കർക്കിടക മാസമായി. ആയുർവേദ - സുഖ ചികിത്സകളുടെ കാലമാണിനി. വിവിധതരം മരുന്ന് കഞ്ഞികൾ, കഷായങ്ങൾ എന്നിവ പല സ്ഥലങ്ങളിലും ലഭ്യമാണ്. വലിയ വിലകൊടുത്തു മരുന്ന് കഞ്ഞികിറ്റുകൾ വാങ്ങി കഴിക്കേണ്ട. അതിനു പകരം വീട്ടിൽ തന്നെ മരുന്ന് കഞ്ഞി തയ്യാറാക്കാം ആവശ്യമായ വസ്തുക്കൾ എന്തൊക്കെയാണെന്ന് നോക്കാം
തവിടു കളയാത്ത ഞവര അരി 100 ഗ്രാം
ഉലുവ 5 ഗ്രാം
ജീരകം 5 ഗ്രാം
ആശാളി 5 ഗ്രാം
കാക്കവട്ടു (കാക്കും കായ)
പച്ചമരുന്നുകൾ - മുക്കുറ്റി , ചതുര വെണ്ണൽ , കൊഴൽ വാതക്കൊടി , നിലപ്പാല ,ആടലോടകത്തിന്റെ ഇല , കരിംകുറിഞ്ഞി , തഴുതാമ, ചെറൂള ,കീഴാർനെല്ലി , കയ്യൂന്നി , കരുകപുല്ലു , മുയൽച്ചെവിയൻ )
തിളപ്പിച്ചാറ്റിയ വെള്ളത്തിൽ പച്ചമരുന്നുകൾ ഇടിച്ചു പിഴിഞ്ഞ് നീരെടുക്കുക,ആറിരട്ടി വെള്ളത്തിൽ അരി വേവിച്ചെടുക്കുക. ആവശ്യത്തിന് ,ആശാളി, ജീരകം, ഉലുവ എന്നിവ ചേർക്കാം. അരി വെന്തു കഴിയുമ്പോൾ തേങ്ങാ പാൽ ചേർക്കുക, ഒന്നൂടെ തിളച്ചാൽ കാക്കവട്ടു അരച്ച് ചേർക്കുക. വെന്തുകഴിഞ്ഞു ഇറക്കിയ കഞ്ഞിയിൽ ഒരു സ്പൂൺ നെയ്യ് താളിച്ചൂ ചൂടോടെ കഴിക്കാം.