Updated on: 30 April, 2021 9:21 PM IST
ചെറിയ ഉള്ളി

നിരവധി ഗുണങ്ങളാണ് ചെറിയ ഉള്ളിക്കുള്ളത്. ഇത് അടുക്കളത്തോട്ടത്തിൽ വളർത്തുന്നത് സ്ത്രീകൾക്ക് ഏറെ പ്രയോജനപ്പെടും.  ഭക്ഷണത്തിൽ ചേർക്കാൻ മാത്രമല്ല, താരനും, മുടി കൊഴിച്ചിലിനും, ചെറിയ ഉള്ളിയുടെ നീര് നല്ലതാണ്.

 അടുക്കളത്തോട്ടത്തിൽ ചെറിയ ഉള്ളി വളർത്താൻ ഏകദേശം 4 ഇഞ്ച് ഉയരത്തിലും, 6 ഇഞ്ച് വീതിയിലും മണ്ണിട്ട് ഉയർത്തി ചാണകപ്പൊടിയും കോഴിക്കാഷ്ടവും ഇതിൽ ചേർത്ത് യോജിപ്പിക്കണം. ഈ മണ്ണിട്ട് ഉയർത്തിയതിന്റെ മീതെ ഏകദേശം നാലിഞ്ചു അകാലത്തിൽ രണ്ട് വശങ്ങളിലുമായി ചെറിയ ഉള്ളി നട്ട് നടുവിലൂടെയുള്ള ചെറിയ ചാൽ വഴി നനച്ചാൽ മതി. കടയിൽ നിന്ന് വാങ്ങുന്ന ചെറിയ ഉള്ളി കഴുകി വേര് വരുന്ന ഭാഗം ഈർപ്പമുള്ള സ്ഥലത്ത് സ്പർശിക്കുന്ന രീതിയിൽ കുറച്ച് ദിവസം വെച്ചാൽ മുള വരും. ഈ ഉള്ളി ഇങ്ങനെ നട്ടുവളർത്താവുന്നതാണ്..

To grow small onions in the kitchen garden, you should mix the dung powder and chicken powder with the soil about 4 inches high and 6 inches wide. Wet the onion on both sides about four inches prematurely over the soil and soak it through a small drain in the middle. Wash the small onion sold from the shop and leave the root part in a damp place for a few days. This onion can be grown in this way.

ചെറിയ ഉള്ളിയുടെ ചെടിയിൽ ഓരോ രണ്ടു വർഷം കൂടുമ്പോഴും പൂക്കളുണ്ടാകും. ആദ്യത്തെ വർഷം തന്നെ പൂക്കൾ ഉണ്ടാകുന്നുവെങ്കിൽ അവ തീർച്ചയായും വളർച്ചയെത്താത്ത ചെടികളാണ്. പൂക്കളുണ്ടാകുന്നത് വിളവിനെ ബാധിക്കും.

ചെറിയ ഉള്ളിയിൽ പൂക്കളുണ്ടാകുമ്പോൾ ചെടിയിൽ നിന്നും മുറിച്ചുമാറ്റുക. ഇത് ഭക്ഷ്യയോഗ്യമായ പൂക്കളാണ്. പൂക്കളുണ്ടാകാത്ത ചെടികൾ അങ്ങനെ തന്നെ നിലനിർത്തി ചെറിയ ഉള്ളി പൂർണ്ണവളർച്ച എത്തുന്നതുവരെ മണ്ണിനടിയിൽ വളരാൻ അനുവദിക്കുക.

പുളിപ്പിച്ച വേപ്പിൻ പിണ്ണാക്കും, ചാണക സ്ലറിയും ഒരു മാസം കഴിഞ്ഞാൽ നൽകാം.

ബാൽക്കണിയിലും മട്ടുപ്പാവിലും വളർത്താൻ ചട്ടിയിൽ പകുതി ഭാഗം ഉണങ്ങിയ കോഴിക്കാഷ്ടവും ചാണകപ്പൊടിയും മണ്ണും ചേർത്ത് അതിൻറെ മുകളിൽ സാധാരണ മണ്ണും ചേർത്ത് വെക്കണം. കടയിൽ നിന്ന് വാങ്ങിയ ചെറിയ ഉള്ളി ഇതിന് മീതെ വെച്ച് മേൽമണ്ണ് കൊണ്ട് മൂടി വെള്ളമൊഴിച്ച് തണലിൽ വെക്കണം. മുളച്ച് കഴിഞ്ഞാൽ വെയിലത്തേക്ക് മാറ്റിവെച്ചു വളർത്താവുന്നതാണ്.

മുളച്ചു വന്നാൽ ഏകദേശം മൂന്നര മാസമാകുമ്പോൾ തണ്ട് നന്നായി ഉണങ്ങി നിലത്ത് വീഴുന്ന അവസ്ഥയാകും. അപ്പോൾ ഉള്ളി പറിച്ചെടുക്കാം. ഇപ്രകാരം വളർത്തിയാൽ ഒരു ചെടിയിൽ നിന്ന് ഏകദേശം എട്ട് ചെറിയ ഉള്ളികൾ കിട്ടും.

ചുവന്നുള്ളി ഒരു ചെറിയ ഉള്ളിയല്ല

കടമെടുത്ത് ഉള്ളി കൃഷി ചെയ്ത

English Summary: Cultivation of Small Onion
Published on: 24 August 2020, 08:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now