കന്നുകാലികളിൽ തീറ്റച്ചെലവ് കുറയ്ക്കാൻ പലരും ഉപയോഗിച്ച് വരുന്ന ഒന്നാണ് അസോള. അന്തരീക്ഷത്തില്‍ നിന്നും നൈട്രജന്‍ വാതകത്തെ സ്വാംശീകരിച്ച് ഗുണമേന്മയേറെയുള്ള പ്രോട്ടീന്‍ തന്മാത്രകളാക്കി മാറ്റാന്‍ കഴിവുള്ള ഒന്നാണ് അസോളയെന്ന ചെറു ശുദ്ധജല സസ്യം.കുറഞ്ഞ ചെലവില്‍ വീട്ടില്‍തന്നെ വളര്‍ത്തിയെടുക്കാവുന്ന ഒരു ജൈവവളാണ് അസോള. വീട്ടുവളപ്പിലോ മട്ടുപ്പാവിലോ നെല്‍പാടത്തോ അസോളയെ വളരെ എളുപ്പത്തില്‍ വളര്‍ത്തിയെടുക്കാം.ശുദ്ധജലത്തിൽ വളരുന്ന പന്നൽ (ഫേൺ) വിഭാഗത്തിൽപെടുന്ന ഒരു ചെറുസസ്യമാണ് അസോള. കന്നുകാലികൾക്കുള്ള പോഷകാഹാരം, ജൈവവളം എന്നീനിലകളിലും ഉപയോഗിക്കാവുന്ന ഒരു സസ്യമാണ്.
അസോളയുടെ സഹജീവിയായി വളരുന്ന നീലഹരിതപായലിന് അന്തരീക്ഷത്തിൽ നിന്നും നൈട്രജൻ ശേഖരിച്ച് മാംസ്യഘടകങ്ങളും നൈട്രജൻ സംയുകതങ്ങളുമാക്കി മാറ്റുന്നതിനുള്ള കഴിവുണ്ട്. ഈ കഴിവുള്ളതിനാൽ അസോളയെ കാലിത്തീറ്റയിലും മണ്ണിരകമ്പോസ്റ്റ് തുടങ്ങിയ ജൈവവളങ്ങളുടെ നിർമ്മിതിയിലും ഉപയോഗിക്കുന്നു. വളർത്തുമൃഗങ്ങൾക്കുള്ള തീറ്റയിൽ അസോള ഉൾപ്പെടുത്തുന്നതുവഴി 20% വരെ തീറ്റച്ചെലവു കുറയ്ക്കാം; എന്നതിലുപരി പാലുത്പാദനം 15% മുതൽ 20% വരെ കൂടുതലും ലഭിക്കുന്നു. മരത്തണലിലും വളർത്താൻ കഴിയുന്ന ഒരു സസ്യമാണിത്. കൂടാതെ കൃഷി തുടങ്ങി മൂന്ന് ദിവസത്തിനുള്ളിൽ ഭാരം മൂന്നിരട്ടിയാകുന്നു എന്ന സവിശേഷതയും ഇതിനുണ്ട്. അസോളയുടെ മൊത്തം ഖരഘടകത്തിന്റെ 25% മുതൽ 30% വരെ പ്രോട്ടീൻ അടങ്ങിരിക്കുന്നു.
അതുകൂടാതെ അധിക അളവിൽ വിറ്റാമിനുകളും ധാതുലവണങ്ങളും അസോളയിൽ അടങ്ങിയിരിക്കുന്നു. കൃഷിയിറക്കി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഒന്നാം വിളവെടുക്കാം. കൂടാതെ പറമ്പിലും പാടത്തും നടത്തുന്ന കൃഷികൾക്ക് നല്ല ജൈവവളമായി നേരിട്ടും, ബയോഗ്യാസ്, മണ്ണിരകമ്പോസ്റ്റ് എന്നിവയുടെ അസംസ്കൃതവസ്തുവായും അസോള ഉപയോഗിക്കാം.