Updated on: 30 April, 2021 9:21 PM IST
ശുഭകേശൻ രണ്ടേക്കർ പാടത്തു നടത്തിയ വെണ്ടകൃഷിയുടെ വിളവെടുപ്പ് കെ.കെ. കുമാരൻ പാലിയേറ്റീവ് ചെയർമാൻ എസ്.രാധാകൃഷ്ണൻ നിർവ്വഹിച്ചു ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ഗീതാ കാർത്തികേയൻ, എം.സന്തോഷ് കുമാർ , കെ. ദീപു , ഗീതാകുമാരി ജി.മുരളി എന്നിവർ പങ്കെടുത്തു.

കഞ്ഞിക്കുഴിയിലെ വെണ്ടപ്പാടങ്ങളിൽകനത്തവിളവ് ,പക്ഷെ വിപണിയില്ല വെയിലിനുചൂടുകൂടുന്നു ,വെണ്ടക്കായ്ക്കുവിലയുംകുറയുന്നു,വിപണി കണ്ടെത്താനാകാതെ കർഷകർ അങ്കലാപ്പിൽ.

കോവിഡ് കാലമായതിനാൽ ദൂരസ്ഥലങ്ങളിലേക്ക് വില്പന നടത്താനും പറ്റുന്നില്ല. കഞ്ഞിക്കുഴിയിലെ കർഷരുടെ ദുരിതം കണ്ടറിഞ്ഞ് പഞ്ചായത്തും സഹകരണ സംഘങ്ങളും നാട്ടുകാരും ഒറ്റക്കെട്ടായി ശ്രമിക്കുന്നുണ്ട് .വെണ്ട വിത്തിനു വേണ്ടി എടുത്ത് വച്ചത് തന്നെ നിലവിൽ ധാരാളമുള്ളതിനാൽ വില്പന മാത്രമാണ് ലക്‌ഷ്യം.

റോഡ് സൈഡിൽ കൊണ്ട് വച്ചാൽ വണ്ടിക്കാരെല്ലാം വാങ്ങുന്നുണ്ട് എന്ന് ശുഭകേശൻ പറഞ്ഞു.വരും ദിവസങ്ങളിലും റോഡ്‌സൈഡിൽ വച്ച് വിൽക്കാനാണ് തീരുമാനം. ഒന്ന് രണ്ടാഴ്ചയോളം വെണ്ട ഉണ്ടായിക്കൊണ്ടേയിരിക്കും. അതിന്റെയെല്ലാം വിപണിയാണ് പ്രശ്നമായിരിക്കുന്നത്.

വളവനാട് ഡിസി മിൽസ്‌നടുത്തുള്ള കോവിഡ് സെന്ററിൽ കുറച്ച് പച്ചക്കറികൾ കൊടുത്തു. അവിടെ 40 ഓളം കോവിഡ് രോഗികളെ താമസിപ്പിക്കുന്ന സ്ഥലമാണ് . കർഷകരായ ശുഭകേശനും ഫിലിപ്പ് ചാക്കോയും ഒപ്പം അഡ്വ. സന്തോഷ്കുമാറും പത്രപ്രവർത്തകൻ രവികുമാറും ഒപ്പമുണ്ടായിരുന്നു. വെണ്ട കൃഷിയും വെള്ളരി കൃഷിയും വേണ്ടതുപോലെ വിളവ് കിട്ടിയതിനാൽ അതിന്റെ വില്പനയ്ക്കാണ് ശ്രമം നടക്കുന്നത്.

കഞ്ഞിക്കുഴിപ്പഞ്ചായത്ത് എറണാകുളം ഇടപ്പള്ളിയിൽ നടത്തിയ പച്ചക്കറിച്ചന്തയും കോവിഡ് നിയന്ത്രണങ്ങൾ മൂലം തുടരാൻ കഴിഞ്ഞില്ല.കടുത്ത വേനലിൽ കഞ്ഞിക്കുഴിയിലെ വെണ്ടപ്പാടങ്ങളിൽ കനത്തവിളവാണ് ഇത്തവണ എന്നതിനാലാണ് വിപണി വിഷയമായത് . എങ്കിലും വിൽക്കാൻ പല മാർഗ്ഗങ്ങൾ തേടുകയാണ് കർഷകർ . പ്രാദേശിക മാർക്കറ്റുകളിൽ ഉൾക്കൊള്ളാവുന്നതിലും കൂടുതലാണ് ഉൽപ്പാദനം .

കഞ്ഞിക്കുഴിയിലെ സംസ്ഥാന കർഷക അവാർഡു ജേതാവ് ശുഭകേശൻ രണ്ടേക്കർ പാടത്തു നടത്തിയ വെണ്ടകൃഷിയുടെ വിളവെടുപ്പ് കെ.കെ. കുമാരൻ പാലിയേറ്റീവ് ചെയർമാൻ എസ്.രാധാകൃഷ്ണൻ നിർവ്വഹിച്ചു
ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ഗീതാ കാർത്തികേയൻ, എം.സന്തോഷ് കുമാർ , കെ. ദീപു , ഗീതാകുമാരി ജി.മുരളി എന്നിവർ പങ്കെടുത്തു.

ജൈവ പച്ചക്കറികൾ ആവശ്യമുള്ളവർ കഞ്ഞിക്കുഴി എസ് എൻ കോളേജിന് മുൻവശത്ത് ഹൈവേയിൽ കൂടെ യാത്ര ചെയ്യുമ്പോൾ ശുഭകേശന്റെയോ സന്തോഷ്കുമാറിന്റെയോ രവികുമാറിന്റെയോ ഫോൺ നമ്പരുകളിൽ വിളിച്ചാൽ നല്ല ജൈവ പച്ചക്കറികൾ വാങ്ങി പോകാം. ഈ കർഷകർക്ക് ഒരു കൈത്താങ്ങുകയും ചെയ്യും.

അഡ്വ. എം സന്തോഷ്‌കുമാർ -9447463668
R. രവികുമാർ -9447061133
ശുഭകേശൻ -9744024981
ഫിലിപ്പ് ചാക്കോ-9847243658

English Summary: Farmers are suffering due to lack of market for vegetables in Kanjikkuzhi
Published on: 23 April 2021, 12:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now