ചക്കയുടെ സംസ്ഥാന ഫലം എന്ന പദവി ഏറ്ററ്വും കൂടുതൽ ഗുണം ചെയ്തത് പാലാക്കാരി ആൻസി എന്ന വീട്ടമ്മയ്‌ക്കാണ്. അതോ ചക്കയ്ക്ക് സ്റ്റാർ പദവി വന്നതിൽ ആൻസിയുടെ പരീക്ഷണങ്ങൾക്കും പങ്കുണ്ടോ? ഏതായാലും ഈ വീട്ടമ്മയുടെ പാചക വിരുതിന് നാട്ടിലും വിദേശത്തും ആരാധകർ ഏറെയാണ്.
ചക്കയെ ക്കുറിച്ചു ഒരു പുസ്തകമെഴുതി, രണ്ടാം പുസ്തകമെഴുതാനുള്ള തിരക്കിൽ, കൂടാതെ 4000 ഓളം ചക്ക വിഭവങ്ങൾ ഇപ്പോഴും ചക്കയിൽ പരീക്ഷണങ്ങൾ. പാലാക്കാരി ആൻസി മാത്യുവിന്റെ പേര് പറഞ്ഞാലേ ചക്ക വിഭവങ്ങൾ ഓർമ്മ വരും. ഇനിയും ചക്കയിൽ പാചക പരീക്ഷണങ്ങൾ. അതിനിടയിൽ ഒന്നര മണിക്കൂറോളം നീളുന്ന ഓൺലൈൻ ക്ലാസ്സുകൾ. ഗവേഷണ വിദ്യാർത്ഥികൾക്ക് സംശയ ദൂരീകരണം. 8 വർഷം മുൻപ് ചക്കയിൽ നടത്തിയ പാചക പരീക്ഷണം ആൻസിയെ ഇന്ന് വിദേശങ്ങളിലുൾപ്പെടെ അതിഥിയായും ക്‌ളാസ്സുകൾക്കും വിളിക്കുന്ന അവസ്ഥയിൽ എത്തിച്ചു. ആൻസിയുടെ ഓൺലൈൻ ക്ലാസിലൂടെ കേക്ക് ഉണ്ടാക്കി പഠിച്ചവർ ഇന്ന് മാസം പതിനായിരങ്ങൾ വരുമാനം ഉള്ള സംരഭകരായി മാറി. തനിക്കു മാത്രമല്ല തന്നെ പോലുള്ള വീട്ടമ്മമാർക്ക് പ്രചോദനം കൂടിയാണ് ഈ വീട്ടമ്മയുടെ ഉത്സാഹം.
പാചക ക്ലാസിലെ പരീക്ഷണത്തിലേക്ക് നയിച്ച കണ്ടുപിടുത്തം ആൻസിക്ക് ഇന്നും മറക്കാൻ കഴിയില്ല.ഉണക്കിയെടുത്ത ചക്കയും കുരുവും പൊടിച്ചെടുത്തു മൈദക്കു പകരം കേക്കിൽ ഉപയോഗിച്ചായിരുന്നു പരീക്ഷണം. അത് വിജയിച്ചു. ചക്കപ്പൊറോട്ടാ പോലും ഉണ്ടാക്കാനാവും. ബർഗറും പിസ്സയും ഉണ്ടാക്കി. അമേരിക്കൻ മാവ് കൊണ്ടുണ്ടാക്കുന്ന ഏതൊരു വിഭവവും ഉണ്ടാക്കാനാവും വിധം സൂപ്പർ പൊടിയാണ് ചക്ക പൊടി.
