Updated on: 4 April, 2022 12:32 PM IST
Tasty Home made Ice cream

രുചികരവും എന്നാൽ അസ്വദിച്ച് കഴിക്കാൻ പറ്റുന്നതുമായ ഐസ്‌ക്രീമിന്റെ ഒരു ക്രീം ബൗൾ നിങ്ങൾ എല്ലാവരും ഇഷ്ടപ്പെടുന്നു അല്ലെ, വേനൽക്കാലത്ത് ഉച്ചതിരിഞ്ഞ് ചൂടിൽ നിന്നും ആശ്വാസം ലഭിക്കുന്നതിനായി കുറച്ച് ഐസ്‌ക്രീം ആസ്വദിക്കുന്നതിലും നല്ലത് എന്താണ്.

ബന്ധപ്പെട്ട വാർത്തകൾ : ആരോഗ്യം സംരക്ഷിക്കാൻ ഇതാ ഇനി വെജിറ്റബിൾ ഐസ്ക്രീം

വാനില, ചോക്കലേറ്റ്, മാമ്പഴം, സ്ട്രോബെറി ഐസ്ക്രീമുകൾ മുതൽ ഗ്രീൻ ടീ, പച്ചക്കറികൾ എന്നിവയ്‌ക്കൊപ്പം ചില സവിശേഷമായ കോമ്പിനേഷൻ വരെയുള്ള രുചികൾ ഉപയോഗിച്ച് ധാരാളമായി വീട്ടിൽ തന്നെ പരീക്ഷിക്കാവുന്നതാണ്.

എങ്ങനെ വീട്ടിൽ തന്നെ രുചികരമായ ഐസ്ക്രീം ഉണ്ടാക്കാം.


ചോക്ലേറ്റ് ഐസ് ക്രീം

അര കപ്പ് പാലിൽ കൊക്കോ പൗഡർ, പഞ്ചസാര, കസ്റ്റാർഡ് എന്നിവ കലർത്തുക. രണ്ട് കപ്പ് പാൽ തിളപ്പിച്ച് കസ്റ്റാർഡ് മിശ്രിതം ഇളക്കി ചെറു തീയിൽ തിളപ്പിക്കുക. ഇത് തണുത്തതിന് ശേഷം വാനില എസ്സെൻസും ക്രീമും ചേർക്കുക. ഒരു കണ്ടെയ്നറിലേക്ക് മാറ്റി ഫ്രീസ് ചെയ്യുക. ഇത് പുറത്തെടുത്ത് ബ്ലെൻഡ് ചെയ്ത് വീണ്ടും ഫ്രീസ് ചെയ്യുക. ഒരിക്കൽ കൂടി യോജിപ്പിച്ച് വീണ്ടും ഫ്രീസറിൽ വയ്ക്കുക. ശേഷം ചോക്കോ ചിപ്‌സ് ഉപയോഗിച്ച് അലങ്കരിക്കുക.


മാമ്പഴ ഐസ്ക്രീം

ക്രീമും രുചികരവുമായ മാംഗോ ഐസ്ക്രീം ഇല്ലാതെ വേനൽക്കാലം അപൂർണ്ണമാണ്.
കസ്റ്റാർഡ് പൗഡറുമായി പാൽ കലർത്തുക. മറ്റൊരു പാത്രത്തിൽ പാലും പഞ്ചസാരയും തിളപ്പിക്കുക, കസ്റ്റാർഡ് മിക്സ് ചേർക്കുക, നന്നായി ഇളക്കുക. ശേഷം വാനില എസ്സെൻസ് ചേർത്ത് ഇളക്കുക. ഇതിലേക്ക് ക്രീം, മാമ്പഴം, പഞ്ചസാര എന്നിവയുടെ മിശ്രിതം ചേർത്ത് നന്നായി ഇളക്കുക. അരിഞ്ഞ മാമ്പഴം ഇളക്കി ഒരു പാത്രത്തിലേക്ക് മാറ്റി രാത്രി മുഴുവൻ ഫ്രിഡ്ജിൽ വെക്കുക. നല്ല രുചികരമായ മാമ്പഴ ഐസ്ക്രീം തയ്യാറാണ്.

