Updated on: 20 March, 2021 7:31 PM IST
Tomato Chutney

തക്കാളി ഉപയോഗിച്ച് രുചികരമായി തയ്യാറാക്കുന്ന ചട്ണിയാണ് ഇത്. ഇത് തയ്യാറാക്കാൻ തക്കാളി അരിഞ്ഞത് അല്ലെങ്കിൽ തക്കാളി പൾപ്പ് ഉപയോഗിക്കാം. 

ദോശ, ഇഡ്ഡലി എന്നിവയ്‌ക്കൊപ്പമൊക്കെ കഴിയ്ക്കാവുന്ന മികച്ച കോമ്പിനേഷനാണ് ഇത്. മാത്രമല്ല ഒരാഴ്ചയോളം കേടുകൂടാതെ സൂക്ഷിയ്ക്കാനും കഴിയും. ഇത് വളരെ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

പ്രധാന ചേരുവ

  • 1 എണ്ണം അരിഞ്ഞ ഉള്ളി
  • 4 എണ്ണം അരിഞ്ഞ തക്കാളി

പ്രധാന വിഭാവങ്ങൾക്കായി

  • 6 എണ്ണം പച്ചമുളക്
  • ആവശ്യത്തിന് കടുക്
  • ആവശ്യത്തിന് പെരുങ്കായം
  • ആവശ്യത്തിന് കറിവേപ്പില
  • ആവശ്യത്തിന് മല്ലിയില
  • ആവശ്യത്തിന് ഉപ്പ്

പതം വരുത്തുന്നതിനായി

  • ആവശ്യത്തിന് ശുദ്ധീകരിച്ച എണ്ണ

തക്കാളി ചട്ണി തയ്യാറാക്കേണ്ട വിധം

  • Step 1: ഒരു പാനിൽ 4 ടീസ്പൂൺ എണ്ണ ചേർക്കുക. ഇത് ചൂടാവട്ടെ. ഇനി ചട്ടിയിൽ അരിഞ്ഞ ഉള്ളി, പച്ചമുളക്, മല്ലിയില എന്നിവ ചേർത്ത് ഒരു മിനിറ്റ് വഴറ്റുക.
  • Step 2: ഇനി ചട്ടിയിൽ തക്കാളി ചേർത്ത് കുറഞ്ഞ തീയിൽ 5 മിനിറ്റ് നന്നായി വഴറ്റുക. തക്കാളി മൃദുവാകുന്നതുവരെ ചേരുവകൾ വേവാൻ അനുവദിക്കുക. ഗ്യാസ് ഓഫ് ചെയ്ത് ചേരുവകൾ തണുക്കാൻ അനുവദിക്കുക.
  • Step 3: സാധാരണ ഊഷ്മാവിൽ ചേരുവകൾ തണുത്ത ശേഷം, അത് ഒരു മിക്സിയിൽ ചേർക്കുക. വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക.
  • Step 4: ഒരു പാനിൽ ഒരു സ്പൂൺ എണ്ണ ചേർക്കുക, എണ്ണ ചൂടായി കഴിഞ്ഞാൽ കടുക്, കറിവേപ്പില, ഒരു നുള്ള് കായം എന്നിവ ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. ഇനി തക്കാളി പേസ്റ്റ് കലർത്തി ചട്ണി 2-3 മിനിറ്റ് നന്നായി വേവിക്കുക.
  • Step 5: റൊട്ടി, ദോശ, ഇഡ്ഡലി അല്ലെങ്കിൽ ചൂട് ചോറ് എന്നിവയ്ക്കൊപ്പം ഇത് ആസ്വദിയ്ക്കാം.
English Summary: The delicious tomato sauce that can be enjoyed with idlis, dosas, chapathis and hot rice
Published on: 20 March 2021, 07:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now