ബംബ്ലൂസ് നാരങ്ങ എന്ന കമ്പിളിനാരങ്ങാ ഒരുപാട് രോഗങ്ങൾക്കുള്ള പ്രതിവിധിയാണ്. ബംബ്ലൂസ് നാരങ്ങ കൊണ്ട് ഒരു ജ്യൂസ്‌തയാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം
ചേരുവ
ബബ്‌ളൂസ് നാരങ്ങ - 2 എണ്ണം
ഓറഞ്ച്/മുന്തിരി/നാരങ്ങ - 2 എണ്ണം
മൂന്നും കൂടി മിക്‌സ് ചെയ്ത ജ്യൂസ് - 1 കപ്പ്
പഞ്ചസാര - 1 കിലോ
തയ്യാറാക്കുന്ന വിധം
ബബ്‌ളൂസ് നാരങ്ങ എടുത്ത് അല്ലി തിരിച്ച് തൊലിയും കുരുവും കളഞ്ഞ് പുഴുങ്ങുക. പഞ്ചസാര ലയനിയില്‍ 3 മണിക്കൂര്‍ ഇട്ടു വച്ച ശേഷം ഉടച്ചെടുക്കുക. ഈ ലായനിക്ക് കയ്പുരസമുള്ളതുകൊണ്ട് നേരിട്ട് കുടിക്കുവാന്‍ സാധിക്കുകയില്ല. അത് കൊണ്ട് ഈ ജ്യൂസ് മുകളില്‍ പറഞ്ഞ എതെങ്കിലും ജ്യൂസില്‍ ചേര്‍ത്ത് കഴിക്കുകയോ അല്ലെങ്കില്‍ മുകളില്‍ സൂചിപ്പിച്ച എല്ലാ പഴങ്ങളും ഒന്നിച്ച് ഓരോ ഗ്ലാസ്സ് ജ്യൂസ് വീതം മിക്‌സ് ചെയ്ത് എടുക്കാം.