് ഇരിക്കുമ്പോൾ ഒക്കെയും ചായയ്ക്ക് വഹിക്കുന്ന പങ്ക് ചില്ലറയല്ല. ചായകൾ തന്നെ വിവിധ തരത്തിൽ ഉണ്ട്. ജാതിക്ക, ഏലം, കുരുമുളക്, കറുവപ്പട്ട തുടങ്ങിയ വിവിധ സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിച്ചാണ് ഈ മധുരമുള്ള ഇന്ത്യൻ ചായ ഉണ്ടാക്കുന്നത്.
വിവിധ തരത്തിലുള്ള ചായകൾ
കാശ്മീരി നൂൺ ചായ്
പരമ്പരാഗതമായി കശ്മീരി ഗ്രീൻ ടീ ഇലകൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ ചായയ്ക്ക് ആകർഷകമായ സുഗന്ധവും രുചിയുമുണ്ട്.
എങ്ങനെ ഉണ്ടാക്കാം: കറുവാപ്പട്ട, ഏലം, ടീ ഇലകൾ, ഉപ്പ്, വെള്ളം, ബേക്കിംഗ് സോഡ എന്നിവ ഒരുമിച്ച് തിളപ്പിക്കുക. 10 മിനിറ്റ് കുറച്ചുകഴിഞ്ഞാൽ കൂടുതൽ വെള്ളം ചേർക്കുക. 10 മിനിറ്റ് വീണ്ടും തിളപ്പിക്കുക. പാൽ, അരിഞ്ഞ ബദാം, പിസ്ത എന്നിവ ചേർത്ത് അഞ്ച് മിനിറ്റ് കൂടി തിളപ്പിക്കുക. ഉണങ്ങിയ റോസാദളങ്ങൾ കൊണ്ട് അലങ്കരിച്ച് ഇത് കുടിക്കാവുന്നതാണ്.
മുള്ളേത്തി ചായ
മുള്ളേത്തി വേരുകൾ കൊണ്ട് ഉണ്ടാക്കിയ, ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ഈ ആരോഗ്യകരമായ ചായ നിങ്ങളെ ഊർജ്ജസ്വലമാക്കും എന്നതിൽ സംശയമില്ല, ഇത് ജലദോഷം, ചുമ എന്നിവയെ ചികിത്സിക്കുന്നു, മാത്രമല്ല നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
എങ്ങനെ ഉണ്ടാക്കാം: ഒരു പാത്രത്തിൽ വെള്ളം ചേർത്ത് തിളപ്പിക്കുക. ഒരു കഷണം മുള്ളേത്തി വേരും ഇഞ്ചിയും തിളച്ച വെള്ളത്തിൽ തേയില ഇലകൾ ചേർത്ത് നന്നായി ഇളക്കുക. പാലും തേനും ചേർത്ത് മിശ്രിതം തിളപ്പിക്കുക. അരിച്ചെടുത്ത് ചൂടോടെ കഴിക്കാവുന്നതാണ്.
സുലൈമാനി ചായ
അറബികളിൽ നിന്ന് ഉത്ഭവിച്ചു എന്ന് പറയുന്ന, ഈ ഇന്ത്യൻ മസാല ചായ മലബാർ മേഖലയിൽ വളരെ പ്രചാരത്തിലുണ്ട്, ഇത് ദഹനത്തെ സഹായിക്കുന്നു.
എങ്ങനെ ഉണ്ടാക്കാം: ഏലക്കയും ഗ്രാമ്പൂവും ചെറുതായി ചതച്ച് കുറച്ച് ഇഞ്ചി കൂടി എടുക്കുക. ഒരു പാത്രത്തിൽ വെള്ളം ചേർത്ത് തിളപ്പിക്കുക. ചതച്ച മസാലകൾ, ശർക്കര, ഇഞ്ചി, ചായ ഇല എന്നിവ ചേർത്ത് അഞ്ച്-എട്ട് മിനിറ്റ് തിളപ്പിക്കുക. ചെറുനാരങ്ങാനീരും പുതിനയിലയും ചേർത്ത് നന്നായി ഇളക്കുക. അരിച്ചെടുത്ത് കുടിക്കാം.
ഹൽദി ചായ്
രോഗശാന്തി ഗുണങ്ങളാൽ നിറഞ്ഞ ഈ മഞ്ഞൾ ചായ നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യും. ഏലക്കായും, ഒരു കറുവപ്പട്ടയും ചതക്കുക. മഞ്ഞൾ, വെള്ളം, കുരുമുളക്, ഇഞ്ചി, ചതച്ച ഏലയ്ക്ക, കറുവപ്പട്ട എന്നിവ ഒരുമിച്ച് അഞ്ച് മിനിറ്റ് തിളപ്പിക്കുക. പഞ്ചസാര, പാൽ, തേയില എന്നിവ ചേർത്ത് മൂന്ന് മിനിറ്റ് വയ്ക്കുക. ചായ അരിച്ചെടുത്ത് മട്ട് കളയുക. ഇത് ചൂടോടെ കുടിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: മഞ്ഞൾ കൊണ്ട് ഉണ്ടാക്കാം ഉഗ്രൻ പാചകങ്ങൾ