Updated on: 16 March, 2022 10:10 AM IST
ഉഡുപ്പി സാമ്പാറിന്റെ രുചിക്ക് കാരണം - മട്ടുഗുള വഴുതന

ഉഡുപ്പി സാമ്പാറിൻറെ രുചി വാക്കുകൾക്കതീതമാണ്. എന്നാൽ ഈ സാമ്പാറിന് അതിസ്വാദിഷ്ഠ രുചിയും, മണവും പകർന്നുനൽകുന്നത് ഒരു പച്ചക്കറി ഇനമാണ്. അതെ ഉഡുപ്പിക്കാരുടെ സ്വന്തം മട്ടുഗുള വഴുതന. 2011ലാണ് ഇവയ്ക്ക് ഭൗമ സൂചിക പദവി ലഭിക്കുന്നത്. ഉഡുപ്പിയിലെ ഉദയവർനദിക്കും സ്വർണ നദിക്കും ഇടയിലുള്ള പ്രദേശങ്ങളിലാണ് ഇവ ധാരാളമായി കൃഷി ചെയ്യുന്നത്.

കേരളത്തിൽ ഈ കൃഷിക്ക് വേണ്ടത്ര പ്രചാരം ഇതുവരെയും ലഭ്യമായിട്ടില്ല. എന്നാൽ കേരളത്തിലെ പല പ്രധാനപ്പെട്ട മാളുകളിലും മട്ടുഗുള വഴുതന ഇന്ന് ലഭ്യമാണ്. നല്ല ഉരുണ്ട ആകൃതിയിൽ കാണപ്പെടുന്ന ഈ വഴുതനയിനം കൂട്ടമായി നിൽക്കുന്നത് കാണാൻ തന്നെ മനോഹരമാണ്.

The taste of Udupi Sambar is beyond words. But it is a vegetable variety that gives this sambar its delicious taste and aroma. Yes, Udupi's own Maugula eggplant .

കൈപുഞ്ചൽ, കോപ്ള, പങ്കള തുടങ്ങിയ സ്ഥലങ്ങളിൽ ഏതാണ്ട് 500 ഏക്കറോളം ഇവ കൃഷി ചെയ്തു വരുന്നുണ്ട്. ഉഡുപ്പി ജില്ലയിൽ ഏകദേശം ഇരുനൂറിലേറെ കർഷകർ ഇതു വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്തു വരുന്നു. ഭൗമ സൂചിക പദവി ലഭിച്ചതിനു ശേഷം ഇതിന് വൻ ഡിമാൻഡാണ് ലഭ്യമാകുന്നത്. മട്ടുഗുള വഴുതന കൃഷി ചെയ്യുന്നവർക്ക് നബാർഡ് പ്രത്യേക സാമ്പത്തിക സഹായം ലഭ്യമാക്കുന്നുണ്ട്. ഒരു സമയത്ത് ഉഡുപ്പിലെ മഠങ്ങളിൽ നിന്നാണ് മട്ടുഗുള വഴുതനയുടെ വിത്ത് കർഷകർക്ക് കൃഷി ചെയ്യാൻ നൽകി വന്നിരുന്നത്. ഇതിൻറെ വിപണനം ഇപ്പോൾ കർണാടക സംസ്ഥാനത്ത് മാത്രമല്ല, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ വരെ എത്തി നിൽക്കുന്നു. ഇവിടങ്ങളിലേക്ക് ധാരാളമായി ithuകയറ്റി അയക്കുന്നു. ഉരുണ്ട ആകൃതി ആയതുകൊണ്ടാണ് ഇവയ്ക്ക് ഗുള എന്ന പേര് വന്നത്.

മട്ടുഗുള വഴുതനയുടെ ചരിത്രം

400 വർഷങ്ങൾക്ക് മുൻപ് ഉഡുപ്പി സോദേ മഠാധിപതി ശ്രീ വഡിരാജ വിശേഷപ്പെട്ട ഈ കതിരിയുടെ വിത്തുകൾ കർഷകർക്ക് സമ്മാനിച്ചു എന്നാണ് വിശ്വസിക്കപ്പെടുന്നത്. പതിനഞ്ചാം നൂറ്റാണ്ടു മുതൽ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ രണ്ടുവർഷത്തിലൊരിക്കൽ നടന്നു വരുന്ന പാര്യാര എന്ന ഉത്സവത്തിൽ മട്ടു നിവാസികൾ അവരുടെ കൃഷിയിടത്തിൽ വിളയുന്ന വഴുതനങ്ങകൾ തങ്ങളുടെ സംഭാവനയായി സമർപ്പിക്കാറുണ്ട്. ഉഡുപ്പി ക്ഷേത്രത്തിൽ തയ്യാറാക്കപ്പെടുന്ന സാമ്പാർ, തോരൻ, ഗൊജ്ജു തുടങ്ങിയവയെല്ലാം ഇത് പ്രധാന ചേരുവയായി ഇന്ന് ചേർക്കപ്പെടുന്നു. അതീവ രുചി ആണെങ്കിലും ഇവയ്ക്ക് കാമ്പ് തീരെ കുറവാണ്. ഇളം പച്ച നിറത്തിൽ കടുംപച്ച വരകളുള്ള ഇടയിൽ വിത്തുകൾ വളരെ കുറവാണ്. ധാരാളം പോഷകാംശങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.

ഇരുമ്പിന്റെ അംശം സമ്പന്നമായ അളവിൽ ഉണ്ട്. ഈ കായുടെ മുകൾഭാഗത്ത് ചെറിയ രീതിയിൽ മുള്ളുകൾ കാണപ്പെടുന്നു. ഇന്ത്യയിൽ ഏറ്റവും മികച്ച രീതിയിൽ ഇവ വളരുന്നത് ഉഡുപ്പിയുടെ മണ്ണിൽ തന്നെയാണ്. ഇവിടെയുള്ളവർ ഇതിൻറെ ആഗോള പ്രശസ്തിക്കുവേണ്ടി ഇപ്പോൾ മാട്ടുഗുള ഗ്രോവേഴ്സ് അസോസിയേഷൻ രൂപവത്കരിച്ചിട്ടുണ്ട്.

English Summary: This delicious vegetable is the reason for the taste of Udupi Sambar
Published on: 16 March 2022, 08:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now