പാവ്ബാജി (pav bhaji), വടാപാവ് (vada pav) എന്നിവ പോലെ തന്നെ മഹാരാഷ്ട്രയിലെ വളരെ famous ആയ മറ്റൊരു ഭക്ഷണ പദാർത്ഥമാണ് മിസൽ പാവ് (misal pav). ഇതിൻറെ പ്രത്യേകത, misal pav പ്രഭാതഭക്ഷണം (breakfast), ഉച്ച ഭക്ഷണം (lunch), രാത്രി ഭക്ഷണം (dinner) എന്നു മാത്രമല്ല ഏതു നേരത്തും കഴിക്കാൻ പറ്റിയ ഭക്ഷണ പദാർത്ഥമാണ്.
പാകം ചെയ്‌ത പയറുവർഗങ്ങൾ, തക്കാളി, സവാള, നാളികേരം എന്നിവയും എരിയുള്ള മിസൽ മസാലയും ചേർത്ത ഈ മിശ്രിതം ആരുടേയും നാവിൽ വെള്ളമൂറുന്ന ഒരു ഭക്ഷണ പദാർത്ഥമാണ്.
Misal Pav പാകം ചെയ്യുന്നതെങ്ങെനെ എന്ന് നോക്കാം :
Misal Masala യ്ക്കു വേണ്ട സാധനങ്ങൾ:
Oil - 1 tbsp
ചെറുതായി മുറിച്ച സവാള - 1/4 cup
ചീകിയ കോപ്ര - 2 cup
കൊത്തമല്ലി (coriander seeds) - 1 tsp
ജീരകം - 1 tsp
1 clove of lavang
3 cloves pepper
25 mm cinamon
2 whole കാശ്മീരി റെഡ് ചില്ലി
3 വെളുത്തുള്ളി cloves
Misal masala ഉണ്ടാക്കുന്ന വിധം
പാൻ ചൂടാക്കി എണ്ണ ഒഴിച്ച ശേഷം നാളികേരവും സവാളയും medium flame ൽ 2-3 മിനിറ്റ് ചൂടാക്കുക. ശേഷം മറ്റുള്ള ingradients ചേർത്ത് വീണ്ടും medium flame ൽ 2-3 മിനിറ്റ് ചൂടാക്കുക. തണുത്ത ശേഷം പട്ടുപോലെ പൊടിച്ചെടുക്കുക.
Misal ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ
Oil - 3 tbsp
ജീരകം - 1 tsp
ചെറുതായി മുറിച്ച സവാള - 1/4 cup
ചെറുതായി മുറിച്ച tomato സവാള - 1 cup
മഞ്ഞപ്പൊടി - tsp
Sprouted matki (moath beans) - 1/2 cup
Sprouted white peans (vattana) - 1/2 cup
Sprouted ചെറുപയർ - 1/2 cup
Sprouted chowli (cow pea) - 2 tsp
മുളകുപൊടി – 1 ½ tsp
Misal ഉണ്ടാക്കുന്ന വിധം
കുക്കറിൽ എണ്ണ ചൂടാക്കി ജീരകം പൊട്ടിച്ച ശേഷം സവാള 2-3 മിനിറ്റ് ചൂടാക്കുക. അതിൽ തയാറാക്കിവെച്ച മിസൽ മസാല ചേർത്ത് ഒരു മിനിറ്റു കൂടി ചൂടാക്കുക. ഇതിൽ തക്കാളി, മഞ്ഞപ്പൊടി, എന്നിവ ചേർത്ത് ഒരു tpsp വെള്ളമൊഴിച്ചു 2-3 മിനിറ്റ് വേവിച്ച ശേഷം നല്ലവണ്ണം ഇളക്കി, ഇതിൽ 2 cup ചൂടുവെള്ളം ഒഴിച്ച് കുക്കറിൽ വേവിക്കാൻ വെക്കുക. ആവി പോയ ശേഷം 1/2 cup വെള്ളവും മുളകുപൊടിയും ചേർത്ത് 2-3 മിനിറ്റ് ചൂടാക്കുക. Misal pav വിളമ്പുന്ന നേരത്തു mixed farsaan ന്റെ കൂടെ യാണ് serve ചെയേണ്ടത്. ഇത് ചൂടാക്കിയ പാവിന്റെ (pav) കൂടെ കഴിക്കാവുന്നതാണ്
Summary: Misal Pav – a favourite dish of Maharashtrians alongwith the recipe how we can prepare this at home.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കല്ലിന്മേകായ അച്ചാർ (mussel pickle)