കുടുംബശ്രീ അംഗങ്ങളുടെയും റെസിഡന്റ്‌സ് അസ്സോസിയേഷനുകളുടെയും ആവശ്യപ്രകാരം 10 ദിവസത്തെ ഓൺലൈൻ ക്ലാസുകൾ എടുക്കുന്നുണ്ട്. വാല്യു അഡിഷനിൽ ആണ് കൂടുതലും ക്ലാസുകൾ എടുക്കുന്നത്. ആൻസിയുടെ ഫോൺ നമ്പറിൽ വിളിച്ചു ആവശ്യപ്പെടുന്നവർക്കാണ് ക്ലാസുകൾ കൊടുക്കുക. ചക്ക സീസണിൽ ചക്കയിൽ മൂല്യ വർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന ക്ലാസ്സുകൾ . ചക്ക മുള്ളു കൊണ്ട് സ്ക്വാഷ്, ജാ൦ ചിപ്സ് അങ്ങനെയുള്ള ഒരു പിടി ഐറ്റംസ്. കപ്പയുടെ സമയത്തു കാപ്പ കൊണ്ടുണ്ടാക്കാവുന്ന വിവിധ തരം ഉത്പന്നങ്ങൾ ഉണ്ടാക്കുന്നു. കൊണ്ടാട്ടം, മുറുക്ക്, മിക്ചർ, പക്കാവഡ, മധുരസേവ, കൂടാതെ കപ്പപ്പൊടി എങ്ങനെ ഉണ്ടാക്കാം, കപ്പയുടെ കൊഴുപ്പു കൊണ്ട് എന്ത് ചെയ്യാം? മുതലായവ. തേങ്ങാ കൊണ്ട് അച്ചാർ, കുക്കീസ്, തേങ്ങാ ചേർത്തുള്ള ഐറ്റംസ് മാമ്പഴ വിഭവങ്ങൾ, മാങ്ങാ തിര, സ്ക്വാഷ്, പിന്നെ മാങ്ങയിൽ നിന്ന് 30 ഓളം ഐറ്റംസ്. അച്ചാർ മാത്രം ഉണ്ടാക്കാൻ പഠിപ്പിക്കുന്ന ഒരു ദിവസം. നെല്ലിക്ക , മാങ്ങാ ഇവയുൾപ്പെടെ വിവിധ തരം വെറൈറ്റി അച്ചാർ ഉണ്ടാക്കാൻ പഠിപ്പിക്കും. കൂർക്ക അച്ചാർ, ചേന ചേമ്പു അച്ചാർ അങ്ങനെ. പിന്നെ . ചേമ്പു വറുത്തത് കായ് വറുത്തത് അതായതു ചിപ്സ് യൂണിറ്റ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായുള്ള ക്ലാസുകൾ. ജാം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്കായി പപ്പായ ജാം പേരക്ക ജാം പൈനാപ്പിൾ ജാം, അങ്ങനെ ഒരു സെറ്റ് ജാം ഉണ്ടാക്കുന്ന ക്ലാസുകൾ. പൈനാപ്പിൾ വൈൻ ഉണ്ടാക്കാം. പല തരം വൈൻ ഉണ്ടാക്കി പഠിപ്പിക്കും. പിന്നീട് ചോക്ളേറ്റ് ക്ലാസുകൾ. എങ്ങനെ ചോക്ലേറ്റ് ഉണ്ടാക്കാം? ഒരു ദിവസം ചോക്ലേറ്റിന് വേണ്ടി മാത്രം ഒരു ക്ലാസ്. ഇങ്ങനെ വിവിധ തരം വിഭവങ്ങളുടെ ക്ലാസ്സുകൾ സ്വന്തമായും അത് കൂടാതെ മറ്റു മാധ്യമങ്ങൾക്കായും ക്ലാസുകൾ ഫീസ് നിരക്കിൽ എടുക്കുന്നുണ്ട്.
ഇന്ന് ജാക് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ , ജാക് ഫ്രൂട്ട് കൺസോർഷ്യം എന്നിവയിൽ അംഗത്വം. ഇതിനിടയിൽ ചക്കയിൽ നിന്ന് പ്രമേഹ രോഗികൾക്ക് ഒരു മരുന്ന് കൂടി കണ്ടെത്തി ആൻസി. അതിനു പേറ്റന്റു കിട്ടാൻ കുറച്ചുകൂടി കടമ്പകൾ കടക്കേണ്ടതുണ്ട്. ചക്കയിൽ പരീക്ഷണങ്ങൾ നടത്താൻ നല്ല രസമാണ്. നിരവധി വിദേശ രാജ്യങ്ങളിൽ ക്ഷണിതാവായി പോയിട്ടുള്ള ആൻസിയുടെ ഫോണിന് ഒരു നിമിഷം പോലും വിശ്രമം ഇല്ല. പഠിക്കുന്നവർക്കായും കൂടാതെ സർക്കാർ സംവിധാനങ്ങളിൽ നിന്നുമെല്ലാം ആൻസിയുടെ നിർദ്ദേശങ്ങൾ തേടി വിളികൾ എത്തും. എല്ലാവർക്കും ആൻസിയുടെ മറുപടികൾ കിട്ടും. കാരണം ചക്കയെക്കുറിച്ചു പറയാൻ ആയിരം നാവാണ് ആൻസിക്ക്. എന്നാൽ ചക്ക മാത്രമല്ല ആൻസിയുടെ പരീക്ഷണങ്ങളിൽ. കപ്പയുൾപ്പെടെ എല്ലാ തരം കിഴങ്ങു വർഗ്ഗങ്ങളും ആൻസിയുടെ രുചികരമായ ഭക്ഷ്യ വിഭവങ്ങൾ ആണ്.ജാക്ക് ഫ്രൂട്ട് ഇന്ത്യ എന്ന ബ്രാൻഡിലാണ് ഇപ്പോൾ പ്രോഡക്ടസ് വിൽക്കുന്നതും. ഇതേ പേരിൽ ഒരു കമ്പനിയും ആരംഭിച്ചിട്ടുണ്ട്.
