Updated on: 20 February, 2020 12:01 AM IST

ചേന നമുക്ക് എല്ലാവർക്കും ഇഷ്ടപെട്ട ഒരു പച്ചക്കറിയാണ്. കൂട്ടുകറി ആയും, മെഴുക്കുപുരട്ടി ആയും, അവിയൽ , കൊണ്ടാട്ടം എന്നിവയായും ചേന നമ്മുടെ മുന്നിൽ എത്തുമ്പോൾ ആരും കഴിച്ചുപോകും .എന്നാൽ അധികം ആരും ഇതുവരെ കഴിച്ചിട്ടില്ലാത്ത ഒരു വിഭവമാണ് ഇവിടെ പറയാൻ പോകുന്നത് ചേന കൊണ്ടൊരു അച്ചാർ. സാധാരണ പുളിയോ, കടുത്ത രുചിയോ ഉള്ള എന്തെങ്കിലും വസ്തുക്കൾ ആണ് അച്ചാർ ഇടാൻ ഉപയോഗിക്കാറുള്ളത് ഇവിടെ മാംസളമായ ചേന ഉപയോഗിച്ച് അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം

ഇതിനായി ചെറുതായി നീളത്തിൽ നുറുക്കിയ ചേന മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് വറുത്തു എടുക്കുക . ഒരു പാത്രത്തിൽ കടുക് , ഉലുവ , കറിവേപ്പില, വറ്റൽ മുളക് , കായം എന്നിവ വെളിച്ചെണ്ണയിലോ നല്ലെണ്ണയിലോ പൊട്ടിച്ചതിനു ശേഷം തീ ഓഫ് ചെയ്തു ശേഷം മുളകുപൊടി ചേർത്ത് ഇളക്കുക ഈകൂട്ടിലേക്കു വറുത്തു വച്ചിരിക്കുന്ന ചേന ചേർത്ത് ഇളക്കുക. ഒരു ചെറുനാരങ്ങയുടെ നീര് ഇതിൽ ചേർക്കാം ഇതിലേക്ക് കുറച്ചു അച്ചാർ പൌഡർ കൂടെ ചേർത്താൽ രുചികരമായ ചേന അച്ചാർ റെഡി . അഭിരുചിക്കനുസരിച്ചു വിനാഗിരിയോ ചൂടാക്കിയ നല്ലെണ്ണയോ ചേർത്താൽ കൊടുത്താൽ കുറേ കാലം കേടുകൂടാതെ ഇരിക്കും

English Summary: Yam pickle
Published on: 20 February 2020, 12:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now