Updated on: 29 June, 2021 1:12 PM IST
തെങ്ങിൻ പൂക്കുലാദി ലേഹ്യം

ഏറെ ആരോഗ്യദായകമായ സിദ്ധൗഷധമാണ് തെങ്ങിൻ പൂക്കുലാദി ലേഹ്യം. പ്രസവശേഷം സ്ത്രീ ആരോഗ്യം വീണ്ടെടുക്കുവാൻ പൂക്കുലാദി ലേഹ്യത്തിന് ഉള്ള വിശേഷാൽ കഴിവ് എല്ലാവർക്കും അറിവുള്ളതാണ്.

പ്രസവശേഷം സ്ത്രീകളുടെ ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കുവാൻ തെങ്ങിൻ പൂക്കുലാദി രസായനം നൽകുന്നത് നമ്മുടെ നാട്ടിലെ ഒരു പതിവാണ്. ഇത് കഴിക്കുന്നതുമൂലം എല്ലുകൾക്ക്‌ നല്ല ബലം ലഭിക്കുന്നു. ഗർഭ കാലഘട്ടത്തിലും ഇതിൻറെ ഉപയോഗം  ശരീരത്തിന് ഗുണം ചെയ്യും. ഇത് പതിവായി കഴിച്ചാൽ നടുവേദന ഇല്ലാതാകും. എന്നാൽ ഇതിന്റെ നിർമ്മാണ പ്രക്രിയയെക്കുറിച്ച് നമ്മളിൽ പലർക്കും അറിയില്ല.

തെങ്ങിൻ പൂക്കുലാദി ലേഹ്യം എങ്ങനെ ഉണ്ടാക്കാം?

തെങ്ങിൻ പൂക്കുല ഇടിച്ചു പിഴിഞ്ഞു അരിച്ചെടുത്ത നീര്-16 ലിറ്റർ

തേങ്ങാപ്പാൽ-രണ്ട് ലിറ്റർ

ശർക്കര-15 കിലോ

എണ്ണ- 400 ഗ്രാം

കൂവ നൂറ് -500 ഗ്രാം

തേൻ - 3 കിലോ

ശർക്കര-7കിലോ

100 ഗ്രാം വീതം താഴെ പറയുന്ന ചേരുവകൾ

വെളുത്തുള്ളി

വരട്ടുമഞ്ഞൾ

അമുക്കുരു

നെല്ലിക്ക

താന്നിക്ക

കടുക്ക

ഉലുവ

ശതകുപ്പ

കൊത്തമ്പാലരി

ഏലത്തരി

കാട്ടുതിപ്പലി വേര്

ചുക്ക്

കുരുമുളക്

കച്ചോലം

ജാതിക്ക

ജാതിപത്രി

ഇലവൻ കത്തോലി

തക്കോലം

അയമോദകം

ചെറുപുന്നയരി

വീഴാലരി കാമ്പ്

പെരുംജീരകം

കൃഷ്ണ ജീരകം

ചെറിയ ജീരകം

രാമച്ചം

മുത്തങ്ങ

തെങ്ങിൻ പൂക്കുല ഇടിച്ചുപിഴിഞ്ഞു അരച്ചെടുത്ത നീരിന്റെ കൂടെ തേങ്ങാപ്പാലും, ശർക്കരയും, പഞ്ചസാരയും, എണ്ണയിൽ നന്നായി ചേർത്ത് കുറുകി അതായത് ലേഹ്യ പാകം ആകുന്നതുവരെ എടുക്കുക. ശേഷം മുകളിൽ 100 ഗ്രാം വീതം നാം എടുത്ത ചേരുവകൾ മരുന്നിൻറെ ചൂർണം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. 

ചൂട് ആറിയതിനു ശേഷം ഇതിലേക്ക് കൂവ നൂറും തേനും ചേർത്ത് ഇളക്കി യോജിപ്പിച്ച് ഭരണിയിൽ സൂക്ഷിച്ചു വയ്ക്കാം.

English Summary: Recipe using spadix
Published on: 29 June 2021, 01:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now