Updated on: 1 October, 2019 3:25 PM IST

പോഷകപ്രദവും സ്വാദിഷ്ഠവുമായ ചെറിപ്പഴം സംസ്‌കരിക്കാം. യാതൊരു വിധ രാസവസ്തുക്കളോ കൃത്രിമ നിറമോ ഉപയോഗിക്കാതെ ഭക്ഷിക്കാനുതകുംവിധം ചെറി സംസ്‌കരിക്കാം.

ചേരുവ
ചെറിപ്പഴം - 1 കി. ഗ്രാം
പഞ്ചസാര - 1 കി.ഗ്രാം
ചുണ്ണാമ്പ് - 25 ഗ്രാം
ഉപ്പ് - 80 ഗ്രാം,
ചെമ്പരത്തി / ബീറ്റ്‌റൂട്ട് (നിറത്തിന്)

രീതി
നല്ല മൂപ്പെത്തിയ ചെറിക്കായ നെടുകേ പിളര്‍ന്ന് കുരു കളഞ്ഞ് ചുണ്ണാമ്പ്, ഉപ്പ് കലര്‍ത്തിയ വെളളത്തില്‍ 12 മണിക്കൂര്‍ വയ്ക്കണം. പിന്നീട് കായ്കള്‍ എടുത്ത് ശുദ്ധജലത്തില്‍ നാലഞ്ചു തവണ കഴുകി കറ മാറ്റണം. ഒരു തുണിയില്‍ കിഴി കെട്ടി തിളച്ച വെളളത്തില്‍ 5 മിനിട്ട് മുക്കിവയ്ക്കുന്നു. കായ്കള്‍ ഒരു ലിറ്റര്‍ വെളളത്തില്‍ 600 ഗ്രാം പഞ്ചസാരയിട്ട് തിളപ്പിക്കുന്നു. തണുത്തശേഷം തണുപ്പിച്ച കായ്കള്‍ ഇതിലിട്ട് വയ്ക്കും. അടുത്ത ദിവസം നീര് ഊറ്റി അതില്‍ 200 ഗ്രാം പഞ്ചസാരയിട്ട് തിളപ്പിച്ച് തണുത്തശേഷം പുറത്തു വച്ച കായ്കള്‍ ഇതിലിട്ടുവയ്ക്കും. അടുത്ത ദിവസവും കായകള്‍ മാറ്റിയ പഞ്ചസാര ലായനിയില്‍ 200 ഗ്രാം പഞ്ചസാരയിട്ട് തിളപ്പിച്ച് തണുത്തശേഷം പുറത്തു വച്ച കായ്കള്‍ ഇട്ടുവയ്ക്കും. ഈ പ്രക്രിയ 7 ദിവസം തുടരണം. അവസാനം കായയുടെ പുറത്ത് പഞ്ചസാര തരികള്‍ പറ്റിപ്പിടിച്ച പോലെ കാണാം. ഇവയെ വലിയ ഒരു പ്ലേറ്റില്‍ നിരത്തി വെയിലത്ത് ഉണക്കും. ഉണങ്ങിയ പഴങ്ങള്‍ക്ക് നിറവും മണവും നല്‍കുന്നതിന് ചെമ്പരത്തിപ്പൂവിന്റെ നിറമോ ബീറ്റ്‌റൂട്ടിന്റെ നിറമോ നല്‍കാം. ഒരു കഷ്ണം ചെറുനാരങ്ങാനീര് പിഴിഞ്ഞെടുത്ത് ഒഴിച്ചുവയ്ക്കുക. മണത്തിനും രസത്തിനും വേണ്ടി ഗ്രാമ്പു 5 എണ്ണം, ഏലയ്ക്ക 3 എണ്ണം പൊടിച്ച് വിതറുക. ഇങ്ങനെയായാല്‍ നമ്മുടെ വീട്ടിലേക്ക് വേണ്ടുന്ന ചെറി റെഡിയായി. പഴകുംതോറും സ്വാദ് കൂടും. ചെറി കൃഷി ചെയ്തവര്‍ പരീക്ഷിച്ചു നോക്കുമല്ലോ.

English Summary: Sweettt cherry
Published on: 01 October 2019, 03:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now