Updated on: 15 March, 2021 1:00 PM IST
ഓട്സ്

ഓട്സ് നമ്മുടെ ഭക്ഷണരീതിയിൽ ഉൾപ്പെടുത്തുന്നത് വഴി നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് നമ്മളിലേക്ക് എത്തുന്നത്. പ്രഭാതഭക്ഷണത്തിൽ മലയാളികൾ ഓട്സ് ഉപയോഗപ്പെടുത്താൻ തുടങ്ങിയിട്ട് കാലങ്ങൾ അത്ര ആയിട്ടില്ല. എന്നാൽ അനവധി വർഷങ്ങൾക്കു മുൻപ് പാശ്ചാത്യർ ഈ രീതി പിന്തുടർന്നിരുന്നു. കാരണം ഒന്നുതന്നെ ഓട്സ് എന്നാൽ ആരോഗ്യം.

പ്രായഭേദമെന്യേ എല്ലാവർക്കും കഴിക്കാം ഓട്സ് കൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങൾ. പാലിനും പഴത്തിൻ ഒപ്പം ചേരുന്ന ഓട്സിന് ആരോഗ്യഗുണങ്ങൾ വർദ്ധിക്കുകയേ ഉള്ളൂ. ഇരുമ്പ്, മെഗ്നീഷ്യം, മാംഗനീസ്, സിങ്ക്, കാൽസ്യം, തയാമിൻ, ജീവകങ്ങൾ ആയ ബി, ഇ തുടങ്ങി നിരവധി പോഷകാംശങ്ങൾ കലവറയാണ് ഓട്സ്. കൊളസ്ട്രോൾ കുറയ്ക്കുവാനും, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും, കാൻസർ വരെ പ്രതിരോധിക്കാനുള്ള അപൂർവ ശേഷിയുള്ള ഒന്നാണ് ഓട്സ്. 

അതുകൊണ്ട് ഓട്സ് കൊണ്ട് നിരവധി വിഭവങ്ങൾ ഉണ്ടാക്കുന്ന നമ്മൾക്ക് ഏറെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു വിഭവം പറഞ്ഞുതരാം. ഓട്സ് കൊണ്ടുള്ള ഒരു ഹെൽത്തി സൂപ്പ്. ഇതിനായി വേണ്ടിവരുന്ന ചേരുവകൾ

ഓട്സ് രണ്ട് ടേബിൾ സ്പൂൺ
കൊഴുപ്പ് കുറഞ്ഞ പാൽ അര ലിറ്റർ
പകുതി അരിഞ്ഞ സവാള
രണ്ടല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞത്
ആവശ്യത്തിന് ഉപ്പ്, എണ്ണ കുരുമുളകുപൊടി

ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടാക്കി സവാളയും വെളുത്തുള്ളിയും ഇതിലിട്ട് നല്ലപോലെ വഴറ്റി മാറ്റിവയ്ക്കുക. മറ്റൊരു പാത്രത്തിൽ ഓട്സ് അര മുക്കാൽ കപ്പ് വെള്ളം വെള്ളം ചേർത്ത് നന്നായി തിളപ്പിക്കണം. ഓട്സ് വെന്ത് നല്ല കട്ടിയായി കഴിഞ്ഞാൽ പാൽ ചേർത്ത് സൂപ്പർ പരുവത്തിലാക്കുക. അൽപം വെള്ളം ചേർത്ത് കൊടുക്കുന്നതുകൊണ്ട് തെറ്റില്ല.

There are several health benefits to including oats in our diet. It has not been long since Malayalees started using oats for breakfast. But many years ago, Westerners followed this method. Because oats are one and the same health. Dishes made with oats can be eaten by everyone regardless of age. Combined with milk and fruit, oats only increase the health benefits. Oats are a storehouse of many nutrients such as iron, magnesium, manganese, zinc, calcium, thiamine and vitamins B and E. Oats have a rare ability to lower cholesterol, boost the immune system and even prevent cancer. So let me tell you a dish that we can make very easily as we make many dishes with oats.

തീ കെടുത്തി വെച്ചതിനുശേഷം ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന സവാള-വെളുത്തുള്ളി മിശ്രിതവും അതിനോടൊപ്പം ഉപ്പും കുരുമുളകുപൊടിയും ചേർത്ത് നന്നായി ഇളക്കുക. സൂപ്പ് റെഡി.അധികം സമയം ചെലവില്ലാത്ത വളരെ ഹെൽത്തിയായ സൂപ്പ് നിങ്ങൾക്ക് ഏറ്റവും എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം.

English Summary: There are several health benefits to including oats in our diet It has not been long since Malayalees started using oats for breakfast
Published on: 15 March 2021, 09:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now