വൈവിദ്ധ്യ കൃഷിയൊരുക്കി വിപണി കണ്ടെത്തുന്നഎം.ബി.എ ബിരുദധാരി കഞ്ഞിക്കുഴി യിലെ ചാക്കോ ഫിലിപ്പ് ഷെമാം കൃഷിയിലും തിളങ്ങുന്നു
തരിശുകിടന്ന കുണ്ടേലാറ്റ് പാടശേഖരത്തിൽ രണ്ടര ഏക്കറിൽ നടത്തിയ ഷെമാം കൃഷി യുടെ വിളവെടുപ്പ് കെ.കെ. കുമാരൻ പെയിൻ & പാലിയേറ്റീവ് സൊസൈറ്റി ചെയർമാൻ എസ്.രാധാകൃഷ്ണൻ നിർവ്വഹിച്ചു.
അറുപതു ദിവസം കൊണ്ട് വിളവു ലഭിക്കുന്ന ഷെമാം ചൂടു കൂടിയ സ്ഥലങ്ങളിലാണ് സുലഭമായി ഉൽപ്പാദിപ്പിക്കുന്നത്. കഞ്ഞിക്കുഴിയിലെ ചൊരിമണലിൽ പരീക്ഷണാടിസ്ഥാന ത്തിലാണ് ചാക്കോകൃഷി ആരംഭിച്ചത്. വേനൽ ചൂടിൽ ജലാംശം കുറയുന്നതു തടയാൻ ഏറെ ഫലപ്രദമാണ് ഷെമാം ജ്യൂസ് .ഓൺലൈനായിയാണ് വിത്തു ശേഖരിച്ചത്.
ഡ്രിപ്പ് ഇറിഗേഷൻ വഴിയായിരുന്നു ജലസേചനം. ഇത്തവണത്തെ കൃഷിവിജയത്തെ തുടർന്ന് ഷെമാം കൃഷി വാണിജ്യാടിസ്ഥാനത്തിൽ ആരംഭിക്കുവാനാണ് ചാക്കോ ആലോചിക്കുന്നത്.
ഒരു കാലത്ത് ഇറക്കുമതി ചെയ്യുന്ന പഴവർഗ്ഗങ്ങളുടെ ഗണത്തിലായിരുന്നു ഷെമാം. ഇപ്പോൾ ഇവിടെയും നന്നായി കൃഷി ചെയ്യുവാൻ കഴിയുമെന്ന് ഈ യുവ കർഷകൻ കാണിക്കുന്നു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ അഡ്വ. എം. സന്തോഷ് കുമാർ ഏറ്റുവാങ്ങി. എസ്. ഹെബിൻ ദാസ് , വി.ടി. സുരേഷ് എന്നിവർ പങ്കെടുത്തു.