കറിവേപ്പില പോലെ തന്നെ കറികളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഇലവർഗ്ഗമാണ് മല്ലിയില. കീടനാശിനികളുടെ ഉപയോഗം ഇലവർഗങ്ങളിൽ കൂടുതലായതിനാൽ അടുക്കളത്തോട്ടത്തിൽ ചീരയും കറിവേപ്പും മല്ലിയിലയും ഒക്കെ കൃഷി ചെയ്യുന്നവർ ഏറെയുണ്ട്. അതുപോലെ തന്നെ അടുക്കള തോട്ടത്തിൽ വളരെ എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന ഒന്നാണ് ആഫ്രിക്കൻ മല്ലി. ആഫ്രിക്കൻ മല്ലിയെ ക്കുറിച്ചു കുറച്ചു കാര്യങ്ങൾ
പുതിന ഇലയെക്കാളും മല്ലിയിലയെക്കാളും രൂക്ഷഗന്ധവും ഭക്ഷണപദാര്‍ഥങ്ങള്‍ക്ക് രുചിയും നല്‍കുന്ന ഒരിലവര്‍ഗമാണ് ആഫ്രിക്കന്‍മല്ലി. കേരളത്തിലെ കാലാവസ്ഥയില്‍ എല്ലായിടത്തും ഇത് നന്നായി വളരും. അടുക്കളത്തോട്ടത്തില്‍ നാല് തൈകള്‍ നട്ടുപിടിപ്പിച്ചാല്‍ വര്‍ഷം മുഴുവന്‍ മല്ലിയില ലഭിക്കും.
ബിരിയാണിയിലും മാംസ വിഭവങ്ങളിലും പുതിന മല്ലി ഇലകള്‍ ചേര്‍ക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ഇനി ഇവയെ മറന്നേക്കൂ, പകരം ആഫ്രിക്കന്‍ മല്ലി മതി. പുതിന – മല്ലി ഇലകളേക്കാള്‍ ഗന്ധവും രുചിയും ആഫ്രിക്കന്‍ മല്ലിക്കുണ്ട്. കേരളത്തില്‍ എവിടെയും ഇതു നന്നായി വളരും. മൂന്നോ നാലോ തൈകള്‍ അടുക്കളത്തോട്ടത്തില്‍ നട്ടാല്‍ വര്‍ഷം മുഴുവന്‍ ഇല ലഭിക്കും.
നീളന്‍ കൊത്തമല്ലി, മെക്‌സിക്കന്‍ മല്ലി, ശീമ മല്ലി തുടങ്ങിയ പേരുകളിലും ആഫ്രിക്കന്‍ മല്ലി അറിയപ്പെടുന്നു. സുഗന്ധ ഇലച്ചെടികളുടെ വിഭാഗത്തില്‍പ്പെടുന്ന ഇവയുടെ ജന്മദേശം കരീബിയന്‍ ദ്വീപുകളിലാണ്.
ഒരടിവരെ നീളമുള്ള ഇലകളാണ് ആഫ്രിക്കന്‍ മല്ലിക്കുള്ളത്. ചിരവയുടെ നാക്കിന്റെ ആകൃതിയില്‍ നല്ല പച്ച നിറമുള്ള ഇലകള്‍ മിനുസമുള്ളതും അരികില്‍ മുള്ളുകള്‍ ഉള്ളവയുമാണ്. ഇലയില്‍ മധ്യത്തില്‍ നിന്ന് 10-12 സെന്റിമീറ്റര്‍ നീളത്തില്‍ പൂക്കള്‍ കുലകളായി വളരും. ഇളം മഞ്ഞ നിറത്തില്‍ നൂറുകണക്കിന് പൂക്കള്‍ വിടരും.
English Summary: Forget mint leaves and coriander. African Malli is the star
Published on: 11 July 2020, 07:23 IST
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Donate now