മാമ്പഴക്കാലമായി. ഇനി മാമ്പഴം കൊണ്ടുള്ള വിഭവങ്ങളാകും പലരുടെയും വീടുകളില്‍. മാമ്പഴം കൊണ്ടുള്ള രുചികരമായ പായസമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ചേരുവകള്‍
പഴുത്തമാങ്ങ - ഒന്ന്
ശര്‍ക്കര ചീകിയത്- 150 ഗ്രാം
തേങ്ങാ കൊത്ത്- കാല്‍ കപ്പ്
നെയ്യ് - രണ്ട് സ്പൂണ്‍
അണ്ടിപരിപ്പ്- 10 എണ്ണം
ഏലയ്ക്ക പൊടിച്ചത്- കാല്‍ ടീസ്പൂണ്‍
ചുക്ക് പൊടിച്ചത്- കാല്‍ സ്പൂണ്‍
തേങ്ങയുടെ ഒന്നാം പാല്‍- അരകപ്പ്
തേങ്ങയുടെ രണ്ടാം പാല്‍- ഒന്നരകപ്പ്
തയ്യാറാക്കുന്നവിധം
മാങ്ങ ചെറിയ ചതുര കഷണങ്ങളാക്കി ഒരു ടീസ്പൂണ്‍ നെയ്യില്‍ വഴറ്റി മാറ്റി വയ്ക്കുക.ശര്‍ക്കര 1/2 കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി അരിച്ചെടുക്കുക.നാളികേരത്തിന്റെ ഒന്നാം പാല്‍ തയാറാക്കാന്‍ ചിരകിയ തേങ്ങയിലേക്കു മൂന്നോ നാലോ ടീസ്പൂണ്‍ ചൂടു വെള്ളം ഒഴിച്ചു മിക്‌സിയില്‍ ചതച്ചു നന്നായി പിഴിഞ്ഞ് മാറ്റുക.രണ്ടാം പാലിനായ് ആദ്യം പിഴിഞ്ഞു മാറ്റിയ നാളികേരം നന്നായി വെള്ളം ഒഴിച്ചു മിക്‌സിയില്‍ ചതച്ച് പിഴിഞ്ഞു എടുക്കുക.
വഴറ്റിയ മാങ്ങ കഷ്ണം രണ്ടാം പാലില്‍ ഇട്ട് നന്നായി വേവിക്കുക.ഒരു വിധം വേവാകുമ്പോൾ ശര്‍ക്കര പാനി ഒഴിച്ചു നന്നായി കുറുക്കി എടുക്കുക.അതിലേക്ക് ഏലയ്ക്ക പൊടിച്ചതും ചുക്ക് പൊടിച്ചതും ചേര്‍ത്ത് യോജിപ്പിക്കുക.തീ ഓഫ് ചെയ്ത ശേഷം ഒന്നാം പാല്‍ ഒഴിച്ചു നന്നായി യോജിപ്പിക്കുക.നെയ്യില്‍ തേങ്ങാക്കൊത്തും അണ്ടിപരിപ്പും വറുത്ത് എടുത്ത് അലങ്കരിക്കാം.