Updated on: 6 September, 2019 3:53 PM IST

പ്രാതലിനൊപ്പവും ചോറിനൊപ്പവും കഴിക്കാന്‍ പറ്റുന്ന ഏറ്റവും ഹെല്‍ത്തിയായ വെജ് വിഭവമാണ് കൂണ്‍ പട്ടാണി മസാല.

ചേരുവ

1. വെളിച്ചെണ്ണ മൂന്നു ചെറിയ സ്പൂണ്‍

2. കടുക് ഒരു ചെറിയ സ്പൂണ്‍

3. സവാള അരിഞ്ഞത് 50 ഗ്രാം

പച്ചമുളക് അരിഞ്ഞത് രണ്ടു ചെറിയ സ്പൂണ്‍

വെളുത്തുള്ളി പൊടിയായി അരിഞ്ഞത് രണ്ടു ചെറിയ സ്പൂണ്‍

ഇഞ്ചി പൊടിയായി അരിഞ്ഞത് രണ്ടു ചെറിയ സ്പൂണ്‍

കറിവേപ്പില 10 ഗ്രാം

4. തക്കാളി അരിഞ്ഞത് 30 ഗ്രാം

മഞ്ഞള്‍പ്പൊടി ഒരു ചെറിയ സ്പൂണ്‍

മുളകുപൊടി ഒരു ചെറിയ സ്പൂണ്‍

5. കൂണ്‍ ചതുരക്കഷണങ്ങളാക്കിയത് 100 ഗ്രാം

ഗ്രീന്‍പീസ് വേവിച്ചത് 100 ഗ്രാം

6. തേങ്ങാപ്പാല്‍ 20 മില്ലി

ഉപ്പ് പാകത്തിന്

പാകം ചെയ്യുന്ന വിധം

പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം മൂന്നാമത്തെ ചേരുവ വഴറ്റണം.ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ നാലാമത്തെ ചേരുവ ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റുക.ഇതിലേക്ക് കൂണും ഗ്രീന്‍പീസും ചേര്‍ത്ത് രണ്ടു മിനിറ്റ് വേവിക്കണം.ഇതില്‍ തേങ്ങാപ്പാലിന്റെ പകുതിയും ഉപ്പും ചേര്‍ത്തു വേവിക്കുക.തിളയ്ക്കുമ്പോള്‍ തീ കുറച്ച ശേഷം ബാക്കി തേങ്ങാപ്പാല്‍ ചേര്‍ത്ത് ഉപ്പു പാകത്തിനാക്കണം.കറിവേപ്പില വറുത്തതു കൊണ്ട് അലങ്കരിക്കാം.

 

English Summary: Mushroom and peas masala
Published on: 06 September 2019, 03:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now