Updated on: 3 July, 2022 5:00 PM IST
കൂൺ

രുചികരവും പോഷക സമ്പുഷ്ടവുമായ കൂൺ മാംസ്യം എന്നാണ് അറിയപ്പെടുന്നത് ഔഷധ മൂല്യത്തിന്റെയും പോഷക മേന്മയുടെയും കാര്യത്തിൽ കൂണിന് ഉള്ള സ്ഥാനം വളരെ വലുതാണ്. ശരീരത്തിന് ആവശ്യമായ അമിനോ അമ്ളങ്ങൾ, ധാതുലവണങ്ങൾ,കാൽസ്യം ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയവയും ഇതിൽ സമ്പുഷ്ടമായ അളവിൽ അടങ്ങിയിരിക്കുന്നു. കൂണുകൾ പലതരമുണ്ട്. സസ്യകുടുംബത്തിലെ ഹരിത രഹിത അംഗങ്ങളായ കൂണുകൾ ഫംഗസുകളുടെ ഫലമായാണ് ഉണ്ടാകുന്നത്. പ്രയോജനകരമായ ഫംഗസുകളിൽ ഏറ്റവും പ്രധാനവും ഇതുതന്നെ. ഏകദേശം രണ്ടായിരം ഇനം ഭക്ഷ്യയോഗ്യമായ കൂണുകൾ ഉണ്ട്. ഇന്ത്യയിൽ ഇരുനൂറിലധികം കൂണുകൾ ഇതിനോടകംതന്നെ രേഖപ്പെടുത്തിയിരിക്കുന്നു. വാണിജ്യ അടിസ്ഥാനത്തിൽ പ്രധാനമായും കൃഷി ചെയ്യുന്നത് നാല് തരത്തിലുള്ള കൂണുകളാണ്. ചിപ്പിക്കൂൺ, ബട്ടർ കൂൺ, പാൽ കൂൺ, വൈക്കോൽ കൂൺ തുടങ്ങിയവ. ഇതിൽ കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് ചിപ്പിക്കുണും പാൽക്കൂണും ആണ്.

ബന്ധപ്പെട്ട വാർത്തകൾ: വീടിനകത്തെ കൂൺകൃഷി നേടി തരും ലക്ഷങ്ങളുടെ നേട്ടം.....

കൂണുകളുടെ ഔഷധഗുണങ്ങൾ

1. കൊളസ്ട്രോൾ, സോഡിയം ഇവ ഇല്ലാത്തതിനാൽ ഹൃദ്രോഗികൾക്കും ഉയർന്ന രക്തസമ്മർദം ഉള്ളവർക്കും മികച്ച ഭക്ഷണപദാർത്ഥമാണ് കൂൺ.

2. സ്തനാർബുദത്തിന് പ്രേരകമാകുന്ന ആരോമാറ്റസ് എന്ന എൻസൈമിൻറെ പ്രവർത്തനത്തെ കൂണിലെ ലിനോളിക്കാസിഡ് എന്ന ഘടകം മന്ദീഭവിക്കുന്നു.

3. വളർച്ചയ്ക്ക് ആവശ്യമായ പ്രോട്ടീൻ, വിറ്റാമിൻ ബി ധാരാളം അടങ്ങിയിരിക്കുന്നതിനാൽ കുട്ടികളുടെ ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.

4. പോളിയോ ഇൻഫ്ലുവൻസ വൃക്കരോഗങ്ങൾ എന്നിവയെ ഇല്ലാതാക്കാൻ കൂൺ മികച്ചതാണ്.

ബന്ധപ്പെട്ട വാർത്തകൾ: കൂൺകൃഷി സിംപിളാണ്

Known as a delicious and nutritious mushroom meat, mushrooms hold a great position in terms of medicinal value and nutritional value.

5. കൂണിൻറെ ഉപയോഗം നെഞ്ചിരിച്ചിൽ കുറയ്ക്കുന്നു.

6. അന്നജത്തിൻറെ അളവ് കുറവായതിനാലും ഗ്ലൈക്കോജൻ, കൈറ്റിൻ, സെല്ലുലോസ് എന്നീ രൂപത്തിൽ ആയതിനാലും നാരുകൾ അടങ്ങിയിരിക്കുന്നതിനാലും പ്രമേഹരോഗികൾക്ക് കൂൺ ഉപയോഗിക്കാം.

7. ഇരുമ്പ്, ഫോളിക് ആസിഡ്, ബയോട്ടിൻ ഇവ അടങ്ങിയിരിക്കുന്നതിനാൽ ഗർഭിണികൾക്കും രക്താർബുദ രോഗികൾക്കും മികച്ച ഭക്ഷണമാണ് കൂൺ.

8. ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഉപാചയപ്രവർത്തനങ്ങൾ മികച്ച രീതിയിൽ ആക്കുവാനും മലബന്ധം പോലുള്ള പ്രശ്നങ്ങൾ അകറ്റുവാനും കൂൺ നല്ലതാണ്.

9. പ്ലൂറോട്ടസ് ഫ്ലോറിഡ എന്ന് ചിപ്പിക്കൂൺ ക്യാൻസറിനെ രോഗത്തിന് കാരണമാകുന്ന ട്യൂമറിന്റെ വളർച്ചയെ ചെറുതാകുന്നു.

10. പ്രൊസ്റ്റേറ്റ് ക്യാൻസർ, അമിതവണ്ണം എന്നിവ തടയുന്നതിനും ചർമസംരക്ഷണത്തിനും ഉത്തമമാണ് ഇത്.

കേരളത്തിലെ ജനങ്ങളുടെ മാറി വരുന്ന ഭക്ഷണ രീതിയും ജീവിതശൈലിയും ഈ കൃഷിക്കുള്ള പ്രസക്തിയെ വർദ്ധിപ്പിക്കുന്നു. വിളവെടുപ്പിന് ഉള്ള ദൈർഘ്യം വളരെ കുറവായതിനാലും കുറഞ്ഞ കാലയളവിൽ മികച്ച വരുമാനം എന്ന ലക്ഷ്യം കൈവരിക്കാൻ സാധിക്കും എന്നതുകൊണ്ടും നിരവധിപേർ കൂൺകൃഷിയിൽ ആകർഷകരാണ്. കൂൺ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന ഹോർട്ടികൾച്ചർ മുഖേന നിരവധി പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: കൂണ്‍കൃഷി രീതിയും വരുമാന സാധ്യതകളും

English Summary: Eating this mushroom can even prevent cancer
Published on: 03 July 2022, 04:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now