Updated on: 25 January, 2022 11:03 AM IST
ചെറുപയർ കളയാതെ വളമാക്കാം...

മലയാളികളുടെ ഭക്ഷണത്തിൽ ചെറുപയറിന് വലിയ പ്രാധാന്യമുണ്ട്. നമ്മുടെ സദ്യയിലെ ആദ്യത്തെ ഒഴിച്ചുകൂട്ടാൻ എന്ന സവിശേഷ സ്ഥാനം മുതൽ കറിയാക്കിയും പലഹാരത്തിലുമെല്ലാം ചെറുപയർ ഉപയോഗിക്കുന്നു. കൂടാതെ, പച്ചക്കറികളെ അപേക്ഷിച്ച് ദീർഘനാളത്തേക്ക് വാങ്ങി സൂക്ഷിച്ചുവയ്ക്കാനും സാധിക്കുന്നു.
ചർമസംരക്ഷണത്തിനും മുടിയ്ക്കുമെല്ലാം ചെറുപയർ കൊണ്ട് ചില പൊടിക്കൈകളും പയറ്റിനോക്കുന്നവരാണ് നമ്മൾ ഭൂരിഭാഗവും. അതുപോലെ പ്രോട്ടീന്റെ കലവറയായ ചെറുപയര്‍ ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താനും ദഹന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും സഹായിക്കുന്നു.

ആരോഗ്യത്തിന്റെ കാര്യത്തിൽ ചെറുപയർ ഉപയോഗിച്ച് പലവിധ പ്രയോജനങ്ങളുണ്ട്. കാർബോഹൈഡ്രേറ്റ്, ഫൈബർ, മഗ്നീഷ്യം, സിങ്ക്, അയൺ, മാംഗനീസ്, പൊട്ടാസ്യം, വിറ്റാമിനുകൾ എന്നിവ ചെറുപയറിൽ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ വിവിധ അവയവങ്ങളുടെ പ്രവർത്തനത്തിന് ചെറുപയർ ഉത്തമമാണ്.

ചെറുപയർ പുഴുങ്ങി കഴിക്കുന്നതും മുളപ്പിച്ച് കഴിക്കുന്നതും ശാരീരികാരോഗ്യത്തിന് ഫലം ചെയ്യും.
മെലിഞ്ഞവര്‍ക്കും തടിച്ചവര്‍ക്കും ചെറുപയര്‍ ഒരുപോലെ ഫലപ്രദമാണ്. ശരീരത്തിലെ പോഷകങ്ങളുടെ അഭാവം അകറ്റാനും ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതിനും ചെറുപയർ സ്ഥിരമായി കഴിക്കാവുന്നതാണ്.

കൊഴുപ്പ് കൂട്ടാതെയും ദഹനേന്ദ്രിയ വ്യവസ്ഥയ്ക്ക് അമിതമായ ഭാരം കൊടുക്കാതെയും ചെറുപയർ ശരീരത്തിൽ പ്രവർത്തിക്കുന്നു. അതിനാൽ തന്നെ അമിതവണ്ണം, പ്രമേഹം എന്നീ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്ക് ആകട്ടെ ചെറുപയർ പത്ഥ്യ ഭക്ഷണമായി ഉപയോഗിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: വെറുമൊരു കോഴിമുട്ട ഗിന്നസിൽ ഇടം പിടിച്ചു!!!

കണ്ണിന്റെ ആരോഗ്യം വര്‍ധിപ്പിക്കാനും ചെറുപയർ കഴിയ്ക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇതിന് പുറമെ, ഇന്ന് മൈക്രോ ഗ്രീൻസ് കൃഷിക്ക് കൂടുതൽ ഉപയോഗിക്കുന്നതും ഈ ഭക്ഷ്യവസ്തുവിനെയാണ്. ഇങ്ങനെ ഒട്ടനവധി ആരോഗ്യഗുണങ്ങളുള്ള ചെറുപയർ കേടായാലും വെറുതെ കളയണ്ട. അതായത്, ചെറുപയർ ചീത്തയായാൽ അവ നല്ല ഒന്നാന്തരം വളമാക്കാം. ചെറുപയർ എങ്ങനെ വളമാക്കി മാറ്റാമെന്നതാണ് ചുവടെ വിവരിക്കുന്നത്.
റേഷൻ കടയിൽ നിന്നും മാവേലി സ്റ്റോറിൽ നിന്നുമെല്ലാം ചെറുപയർ വാങ്ങി ചെറുപയർ നമ്മൾ വീട്ടിൽ സംഭരിച്ചുവക്കാറുണ്ട്. ചിലപ്പോൾ ഇവ പല വിഭവങ്ങളാക്കുമെങ്കിലും ഉപയോഗിക്കാതെ കേടായിപ്പോകുന്ന സാഹചര്യവുമുണ്ടാകാറില്ലേ?

ഇങ്ങനെ ചീത്തയായ പയർ നമ്മുടെ അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലുമെല്ലാം പച്ചക്കറികൾ നട്ടുവളർത്തുന്നുണ്ടെങ്കിൽ അവയ്ക്ക് വളമാക്കി പ്രയോഗിക്കാം.

ചെറുപയർ ചീത്തയായാൽ വളമാക്കാം; എങ്ങനെ? (How to Prepare Fertilizer From Expired Mung Beans)

ചെടികൾ നന്നായി തഴച്ചുവളരാൻ ചെറുപയർ പ്രയോജനപ്പെടുത്താം. കേടായ ചെറുപയർ പൊടിച്ചു ചെടികളുടെ ചുവട്ടിൽ ഇട്ടുകൊടുക്കാം. അല്ലെങ്കിൽ ഇവ പുളിച്ച കഞ്ഞിവെള്ളത്തിൽ ചേർത്തും വളമായി ഉപയോഗിക്കാവുന്നതാണ്. ഇതിനായി കുറച്ച് ചെറുപയർ പൊടിച്ചെടുത്ത് ഇതിലേക്ക് ഒരു ഗ്ലാസ് കഞ്ഞിവെള്ളം ഒഴിക്കുക. ഇതിലേക്ക് രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ച് ഇളക്കിയ ശേഷം ചെടികൾക്ക് ഒഴിച്ചു കൊടുക്കാം.
ചീത്തയായ ചെറുപയറിൽ തേയിലാച്ചണ്ടിയോ മുട്ടത്തോടൊ ചേർക്കാം.

English Summary: Expired Mung Beans Best For Vegetables as Organic Fertilizer
Published on: 22 January 2022, 05:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now