പോഷകങ്ങളുടെ കാര്യത്തിൽ ഇലവർഗങ്ങൾ എന്നും മുൻപന്തിയിൽ തന്നെയാണ്. ഇല വർഗ്ഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മല്ലിയില. പൊട്ടാസ്യം, വിറ്റാമിൻ ബി സിക്സ്, വിറ്റാമിൻ സി തുടങ്ങിയവയാൽ സമ്പുഷ്ടമായ മല്ലിയില ആരോഗ്യ ഗുണങ്ങളുടെ കലവറയാണ്. ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതു ഈ ഇല വർഗ്ഗം പ്രമേഹരോഗികൾക്കും ഹൃദ്രോഗികൾക്കും മികച്ചതാണ്. ജീവിതശൈലി രോഗങ്ങളെ ഒരുപരിധിവരെ തടഞ്ഞു നിർത്താൻ ഈ ഇലവർഗ്ഗത്തിന് സാധിക്കും. മല്ലിയില കൊണ്ട് ഉണ്ടാക്കാവുന്ന 2 അതിസ്വാദിഷ്ഠ വിഭവങ്ങൾ ആണ് താഴെ നൽകുന്നത്.
Leafy greens are always at the forefront in terms of nutrients. Coriander is one of the most important leaf species.
ബന്ധപ്പെട്ട വാർത്തകൾ: ഇങ്ങനെ വളർത്തിയാൽ മല്ലിയില തഴച്ചു വളരും
മല്ലിയില പാനീയം
ചേരുവകൾ
-
മല്ലിയില- ഒരു പിടി
-
തക്കാളി-1
-
എള്ള് പത്ത് ഗ്രാം (കുതിർത്തെടുക്കുക) ക്യാരറ്റ്-1
-
ബീറ്റ്റൂട്ട് - 50ഗ്രാം
-
നാരങ്ങാനീര് - ഒന്ന്
-
കാന്താരിമുളക് - ഒന്ന്
-
ഉപ്പ് പാകത്തിന്
ബന്ധപ്പെട്ട വാർത്തകൾ:മല്ലിയിലയുടെ ഗുണങ്ങൾ
തയ്യാറാക്കുന്ന വിധം
ചേരുവകൾ ഒന്നിച്ചാക്കി ആവശ്യത്തിന് വെള്ളം ചേർത്ത് മിക്സിയിൽ അടിച്ച്, അരിച്ചെടുക്കുക. ഇത് ഒരു നേരത്തെ ഭക്ഷണം ആയി തന്നെ കഴിക്കാം. എള്ള്, ക്യാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയവ അടങ്ങിയിരിക്കുന്നതിനാൽ വിശപ്പ് അനുഭവപ്പെടില്ല.
മല്ലി ചട്നി
ചേരുവകൾ
-
മല്ലിയില - ഒരു പിടി
-
കറിവേപ്പില - കാൽപിടി
-
പച്ചമാങ്ങ - 1 വലുത്
-
കാന്താരിമുളക് -രണ്ട്
-
മത്തൻകുരു -ഒരുപിടി
-
ജീരകം-അര ടീസ്പൂൺ
-
തക്കാളി ദശ -50 ഗ്രാം
-
ഉപ്പ് പാകത്തിന്
-
വെർജിൻ കോക്കനട്ട് ഓയിൽ -15 മി.ലിറ്റർ
പാചകരീതി
ചേരുവകൾ ഒന്നിച്ച് അരച്ചു വെർജിൻ കോക്കനട്ട് ഓയിൽ ചേർത്ത് ഇളക്കി ചോറ്, ദോശ, ഇഡലി, കഞ്ഞി എന്നിവയ്ക്കൊപ്പം കഴിക്കാം. പലതരം ആൻറി ഓക്സിഡന്റുകൾ ഒരുമിച്ച് ചേരുന്നതിനാൽ കൊളസ്ട്രോളിന് അലിയിച്ചു കളയുന്നതിനാലാണ് വെർജിൻ കോക്കനട്ട് ഓയിൽ ചേർക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: വിഷമില്ലാത്ത മല്ലിയില ഇനി നിങ്ങളുടെ അടുക്കള തോട്ടത്തിലും