Updated on: 25 January, 2022 6:01 PM IST
റെഡ് ജിഞ്ചർ

അലങ്കാര ഇഞ്ചി എന്ന പേരിൽ വിപണിയിൽ എന്നും ഡിമാൻഡുള്ള ഒന്നാണ് റെഡ് ജിഞ്ചർ. അലങ്കാരത്തിനായി ഇത് ഉപയോഗപ്പെടുത്തുന്നതിനാൽ റെഡ് ജിഞ്ചർ കൃഷി ആദായകരമായ ഒരു തൊഴിലാണ്. ചട്ടിയിലും മണ്ണിലും നന്നായി വളർത്താവുന്ന ഇവ നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഒരു വിള കൂടിയാണ്.

ഇതിൻറെ പൂങ്കുലകൾ മനോഹരവും വിപണിമൂല്യം ഏറിയതും ആണ്. നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന ഒന്നാണ് റെഡ് ജിഞ്ചർ. ഒരു പൂങ്കുലയിൽ നിന്ന് ഏകദേശം 15-20 ചെറു തൈകൾ ലഭ്യമാകുന്നു. പോളിത്തീൻ കവറിൽ വച്ചശേഷം തടത്തിലേക്ക് നടന്നതാണ് കൃഷിരീതി. കിഴങ്ങു മുറിച്ചുനട്ടും കൃഷി ആരംഭിക്കാം.

കൃഷിചെയ്യുമ്പോൾ അറിയേണ്ടത്

കളകൾ പൂർണമായ നീക്കി നിലം ഉഴുതുമറിച്ച് കൃഷി ആരംഭിക്കാവുന്നതാണ്. ഏകദേശം നാല് അടി തടമെടുത്ത് ഒരു മീറ്റർ അകലത്തിൽ വേണം തൈകൾ നടുവാൻ. സാധാരണ നാടൻ പറ്റിയ കാലയളവ് ഏപ്രിൽ മാസം ആണ്. ജൈവവളവും രാസവളവും ചെടിയുടെ നല്ല വളർച്ചയ്ക്ക് നൽകാവുന്നതാണ്. Npk വളങ്ങൾ ഒരു ലിറ്റർ വെള്ളത്തിൽ 12 ഗ്രാം എന്ന തോതിൽ ലായിനിയാക്കി മാസത്തിലൊരിക്കൽ ചെടികളുടെ ചുവട്ടിൽ ഒഴിച്ചു കൊടുത്താൽ ചെടികളുടെ വളർച്ച വേഗത്തിലാവും. താരതമ്യേന കീടരോഗബാധ ഇവയ്ക്ക് കുറവാണ്. കുമിൾ ബാധ കണ്ടാൽ ചെടി പൂർണമായി നശിപ്പിച്ചു കളയുന്നതാണ് നല്ലത്. കൃഷി ഒരുക്കുമ്പോൾ വെള്ളം കെട്ടി നിൽക്കുന്ന ഇടം തെരഞ്ഞെടുക്കരുത്. ചെടികളിൽ കാണുന്ന രോഗങ്ങൾക്ക് പ്രധാനകാരണം നല്ല മേന്മയുള്ള കിഴങ്ങ് തെരഞ്ഞെടുക്കാത്തതാണ്. നടുമ്പോൾ മികച്ച തൈകൾ അല്ലെങ്കിൽ കിഴങ്ങുകൾ നടാൻ ശ്രമിക്കുക. തെങ്ങ്, കവുങ്ങ്, റബ്ബർ എന്നിവയുടെ ഇടവിളയായി കൃഷി ചെയ്യുന്നത് നല്ലതാണ്. ഇലപ്പുള്ളി രോഗവും ഇലകൾക്ക് മഞ്ഞ നിറവും ചിലപ്പോൾ ചെടികളെ പൂർണ്ണമായും നശിപ്പിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് രണ്ട് ഗ്രാം ഇലകളിൽ തളിച്ച് കൊടുക്കുന്നത് നല്ലതാണ്. നട്ട് ഏകദേശം ആറു മാസത്തിനുള്ളിൽ ഇവ പുഷ്പിക്കുന്നു. ഒരു പൂങ്കുല ഏകദേശം 120 ദിവസം ചെടിയിൽ വാടാതെ ഇരിക്കുന്നു.

Red ginger is one of the most sought after decorative ginger in the market. Red ginger cultivation is a lucrative occupation as it is used for decoration. Growing well in pots and soil, it is also a suitable crop for our climate.

പൂങ്കുലക്ക് വിപണനമൂല്യം ഉള്ളതുകൊണ്ട് 15 സെൻറീമീറ്റർ എങ്കിലും നീളത്തിൽ പൂങ്കുല എടുക്കുവാൻ ശ്രദ്ധിക്കുക. അഞ്ചു വർഷം പ്രായമായ ചെടി ആണെങ്കിൽ ഏകദേശം 60 പൂങ്കുല വരെ ലഭ്യമാകുമെന്ന് കർഷകർ പറയുന്നു. പ്രധാനമായും നമ്മുടെ നാട്ടിൽ റെഡ് ജിഞ്ചർ ഇനങ്ങളാണ് ജംഗിൾ കിങ്, ജംഗിൾ ക്വിൻ, കിമി തുടങ്ങിയവ.

English Summary: Grow red ginger You can make 100% profit
Published on: 25 January 2022, 06:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now