Updated on: 24 October, 2024 5:21 PM IST
കോളിഫ്ളവർ

കേരളത്തിലെ ഹൈറേഞ്ചുകളിൽ മാത്രം ഒരുങ്ങി നിന്നിരുന്ന പച്ചക്കറി വിളകളായിരുന്നു കാബേജ്, കോളിഫ്ളവർ, കാരറ്റ്. ബീറ്റ്റൂട്ട്, റാഡിഷ്, നോൾ-കോൾ എന്നിവ.എന്നാൽ ഉയർന്ന താപനിലയെ പ്രതിരോധിക്കുന്ന പുതിയ ഇനങ്ങളുടെ വരവോടെ. ഈ വിളകൾ ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ കേരളത്തിലുടനീളം കൃഷി ചെയ്തു വരുന്നു. കൂടുതൽ സ്ഥലങ്ങളിലേക്കുള്ള കൃഷിയുടെ വ്യാപനവും, കാലാവസ്ഥാ വ്യതിയാനവും ഈവിളകളിൽ കീടരോഗബാധയുടെ തോത് വർദ്ധിക്കുന്നതിനും ഇടയാക്കി.

ഈ വിളകളിൽ സാധാരണയായി കണ്ടു വരുന്ന രോഗങ്ങൾ കടചീയൽ, വെള്ളതുരുമ്പ്, മൃദുരോമ പൂപ്പ്, ചൂർണ്ണപൂപ്പ്, തലചീയൽ, ഇലപുള്ളി. ക്ലബ് റോട്ട്, ബ്ലാക്ക് റോട്ട് അഥവാ കറുത്ത ചീയൽ എന്നിവയാണ്. ഈ രോഗങ്ങൾ ചെടിയുടെ വളർച്ചയിൽ പല ഘട്ടങ്ങളിലായിട്ടാണ് കണ്ടു വരുന്നത്.

നഴ്‌സറി തടങ്ങളിലും. പ്രോട്രേകളിലും നീർവാഴ്ച കുറഞ്ഞ്, വെള്ളം കെട്ടി നിൽക്കുന്നതാണ് ഈ രോഗബാധയുടെ മൂല കാരണം. മേഘാവൃതമായതും. ആർദ്രത കൂടുതലുമുള്ള കാലാവസ്ഥയിൽ ഈ രോഗബാധ കൂടുതലായി കാണപ്പെടുന്നു. കൂടാതെ നിശ്ചിത സ്ഥലത്ത് തൈകളുടെ എണ്ണം കൂടുന്നതും. വെള്ളം കെട്ടി നിൽക്കുന്നതും ഈ രോഗബാധയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നു.

വിത്ത് നട്ട് മുളച്ചു വരുന്നതിനു മുൻപോ, മുള വന്നതിന് ശേഷമോ ഈ രോഗബാധയുണ്ടാകാം. രോഗബാധ മൂലം ചെടികളുടെ തണ്ട് മണ്ണിനോട് ചേരുന്ന ഭാഗം ചീഞ്ഞ് ചെടികൾ മറിഞ്ഞ് വീഴുന്നു.

നിയന്ത്രണ മാർഗ്ഗങ്ങൾ

നഴ്സറി തടങ്ങളിലും പ്രോട്രേകളിലും നീർവാഴ്ച ഉറപ്പു വരുത്തുക.

അമിത ജലസേചനം ഒഴിവാക്കുക.

ചെടി നടുന്ന മാധ്യമത്തിൽ കുമ്മായം/ ഡോളമൈറ്റ് ചേർത്ത് അമ്ലത്വം ക്രമീകരിച്ചു ചെടികൾക്ക് ട്രൈക്കോഡെർമ ചേർത്ത് സമ്പുഷ്ടമാക്കിയ ചാണകപ്പൊടി ഉപയോഗിക്കുക.

സ്യൂഡോമാണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിച്ച് കൊടുക്കാം.

രോഗബാധ കണ്ടതിന് ശേഷം, 1% ബോർഡോ മിശ്രിതം അല്ലെങ്കിൽ കോപ്പർ ഓക്‌സിക്ലോറൈഡ് 3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി മണ്ണ് കുതിരത്തക്ക വിധത്തിൽ ചുവട്ടിൽ ഒഴിച്ച് കൊടുക്കുക.

English Summary: Steps to prevent pest attack in cauliflower and allied vegetables
Published on: 24 October 2024, 03:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now