കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ, വടക്കുകിഴക്കൻ സംസ്‌ഥാനങ്ങൾ എന്നിവിടങ്ങളിൽ കൂടുതൽ പ്രചാരമുള്ളവയാണ് നാടൻ - കാച്ചിൽ, ആഫ്രിക്കൻ കാച്ചിൽ, ചെറു കിഴങ്ങ് എന്നിവ. ഐ.സി.എ.ആർ - സി.ടി.സി.ആർ.ഐ 17 വിവിധ ഇനം കാച്ചിൽ ഇനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഇവയിൽ അടുത്തിടെ പുറത്തിറക്കിയ നാടൻ കാച്ചിൽ ഇനങ്ങളാണ് ഭൂസ്വർ, ശ്രീ നിധി, ശ്രീ ഹിമ എന്നിവ. ശ്രീ ഹരിത, ശ്രീ ശ്വേത എന്നിവ പുതിയ ആഫ്രിക്കൻ കാച്ചിൽ ഇനങ്ങളാണ്.
വിളവെടുപ്പ്
കാച്ചിൽ നട്ട് 9-10 മാസമാകുമ്പോൾ വിളവെടുപ്പിന് പാകമാകുന്നു. വള്ളികൾ ഉണങ്ങുന്നതാണ് വിളവെടുപ്പ് ലക്ഷണം.
ശരാശരി വിളവ് ഹെക്ടറിന് 25-30 ടൺ ആണ്. വിളവെടുക്കുമ്പോൾ കിഴങ്ങുകൾക്ക് ക്ഷതമേൽക്കാതെ ശ്രദ്ധിക്കണം. ക്ഷതമേൽക്കാത്ത കിഴങ്ങുകളാണ് വിപണിക്ക് അനുയോജ്യം.
സംഭരണം
മൂപ്പെത്തിയതും, തരം തിരിച്ചതും, രോഗ മുക്തമായതുമായ കിഴങ്ങുകളാണ് നടീൽ വസ്‌തുക്കൾക്കായി സംഭരിച്ചു വെയ്ക്കേണ്ടത്. നല്ല വായു സഞ്ചാരമുള്ളതും, തണലുള്ളതുമായ സ്‌ഥലങ്ങളിൽ ആണ് ഇവ സൂക്ഷിക്കേണ്ടത്.
കിഴങ്ങുകൾ ഒറ്റവരിയിലായി വേണം അടുക്കേണ്ടത്, സ്ഥലം പരിമിതമാണെങ്കിൽ രണ്ടു വരിയിലായും അടുക്കാവുന്നതാണ്.
വിപണനം
കാച്ചിലിന് പ്രാദേശികമായി വിപണിയുണ്ട് കൂടാതെ എറണാകുളം, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, ഡൽഹി തുടങ്ങിയ രാജ്യത്തിന്റെ വിവിധ സ്‌ഥലങ്ങളിൽ വിപണി സാധ്യമാണ്.