Updated on: 30 April, 2021 9:21 PM IST
നാസർ ഒരു ചടങ്ങിൽ നടൻ മമ്മൂട്ടിയുടെ കയ്യിൽ നിന്ന് പൊന്നാട ഏറ്റുവാങ്ങുന്നു

കൃഷിയെ ഒരുപാട് സ്നേഹിക്കുകയും കൃഷി സ്വന്ത ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്ത ഒരുപാട് ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ചിലരെ നാം അറിയും. ചിലരെ അറിയില്ല. അത്തരം ഒരാളെയാണ് പരിചയപ്പെടുത്തുന്നത്. നാസർ, കെൽട്രോണിലെ എൻജിനീയർ ആയിരുന്നു. അതിനൊപ്പം നല്ലൊരു കർഷകനും. കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന, പ്രചരിപ്പിക്കുന്ന ഒരു വ്യക്തി കൂടിയാണ്. നിരവധി കൃഷി വിജ്ഞാന ക്‌ളാസ്സുകൾ കേരളത്തിലങ്ങോളമിങ്ങോളം എടുക്കുന്ന നാസറിന് കൃഷി ജീവശ്വാസം പോലെയാണ്. കൃഷിയുടെ എല്ലാ കാര്യങ്ങളിലും അദ്ദേഹം ഇടപെട്ടുകൊണ്ടേയിരിക്കും.
ചോദിക്കാം, അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ എങ്ങനെയുള്ള പച്ചക്കറികളാണ് നമ്മൾ കഴിക്കേണ്ടത്?
മറ്റു ജീവിജാലങ്ങളെ അപേക്ഷിച്ചു മനുഷ്യന് വൈവിധ്യങ്ങൾ ഉണ്ട്. അതായത് മനുഷ്യൻ പച്ചക്കറി കഴിക്കുന്നു, മാംസം കഴിക്കുന്നു, നട്സ്, പൾസസ് ഇവയൊക്കെ കഴിക്കുന്നു. പക്ഷെ അവന്റെ ഭക്ഷണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പച്ചക്കറികൾ. ഏകദേശം 26 , 28 തരം പച്ചക്കറികൾ ഉണ്ട്. ആ പച്ചക്കറികൾക്കു 5 ഗുണങ്ങൾ ഉണ്ടായിരിക്കണം.

നാസർ പച്ചക്കറി തോട്ടത്തിൽ

ഒന്ന് പച്ചക്കറികൾ ഫ്രഷ് ആയിരിക്കണം.


നാം കഴിക്കുന്ന പച്ചക്കറികളിൽ ഒരു ദിവസം 300 ഗ്രാം ഉണ്ടായിരിക്കണം എന്നാണ് World Health Oraganization ( WHO) പറയുന്നത്. ശരീരത്തിലെ ഉപാപചയ പ്രവർത്തങ്ങൾക്ക് അത്യന്താപേക്ഷിതമാണ് നാം ഒരു ദിവസം കഴിക്കുന്ന പച്ചക്കറികൾ. ഫ്രഷ് ആയ പച്ചക്കറികൾ എന്നാൽ അവ പറിച്ചെടുത്തു ഏതാണ്ട് 72 മണിക്കൂർ കഴിഞ്ഞാൽ അതിലെ എല്ലാ സപ്ലിമെന്ററി ന്യൂട്രിയന്റ്സും നഷ്ടപ്പെട്ടു തുടങ്ങും. അപ്പോൾ അതിനു മുൻപ് നമുക്ക് കഴിക്കാൻ കഴിയണം. അല്ലെങ്കിൽപിന്നെ അത് നമ്മുടെ വയർ നിറയ്ക്കാൻ വേണ്ടി മാത്രമേ ഉപകരിക്കൂ. അതായത് പച്ചക്കറികൾ കൃത്യമായും ഫ്രഷ് ആയി കഴിക്കാൻ കഴിയണം. അതുകൊണ്ടാണ് എല്ലായിടത്തും ഫ്രഷ് പച്ചക്കറികൾ എന്നെഴുതി വയ്ക്കുന്നത് പോലും. എന്നാൽ എല്ലാവരും പച്ചക്കറികൾ ഫ്രിഡ്ജിൽ വച്ചതിനു ശേഷമാണ് പലപ്പോഴും കഴിക്കുന്നത്. അതും അത്ര ദീർഘസമയം വയ്ക്കാൻ കഴിയില്ല. പക്ഷെ പച്ചക്കറികൾ ഫാ൦ ടു പ്ലേറ്റ് എന്നതായിരിക്കണം നമ്മുടെ ലക്‌ഷ്യം. എല്ലാ സ്ഥലങ്ങളിലും ഫാ൦ ടു പ്ലേറ്റ് സാദ്ധ്യതകൾ ഉണ്ട്. നമ്മുടെ കേരളത്തിൽ മാത്രമാണ് ഇപ്പോഴും ആ രീതി ആകാത്തത്. നാട്ടു ചന്തകൾ എല്ലാ സംസ്ഥാനങ്ങളിലും ഉണ്ട്. കേരളത്തിൽ മാത്രം കാര്യമായി ഇല്ല.അതുകൊണ്ടു തന്നെ രോഗകാര്യങ്ങളിൽ നമ്മൾ മുൻപന്തിയിലാണ്. അപ്പോൾ ഒന്നാമത് ഫ്രഷ് ആയിരിക്കണം.