ചക്ക വിഭവങ്ങളിൽ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന വിഭവങ്ങൾ ധാരാളമുണ്ട്. അതിലൊന്നാണ് ചക്ക മടൽ കൊണ്ടുള്ള ചക്ക കബാബ് അതിന്റെ പാചക വിധി ആൻസിയുടെ ബുക്കിൽ നിന്നും എടുത്തത്.
ചക്കമടൽ കബാബ്
ചക്ക മടൽ മുള്ളു കളഞ്ഞത് - 250 gm
ചക്ക കൂഞ്ഞിൽ 250 gm
ബ്രെഡ് -4 കഷണം
പച്ചമുളക് 5 എണ്ണം
മല്ലിയില അറിഞ്ഞത് 2 ടേബിൾ സ്പൂൺ
അരിഞ്ഞ പുതിനയില 1 ടേബിൾ സ്പൂൺ മുട്ട 2 എണ്ണം
പാൽ കാൽ കപ്പ്
ഇഞ്ചി 1 കഷണം
ഗരം മസാലപ്പൊടി 2 ടേബിൾ സ്പൂൺ
ഉപ്പു പാകത്തിന്
നെയ്യ് ഒരു ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ചക്കമടലും കൂഞ്ഞിലും ചെറിയ കഷണങ്ങളാക്കി ഉപ്പു തിരുമ്മി ആവിയിൽ വേവിച്ചു എടുക്കുക. ബ്രെഡ് പാലിൽ കുതിർത്തു പിഴിഞ്ഞെടുക്കുക.
ഇനി, മല്ലിയില. പച്ചമുളക്. പുതിന, എന്നിവ അരച്ച് ആ അരപ്പിലേക്കു മടലും കൂഞ്ഞിലും ചേർത്ത് ഒന്നുകൂടി മയത്തിൽ അരച്ചെടുക്കുക. അതിനു ശേഷം ബ്രെഡ് പൊടിയും മുട്ടയും ഗരം മസാലപ്പൊടിയും കൂടി ചേർത്ത് നന്നായി കുഴയ്ക്കുക. ഇതിൽ നിന്ന് അൽപാൽമായി എടുത്തു നെയ് മയം പുരട്ടിയ കബാബ് കോലിൽ കോർക്കുക. ഇപ്രകാരം മൂന്നോ നാലോ കബാബ് വച്ചതിനു ശേഷം ഗ്രില്ലിൽ വച്ചോ തീകനലിൽ വച്ചോ ചുട്ടെടുക്കാം. ഇടയ്ക്കു കുറച്ചു നെയ്യ് തേച്ചു കൊടുക്കണം. വെന്ത് ബ്രൗൺ നിറം ആകുമ്പോൾ എടുത്തു പാത്രത്തിൽ വയ്ക്കാം . സവാള വട്ടത്തിൽ അരിഞ്ഞതും ചെറുനാരങ്ങാ കഷണങ്ങളും വച്ച് കബാബ് അലങ്കരിക്കാം.
ഭർത്താവ് റബ്ബർ കർഷകനായ മാത്യു കുര്യാക്കോസ്. മക്കളായ മാനസിയും മിലാനയും മീരയും പഠനത്തോടൊപ്പം പാചക പരീക്ഷണത്തിൽ ആൻസിക്കൊപ്പമുണ്ട്. എങ്കിലും ഇളയ മകൾ മീരയാണ് ഇന്ന് താരം. അവളുടെ ഓൺലൈൻ പാചക ക്ലാസ്സുകൾക്ക് ന്യൂ ജൻ കാഴ്‍ചക്കാരുടെ നിരതന്നെയുണ്ട്. പുതു രുചിയിലുള്ള കേക്ക് നിർമ്മാണത്തിലാണ് മീരയുടെ സ്പെഷ്യലൈസേഷൻ .
വാല്യൂ ആഡഡ് പ്രോഡക്ടസ് ഉണ്ടാക്കാനുള്ള പരിശീലനം ഓൺലൈൻ ക്ളാസ്സുകളിലൂടെ നൽകി നിരവധി പേർക്ക് സംരഭം ഉണ്ടാക്കാൻ സഹായിക്കുന്ന ആൻസിയെ കൃഷിജാഗ്രൺ ഫേസ്ബുക് പേജിൽ കാണാം. ഈ വരുന്ന 8-)o തിയതിഫാർമേർ ദി ബ്രാൻഡിൽ .
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സംസ്ഥാനത്ത് പാൽപ്പൊടി നിർമ്മാണശാല യാഥാർത്ഥ്യമാവുന്നു
#Valueaddedproducts #Jackfruit #Pappaya #Mango #Onlineclasses