മാങ്ങയുടെ സീസണായാൽ ഒരുപാട് മാങ്ങകൾ പഴുത്ത് കൊഴിഞ്ഞ് പാഴായി പോകാറുണ്ട് .നമ്മുടെ വീട്ട് മുറ്റത്ത് ഉണ്ടാകുന്ന വിഷമില്ലാത്ത ഉൽപന്നങ്ങൾ കേടുകൂടാതെ സംസ്കരിച്ച് വച്ചാൽ പിന്നീടുള്ള ആവശ്യങ്ങൾക്ക് എടുത്ത് ഉപയോഗിക്കാം .പച്ച മാങ്ങ സോസ് നമുക്ക് വീട്ടിൽത്തന്നെ ഉണ്ടാക്കാവുന്ന ഒന്നാണ് .
ആവശ്യമായ സാധനങ്ങൾ
പച്ച മാങ്ങ തൊലി കളഞ്ഞ് അരിഞ്ഞത് 1 kg.
പഞ്ചസാര . 1 Kg
ഉപ്പ് 150 g
സവാള. - 100 g
ഇഞ്ചി _ 15 g
വെളുത്തുള്ളി - 10. g
ഏലക്കാ ഗ്രാമ്പൂ കരുവാപട്ട കുരുമുളക് ജീരകം ഇവ പൊടിച്ചത് 10 g.
പിരിയൻ മുളക് പൊടി 25 g.
വിനാഗിരി സോഡിയം ബെൻസോയേറ്റ് 750 Ml
തയ്യാറാക്കുന്ന വിധം
പച്ച മാങ്ങ വേവിച്ച് പൾപ്പാക്കി അതിൽ പഞ്ചസാരയും ഉപ്പും യോജിപ്പിക്കുക പിന്നീട് ഇഞ്ചി വെളുത്തുള്ളി ഗ്രാമ്പൂ കരുമുളക് ജീരകം പിരിയൻ മുളക് ഇതെല്ലാം വൃത്തിയുള്ള തുണിയിൽ കിഴിപോലെ കെട്ടുക .ഈ കിഴി യോജിപ്പിച്ച് വച്ച മാങ്ങ പൾപ്പിൽ ഇട്ട് കുറഞ്ഞ തീയിൽ ഇട്ട് ഇളക്കുക ഇടക്ക് കിഴിയിൽ അമർത്തി കൊടുക്കണം പൾപ്പ് മുറിഞ്ഞ് വീഴും പരുവം വരും വരെ ഇളക്കണം അതിന് ശേഷം വാങ്ങി വയ്ക്കാം .മസാല കിഴി ചൂടാറിയതിന് ശേഷം പിഴിഞ്ഞ് സോസിൽ ചേർക്കാം .ഇതിലേക്ക് ആവശ്യത്തിന് വിനാഗിരിയും സോഡിയം ബെൻസേയേറ്റും യോജിപ്പിച്ച് ചേർക്കണം . ഇത് വായു കടക്കാതെ സൂക്ഷിച്ചാൽ ഒരു വർഷം വരെ കേട് കൂടാതെ സൂക്ഷിക്കാം .