Updated on: 11 December, 2019 5:13 PM IST


നാട്ടിന്‍ പുറത്ത് ഇഷ്ടം പോലെ ലഭിക്കുന്ന കിഴങ്ങ് വിളയാണ് കാച്ചില്‍. ഇത് കുത്തുകിഴങ്ങ്, കാവത്ത് എന്നും പേരുണ്ട്.
ആയുര്‍വ്വേദത്തില്‍ മധുര രസവും ഗുരു, സ്‌നിഗ്ധ് ഗുണവും ശീത വീര്യവും ഉള്ള സസ്യമാണിത്. ഇതിന്റെ കാണ്ഡം (കിഴങ്ങ്) ഔഷധമായി ഉപയോഗിക്കുന്നു.

കാച്ചില്‍ വെറുതെ പുഴുങ്ങി തിന്നാന്‍ അധികമാര്‍ക്കും ഇഷ്ടമല്ല... എന്നാല്‍ അങ്ങനെ ഉള്ളവര്‍ക്ക് പറ്റിയ വിഭവമാണ് കാച്ചില്‍ പക്കോട .

പക്കോട തയ്യാറാക്കാം

ചേരുവ

1. കാച്ചില്‍ - ഒരു കിലോ (ആവശ്യത്തിന്)
2. കടല മാവ് - ഒരു കപ്പ്
3. വെള്ളം - ആവശ്യത്തിന്
4. കുരുമുളക് പൊടി അര സ്പൂണ്‍
5. കാശ്മീരി മുളകു പൊടി - ഒന്നര സ്പൂണ്‍
6. പെരുംജീരകം പൊടി - അര സ്പൂണ്‍
7. കായം പൊടി - ഒരു നുള്ള്
8. മഞ്ഞള്‍ പൊടി - കാല്‍ സ്പൂണ്‍
9. ഉപ്പു - ആവശ്യത്തിന്
10. ഓയില്‍ - ആവശ്യത്തിന്
11. കറിവേപ്പില - ഒരു തണ്ട്

തയാറാക്കുന്ന വിധം
കാച്ചില്‍ നന്നായി കഴുകി വൃത്തിയാക്കി കനം കുറച്ചു സ്ലൈസ് ചെയ്തു വെക്കുക.കടല മാവില്‍ എല്ലാ പൊടികളും ആവശ്യത്തിനു ഉപ്പും ഇട്ട് നന്നായികലര്‍ത്തി കുറേശ്ശെ വെള്ളം ഒഴിച്ച് അധികം ലൂസ് ആവാതെ ബാറ്റര്‍ തയാറാക്കി വെക്കുക. അര മണിക്കൂര്‍ ഇരിക്കട്ടെ.മുക്കി പൊരിക്കാന്‍ ആവശ്യമുള്ള എണ്ണ പാനില്‍ ഒഴിച്ചു നല്ലപോലെ ചൂടായാല്‍ ഓരോ സ്ലൈസ് കാച്ചില്‍ കടലമാവ് മിശ്രിതത്തില്‍ മുക്കി എണ്ണയില്‍ പൊരിച്ചു കോരുക. കുറച്ചു കറിവേപ്പിലയും വറുത്തിടുക. കട്ടന്‍ ചായക്കൊപ്പം കൂടെ കഴിക്കാന്‍ കാച്ചില്‍ പക്കോട ഉത്തമമാണ്.

English Summary: purple yam pakoda
Published on: 11 December 2019, 05:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now