ടൂട്ടി ഫ്രൂട്ടി കാണാനും കഴിക്കാനും ഇഷ്‌ടപ്പെടാത്തവരായി ആരും ഇല്ല.കടകളിൽ കിട്ടുന്ന ടൂട്ടി ഫ്രൂട്ടി ഒന്ന് മനസ്സ് വെച്ചാൽ വീട്ടിൽ തന്നെ തയാറാക്കാവുന്നതേ ഉള്ളു.അത് എങ്ങനെ എന്ന് നമുക്ക് നോക്കാം.
ചേരുവകൾ
പപ്പായ - 1
പഞ്ചസാര - 2 കി.ഗ്രാം
സിട്രിക് അസിഡ് - 5 ഗ്രാം
പൊട്ടാസ്യം മെറ്റാബൈ സള്‍ഫേറ്റ്- ഒരു നുള്ള്
കളര്‍ - 2 നുള്ള്
ചുണാമ്പ് - 10 ഗ്രാം (അര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചതെളിവെള്ളം)
തയ്യാറാക്കുന്ന വിധം
നല്ല വിളഞ്ഞ പപ്പക്കായ ചെറു ചതുരക്കഷ്ണങ്ങളായി നുറുക്കി ചുണാമ്പുവെള്ളത്തില്‍ തലേന്ന് ഇട്ട് വെയ്ക്കുക. പിറ്റേദിവസം ഊറ്റിയ ശേഷം പഞ്ചസാര ലായനിയിലേക്ക് മാറ്റുക. ഒരു ടീസ്പുണ്‍ വീരമുള്ള പഞ്ചസാര ലായനിലേക്ക് താഴ്ത്തി വയ്ക്കുക. രണ്ടാം ദിവസം മുതല്‍ പഞ്ചസാര ലായനിയില്‍ കളര്‍ ചേര്‍ത്ത് പിറ്റേദിവസം വെയിലത്തിടുക. ഇത് പഞ്ചസാര ലായനി തീരുന്നതുവരെ വൈകിട്ട് തിരിച്ച് അതില്‍ ഇട്ട് പിറ്റേ ദിവസം ഉണക്കുക. 15 ദിവസം ആകുമ്പോള്‍ ഇത് കൊണ്ടാട്ടം പോലെ ഉണങ്ങിക്കഴിയും.