രണ്ടാമതു ഓർഗാനിക്കായിരിക്കണം.


ഓർഗാനിക് എന്നതിന് പല കാര്യങ്ങൾ പറയുന്നുണ്ട്. രാസവളം ഉപയോഗിക്കാത്ത എന്തും ഓർഗാനിക് എന്ന് വേണമെങ്കിൽ പറയാം.Organic has many things to say. Anything that does not use fertilizers can be said to be organic.

നാസർ പച്ചക്കറി തോട്ടത്തിൽ സുഹൃത്തിനൊപ്പം

3. കാലാവസ്ഥാ സൗഹൃദമായിരിക്കണം.

നമ്മൾ അധിവസിക്കുന്ന ചുറ്റുവട്ടത്തെ ചൂടിന്റെ അനുപാതം, സൂര്യപ്രകാശത്തിന്റെ തീവ്രത, സൂക്ഷ്മ ജീവികളുടെ അളവ്, ഇതിന്റെയൊക്കെ ഉള്ളിൽ നിന്നുകൊണ്ടുതന്നെ കിട്ടുന്ന വിളകൾ പൂർണ്ണ വളർച്ചയെത്തിയതായിരിക്കണം. പച്ചക്കറികൾ എങ്കിലും പൂർണ്ണ വളർച്ചയെത്തിയതായിരിക്കണം


.4. വ്യത്യസ്ത കളർ ഉള്ളതായിരിക്കണം.


പാവൽ, പീച്ചിൽ , പടവലം ഇതെല്ലം വെള്ളരിവർഗ വിളകളാണ്. തക്കാളി,വഴുതന ഇതെല്ലം മുളക് വർഗ്ഗവിളകൾ. ഇലക്കറികൾ ഉണ്ട്. ഇതെല്ലം വിവിധ കളറിലുള്ളതാണ്. ആ കളർ ഏറ്റവും പ്രധാനപ്പെട്ടതാണ്. ആന്റി ഓക്സിഡന്റ്സ് ആണ് .


5. തദ്ദേശീയമായതായിരിക്കണം.


അടുത്തത് തദ്ദേശീയമായതായിരിക്കണം. നമ്മുടെ നാട്ടിൽ തന്നെ വിളഞ്ഞത്. 8 കിലോമീറ്റർ ചുറ്റളവിലുള്ളതായിരിക്കണം. നമ്മുടെ തേനീച്ച സഞ്ചരിക്കുന്നത് 8 കിലോമീറ്റർ ചുറ്റളവിലാണ്. അതുകൊണ്ടാണ് 8 കിലോമീറ്റർ ചുറ്റളവിന്റെ കണക്കു പറയുന്നത്.
ചുരുക്കി പറഞ്ഞാൽ നിർബന്ധമായും നമ്മൾ 200 ഗ്രാം പച്ചക്കറികൾ നാം കഴിച്ചിരിക്കണം.ഈ പറയുന്ന 5 ഗുണങ്ങളും ഉണ്ടായിരിക്കുകയും വേണം. അമ്മയുടെ സ്നേഹവും ജൈവപച്ചക്കറിയും വിലയ്ക്ക് വാങ്ങാൻ കഴിയില്ല .അതുകൊണ്ടാണ് പറയുന്നത് പച്ചക്കറിയെങ്കിലും നാം മുറ്റത്തു വിളയിച്ചെടുക്കണം. അതിന്നായി ദിവസവും അര മണിക്കൂർ ചിലവഴിച്ചാൽ മതി. ഈ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ അക്ഷരം പ്രതി പാലിക്കുന്ന നാസറിനെ പോലുള്ളവർക്ക് മാത്രമേ ഇത്രയും ഉറപ്പായി ഇക്കാര്യങ്ങൾ പറയാൻ കഴിയൂ.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:പുറം വേദന, മുട്ട് വേദന ഇവയുണ്ടോ? സുഖദ ഓർഗാനിക് ഓയിലുകൾ പുരട്ടിയാൽ ഉടനടി സുഖപ്പെടും

#Farmaer#Organic#Agriculture#Vegetable Garden

 

English Summary: According to the World Health Organization, how many vegetables a person should eat in a day?
Published on: 03 September 2020, 08:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now