എല്ലാക്കാലത്തും ഉണ്ടാകുന്ന പാഷന്‍ ഫ്രൂട്ട് ചെടി ഒരു ഔഷധസസ്യം കൂടിയാണ്. കൂടാതെ പാഷന്‍ ഫ്രൂട്ടിന്‍റെ ചാറുകള്‍ ഉപയോഗിച്ച് വീട്ടിലേക്ക് വേണ്ടുന്ന പലതരം ഉല്പന്നങ്ങള്‍ ഉണ്ടാക്കി ഉപയോഗിക്കാം.പാഷന്‍ഫ്രൂട്ട് ഹല്‍വ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നമുക്ക് നോക്കാം.
* പഴങ്ങള്‍ – 4 എണ്ണം
* റവ – 100 ഗ്രാം
* ശര്‍ക്കര – 250 ഗ്രാം
* നെയ്യ് – 2 സ്പൂണ്‍
* തേങ്ങാപാല്‍ – അര കപ്പ്
* ഏലക്ക – 4 എണ്ണം
* അണ്ടിപ്പരിപ്പ് – 5 എണ്ണം
* മുന്തിരി – 10 ഗ്രാം
* ബീറ്റ്റൂട്ട് – 1 കപ്പ്
പഴങ്ങള്‍ വൃത്തിയാക്കി ജൂസ് എടുക്കുക. ശര്‍ക്കര അല്പം വെള്ളം ഒഴിച്ച് ദ്രവരൂപത്തിലാക്കിയത് ഏലക്കാപൊടിച്ച് 1 സ്പൂണ്‍ ചെറിയ ഉരുളിയില്‍ നെയ്യ് ഒഴിച്ച് അതില്‍ റവ അല്പാല്പം ഇട്ട് ഇളക്കികൊണ്ടിരിക്കുക. ഇതില്‍ ശര്‍ക്കരപാവ് അല്പാല്പം ഒഴിച്ച് ഇളക്കുക. നല്ലവണ്ണം അലിഞ്ഞു ചേര്‍ന്ന ശേഷം തേങ്ങാപ്പാല്‍ ഒഴിച്ച് ഇളക്കി ക്കൊണ്ടിരിക്കുക. ഖരരൂപത്തിലായ ശേഷം ഏലക്കാ പൊടിയും അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ട് ഇളക്കുക. ഇതില്‍ ബിറ്റ്റൂട്ട് സിറപ്പ് ഒഴിച്ച് കളര്‍ വരുത്തിയശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക.തണുത്ത ശേഷം ഉപയോഗിക്കാം.