Updated on: 28 February, 2022 9:04 AM IST
കനത്ത ചൂടിനെ തടയുവാൻ ഗ്രീൻ ഹൗസ് കൃഷി പ്രാപ്തമാണ്

ഗ്രീൻ ഹൗസ് കൃഷിക്ക് കേരളത്തിൽ പ്രചാരം ഏറിവരികയാണ്. പ്രകൃതിയുടെ സ്വാഭാവിക ക്രമങ്ങൾക്ക് അനുസരിച്ച് എല്ലാം വിളയിക്കാൻ ഗ്രീൻഹൗസ് രീതി ഫലപ്രദമാണ്. ജിഐ പൈപ്പുകൾ, പോളിത്തീൻ ഷീറ്റ്, ഇവ ഉറപ്പിക്കുവാൻ വേണ്ട ചാനലുകൾ, പ്രത്യേക സ്പ്രിങ്ങുകൾ തുടങ്ങിയവ ഉപയോഗപ്പെടുത്തിയാണ് ഗ്രീൻ ഹൗസ് കൃഷി ആരംഭിക്കുന്നത്. ഐഎസ്ഒ മുദ്രണം നോക്കി ജിഐ പൈപ്പുകൾ വാങ്ങി ഗ്രീൻ ഹൗസ് നിർമ്മാണം ആരംഭിക്കാം.

അൾട്രാവയലറ്റ് രശ്മികളെ ചെറുക്കാൻ പ്രാപ്തമായ 200 മൈക്രോൺ കനമുള്ള പോളി ഏത്തീലിൻ ഷീറ്റുകളാണ് ഇവക്കുവേണ്ടി ഉപയോഗപ്പെടുത്തുന്നത്. പ്രാണികളെ ഉള്ളിലേക്ക് കടക്കാതെ സൂക്ഷിക്കുന്ന സൂക്ഷ്മ സുഷിര വലകളും ഇതിനുവേണ്ടി പ്രയോജനപ്പെടുത്തുന്നു. എത്ര മോശപ്പെട്ട കാലാവസ്ഥയേയും, കനത്ത ചൂടിനെയും ഒരു പരിധിവരെ തടയുവാൻ ഗ്രീൻ ഹൗസ് കൃഷി പ്രാപ്തമാണ്.

The greenhouse method is effective in growing everything according to the natural order of things. Greenhouse cultivation begins with the use of GI pipes, polythene sheets, channels for securing them, and special springs.

ഗ്രീൻഹൗസ് കൃഷിയിൽ കൂടുതൽ വിളവ് തരുന്ന ഇനങ്ങൾ

മണ്ണിൽ കൃഷി ചെയ്യുന്നതിനേക്കാൾ ഇരട്ടി വിളവ് ഗ്രീൻ ഹൗസ് രീതി പ്രയോജനപ്പെടുത്തി ഉണ്ടാക്കാവുന്നതാണ്. എന്നാൽ ശരിയായ പരിചരണമുറകൾ അവലംബിക്കണം എന്നുമാത്രം. സാലഡ് കുക്കുമ്പർ, തക്കാളി, ക്യാപ്സിക്കം തുടങ്ങി ഇനങ്ങൾ ഗ്രീൻഹൗസ് രീതി വഴി കൃഷി ചെയ്താൽ നല്ല വിളവ് ലഭിക്കും.

തക്കാളി

ഗുണമേന്മയേറിയ ഹൈബ്രിഡ് വിത്തുകൾ ഇറക്കി കൃഷി ചെയ്യുന്നതാണ് ഉത്തമം. വേനൽക്കാല സമയത്ത് വിളവിറക്കുന്നതാണ് ഉത്തമം. മൂന്നുമാസംകൊണ്ട് സീസണിൽ 10 ടൺ വരെ കൃഷി ചെയ്യാം.

ക്യാപ്സിക്കം

തക്കാളി പോലെ തന്നെ മൂന്നു മാസത്തെ കൃഷി സീസണിൽ 10 ടൺ വരെ ലഭ്യമാകുന്നു. എന്നാൽ വിപണി അറിഞ്ഞുവേണം കൃഷിരീതി. ക്യാപ്സിക്കം മറ്റു ഇനങ്ങളെ പോലെ വിപണിയിൽ അത്ര ഡിമാൻഡ് ഉള്ളതല്ല. വിപണിയിലെ ആവശ്യാനുസൃതം കൃഷി ചെയ്യുന്നതാണ് നല്ലത്.

സാലഡ് കുക്കുമ്പർ

സ്ഥിരമായ ആദായം ലഭ്യമാകുന്ന ഇനമാണ് സാലഡ് കുക്കുമ്പർ. മൂന്നു മാസം കൊണ്ട് 10 ടൺ വരെ കൃഷി ചെയ്തെടുക്കാം. ഒരാണ്ടിൽ നാലുതവണ വരെ കൃഷി ചെയ്യാം.

വെണ്ട

ഹൈബ്രിഡ് വിത്തുകളാണ് വെണ്ട കൃഷിയിൽ മികച്ച വിളവ് തരുന്നത്. ചുവടുകൾ തമ്മിൽ ഒന്നര അടിയും നിരകൾ തമ്മിൽ രണ്ടര അടിയും അകലം പാലിച്ച് കൃഷിചെയ്ത് ആദായം ഒരുക്കാം

പയർ

ഒരു വർഷം നാല് കൃഷി സീസണുകൾ ഉപയോഗപ്പെടുത്തി മികച്ച വിളവ് ലഭിക്കുന്ന ഇനമാണ് ഇത്.

ഇതുപോലെ എല്ലാ വിളകളും ഗ്രീൻഹൗസ് കൃഷിയിൽ ചെയ്യാവുന്നതാണ്. പക്ഷേ കൃഷിചെയ്യുവാൻ വിളകൾ തെരഞ്ഞെടുക്കുമ്പോൾ സ്വയം പരാഗണം നടക്കുന്ന വിളകളും ഇനങ്ങളും തെരഞ്ഞെടുക്കണം. പരാഗണം ആവശ്യമില്ലാത്തതിനാൽ ഇലക്കറികളും ഇവയിൽ നന്നായി വളരും. പുഷ്പ വിളകൾക്കും മികച്ചതാണ് ഗ്രീൻഹൗസ് രീതി. സ്വയം പരാഗണം നടന്നില്ലെങ്കിൽ കൃത്രിമപരാഗണം നടത്താവുന്നതാണ്.

English Summary: High yielding varieties in greenhouse cultivation
Published on: 28 February 2022, 08:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now