ബന്ധപ്പെട്ട വാർത്തകൾ : ഇങ്ങനെ ICE CREAM കഴിച്ചാൽ ശരീരഭാരം കുറയ്ക്കാം

വാനില ഐസ് ക്രീം

ഈ എക്കാലത്തെയും പ്രിയപ്പെട്ട ഐസ്ക്രീം പാർട്ടികളിലും ഒത്തുചേരലുകളിലും വിളമ്പാൻ പറ്റിയ മധുരപലഹാരമാണ്.
ഇളം മൃദുവായതുവരെ ക്രീം മിക്‌സ് ചെയ്‌ത് കുറച്ച് വൈപ്പൈട് ക്രീം തയ്യാറാക്കുക. ഇതിലേക്ക് ശീതീകരിച്ച കണ്ടൻസ്ഡ് മിൽക്ക്, വാനില എക്സ്ട്രാക്റ്റ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. എയർടൈറ്റ് കണ്ടെയ്‌നറിലേക്ക് മാറ്റി ഏകദേശം അഞ്ച് മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് ഐസ് ക്രീം സെറ്റ് ചെയ്യുക. കുറച്ച് ചോക്ലേറ്റ് സിറപ്പ് കൊണ്ട് അലങ്കരിച്ച് തണുപ്പിച്ച് വിളമ്പുക.


കോക്കനട്ട് ഐസ്ക്രീം

പഞ്ചസാര, വാനില എക്സ്ട്രാക്‌റ്റ് എന്നിവയ്‌ക്കൊപ്പം ക്രീം മിക്‌സ് ചെയ്യുക. വേറൊരു പാത്രത്തിൽ കണ്ടൻസ്ഡ് മിൽക്ക്, തേങ്ങാപ്പാൽ, തേങ്ങാ സത്ത് എന്നിവ മിക്സ് ചെയ്യുക. മുകളിൽ പറഞ്ഞ മിശ്രിതത്തിലേക്ക് കുറച്ച് ക്രീം ചേർത്ത് നന്നായി ഫോൾഡ് ചെയ്യുക. വിപ്പ് ക്രീം മിശ്രിതത്തിലേക്ക് തേങ്ങാപ്പാൽ മിശ്രിതം ഒഴിക്കുക, അത് ശരിയായി കലരുന്നതുവരെ കലക്കുക. എയർടൈറ്റ് കണ്ടെയ്നറിലേക്ക് മാറ്റി രാത്രി മുഴുവൻ ഫ്രിഡ്ജിൽ. ഫ്രീസറിൽ വെക്കുക.
വിളമ്പുന്നതിന് മുമ്പ് ചിരകിയ തേങ്ങ കൊണ്ട് അലങ്കരിക്കുക.

സ്ട്രോബെറി ഐസ്ക്രീം

സ്ട്രോബെറി ഐസ്ക്രീം ഒരു ക്ലാസിക് ആണ്, കുട്ടികൾ ഇത് വളരെ ഇഷ്ടപ്പെടുന്നു. പാൽ, ക്രീം, അരിഞ്ഞ സ്ട്രോബെറി എന്നിവ മിനുസമാർന്നതുവരെ ഇളക്കുക. ഈ മിശ്രിതം ഒരു എയർടൈറ്റ് കണ്ടെയ്നറിലേക്ക് മാറ്റി ഐസ്ക്രീം സെറ്റ് ആകുന്നത് വരെ കുറച്ച് മണിക്കൂർ ഫ്രീസ് ചെയ്യുക. ഇത് പുറത്തെടുത്ത് ഐസ്ക്രീം വീണ്ടും ഇളക്കുക. മിശ്രിതം വീണ്ടും ഫ്രിഡ്ജിൽ രാത്രി മൊത്തം വയ്ക്കുക. ഫ്രഷ് സ്ട്രോബെറി കൊണ്ട് അലങ്കരിച്ച് തണുപ്പിച്ച് വിളമ്പുക.

English Summary: Try some delicious ice cream home only
Published on: 04 April 2022, 12:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now