Updated on: 17 December, 2019 5:06 PM IST

 നമുക്ക് നല്ല അടിപൊളി പരിപ്പ് കറി (സദ്യ സ്പെഷ്യല്‍ ) വക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ചേരുവകള്‍

1. ചെറുപയര്‍ പരിപ്പ് -അര കപ്പ്

2. തേങ്ങ - കാല്‍ കപ്പ്

3. ചെറിയ - ജീരകം അര ടീ സ്പൂണ്‍

4. പച്ചമുളക്- 3 എണ്ണം

5. വെള്ളം ആവശ്യത്തിന്

6. ഉപ്പ് ആവശ്യത്തിന്

7. മഞ്ഞള്‍പൊടി - അര ടീ സ്പൂണ്‍

8. നെയ്യ് -1 ടീ സ്പൂണ്‍

9. വറ്റല്‍മുളക് - 3 എണ്ണം

10.ചെറിയ ഉള്ളി - 4 എണ്ണം

11.കറിവേപ്പില

തയ്യാറാക്കുന്ന വിധം
.കുക്കറിലേക്ക് ചെറുപയര്‍ പരിപ്പ്, മഞ്ഞള്‍ പൊടി , ഉപ്പ് , ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് 2 വിസില്‍ വരുന്നതുവരെ വേവിച്ചെടുക്കുക.(ചെറുപയര്‍ പരിപ്പ് അര മണിക്കൂറെങ്കിലും കുതിര്‍ത്തു വെച്ചാല്‍ പെട്ടെന്ന് വെന്തുകിട്ടും).ശേഷം തേങ്ങ , പച്ചമുളക് , ചെറിയ ജീരകം , ആവശ്യത്തിന് വെള്ളവും ചേര്‍ത്തരച്ച അരപ്പ് ചേര്‍ത്ത് തിളപ്പിക്കുക.ശേഷം പാനില്‍ നെയ്യ് ചൂടാക്കി ചെറിയ ഉള്ളിയും വറ്റല്‍ മുളകും കറിവേപ്പിലയും താളിച്ചു ചേര്‍ക്കുക.ഇപ്പൊ നമ്മുടെ സദ്യയിലേക്കുള്ള രുചികരമായ കട്ടി പരിപ്പ് റെഡി ആയിട്ടുണ്ട്.

English Summary: Parippu curry
Published on: 17 December 2019, 05:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now