കഞ്ഞിക്കുഴി പഞ്ചായത്ത് പതിനേഴാം വാർഡിൽ പുത്തൻ വെളി ഹരിദാസിന്റെ പുരയിട കൃഷി വിളവെടുപ്പ് നടത്തി.
പാട്ടത്തിനെടുത്ത സ്ഥലത്താണ് പരമ്പരാഗത കർഷകനായ ഹരിദാസ് ഇത്തവണ കൃഷിയിറക്കിയത്.
പടവലവും വെണ്ടയും തണ്ണിമത്തനും പച്ചമുളകും തക്കാളിയും വെള്ളരിയും ഇളവൻ മത്തൻ തുടങ്ങീ വ്യത്യസ്തയിനം വിളകളാണ് കൃഷി ചെയ്തിരുന്നത്.വിഷുദിനത്തിലെ വിളവെടുപ്പിന് വലിയ പ്രാധാന്യമാണുള്ളത്.
കാർഷികവൃത്തിയുടെ അഭിവൃദ്ധി ഓർമ്മപ്പെടുത്തുന്ന വിഷുക്കാലം വിളവെടുപ്പുകളുടെ കാലം കൂടിയാണ്.
കർഷകർക്ക് ന്യായവില ഉറപ്പാക്കാൻ കഞ്ഞിക്കുഴി ഗ്രാമപഞ്ചയത്ത് സംഭരണ വിപണനമടക്കമുള്ള കാര്യങ്ങൾ ഒരുക്കിയത് കർഷകർക്കാശ്വാസമായി.
വിഷുദിനത്തിൽ കെ.കെ. കുമാരൻ പെയിൻ & പാലിയേറ്റീവ് ചെയർമാൻ എസ്.രാധാകൃഷ്ണൻ വിളവെടുപ്പുദ്ഘാടനം നിർവ്വഹിച്ചു.
ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്റ് അഡ്വ.എം. സന്തോഷ്കുമാർ , പഞ്ചായത്തംഗം സി.കെ. ശോഭനൻ , പി.ഷാജി, സി. സത്യൻ, എന്നിവർ പങ്കെടുത്തു.