Updated on: 16 August, 2022 8:46 PM IST
Sweet Vermicelli

സേമിയ കൊണ്ട് സാധാരണയായി പായസമാണ് അധികമാളുകളും ഉണ്ടാക്കാറ്.  എന്നാൽ ഇതുകൊണ്ട്  ഉപ്പുമാവും വേറെ പല ഭക്ഷണ പദാർത്ഥങ്ങളും ഉണ്ടാക്കാവുന്നതാണ്. അതിലൊന്നായ സേമിയയും ഡ്രൈ ഫ്രൂട്സും ചേർത്ത് ഉണ്ടാക്കാവുന്ന ഒരു മധുര പദാർത്ഥത്തിൻറെ പാചകരീതിയെ കുറിച്ചാണ് എഴുതുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: രുചിയുടെ കലവറയാണ് പെഴ്സിമൺ

ആവശ്യമുള്ള സാധനങ്ങൾ

50 ഗ്രാം വെർമിസെല്ലി

പ്രധാന വിഭാവങ്ങൾക്കായി

1/3 കപ്പ് പഞ്ചസാര

30 ഗ്രാം ഖോയ

ആവശ്യത്തിന് അരിഞ്ഞ ബദാം

ആവശ്യത്തിന് കശുവണ്ടി

ആവശ്യത്തിന് ഉണക്കമുന്തിരി

ബന്ധപ്പെട്ട വാർത്തകൾ: അഞ്ചു മിനിറ്റിൽ ഉണ്ടാക്കാവുന്ന നാലുമണി പലഹാരങ്ങൾ

3 ടേബിൾസ്പൂൺ നെയ്യ്

ആവശ്യത്തിന് കറുത്ത ഏലയ്ക്ക

2 എണ്ണം ഗ്രാമ്പൂ

2 എണ്ണം കറുവാപ്പട്ട

പാചകം ചെയ്യേണ്ട വിധം

ഒരു പാൻ ചൂടാക്കി അതിൽ നെയ്യ് ഒഴിച്ച് ഉരുക്കിയെടുക്കുക. ഇതിലേയ്ക്ക് ഗ്രാമ്പു, കറുവപ്പട്ട എന്നിവ ചേർത്ത് രണ്ട് മിനിറ്റോളം ഒന്ന് വഴറ്റിയെടുക്കുക. ഏലയ്ക്കാപ്പൊടി, കശുവണ്ടി, ഉണക്കമുന്തിരി, ബദാം എന്നിവ കൂടെ ചേർത്ത് ഇളക്കി രണ്ട് മിനിറ്റ് നേരം വറുത്തെടുക്കുക.

ബന്ധപ്പെട്ട വാർത്തകൾ: രുചിയിലും ഗുണത്തിലും താരമായി സ്ട്രോബറി പേര

ഇതിലേയ്ക്ക് സേമിയ കൂടെ ചേർത്ത് സേമിയയുടെ നിറം മാറി വരുന്നത് വരെ ഏകദേശം 3-4 മിനിറ്റ് ഇളക്കികൊടുക്കുക. ഇതിൽ ഖോയ കൂടെ ചേർത്ത് നന്നായി ഇളക്കുക. ഖോയ നന്നായി അലിഞ്ഞ്, സേമിയ മൃദുവാകുന്നത് വരെ പാകം ചെയ്യണം. ഇതിലേയ്ക്ക് ചൂടുവെള്ളം കൂടെ ചേർക്കുക. വെള്ളം തിളച്ച് വറ്റി വരണം. എന്നാൽ ഡ്രൈ ആകാതിരിക്കാനും ശ്രദ്ധിക്കണം. ഇതിലേയ്ക്ക് പഞ്ചസാര കൂടെ ചേർത്ത് നന്നായി ഇളക്കണം.

തുടർച്ചയായി ഇളക്കികൊണ്ടേയിരിക്കണം. മീഡിയം തീയിൽ 3-4 മിനിറ്റ് പാകം ചെയ്യുക. ഇനി തീ അണച്ച് ഒരു പത്ത് മിനിറ്റ് ഇതൊന്ന് മാറ്റി വെയ്ക്കാം. ശേഷം പിസ്ത, ബദാം എന്നിവ ചേർത്ത് അലങ്കരിച്ച ശേഷം രുചികരമായ ഈ സേമിയ മധുരം വിളമ്പാവുന്നതാണ്.

English Summary: With Samiya you can make this delicious dessert too
Published on: 16 August 2022, 08:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now