പലർക്കും ഉള്ള ഒരു ഒരു വിശ്വാസമാണ് കപ്പയുടെ ഒരു കമ്പ് വെറുതെ കുത്തിയാലും ചെടി വളർന്ന് കായ്ഫലമുണ്ടാകുമെന്ന്. പക്ഷെ മണ്ണ് നല്ലവണ്ണം ഇളക്കി ആവശ്യമായ വളവും ചേർത്ത് കൃഷി ചെയ്തെങ്കിലേ നല്ല വിളവ് ലഭിക്കൂ.
മണ്ണ് ഇളക്കി കപ്പ കൃഷി ചെയ്യുന്നത് പല വിധ ഗുണങ്ങളും നല്‍കും. അത്യാവശ്യം മഴയോ വെള്ളം കോരാന്‍ സൌകര്യമോ ഉള്ള ഏതു സമയത്തും കപ്പ നടാം. വ്യാപാരം നടത്താനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അതാതു പ്രദേശത്തെ മികച്ച വില കിട്ടുന്ന കാലം നോക്കി വേണം വിളവെടുക്കാന്‍, അതനുസരിച്ച് വേണം കൃഷി ഇറക്കാന്‍.
മരച്ചീനി അല്ലങ്കിൽ കപ്പ നടുമ്പോൾ, നടുന്ന കപ്പയുടെ ഇനം അനുസരിച്ച് വേണം അകലം, നന്നായി പടരുന്ന ഇനം ആണെങ്കില്‍ കുറഞ്ഞത് മൂന്നു അടി അകലം മൂടുകള്‍ തമ്മിലും നാല് അടി അകലം വരികള്‍ തമ്മിലും വേണം, ഇനം അനുസരിച്ചും തനി വിള ആയി ചെയ്യുമ്പോളും മാറ്റങ്ങള്‍ വേണ്ടി വരും. കപ്പ നടുന്ന തടം ഇതു മണ്ണ് ആണെങ്കിലും നാല് വശവും രണ്ടു അടി അകലത്തില്‍ നന്നായി കിളച്ചു കൂട്ടി വേണം കപ്പ നടാന്‍, നടുമ്പോള്‍, ഉണക്ക ചാണകം ചാരം ചേര്‍ത്ത് പൊടിച്ചതും എല്ല് പൊടിയും ഒക്കെ യുക്തം പോലെ ചേര്‍ക്കാവുന്നതാണ്, ചുവട്ടില്‍ കള കിളിര്‍ക്കാതെ നോക്കണം.
രാസ വളം കൂടിയാല്‍ കപ്പക്ക് ഗുണം കുറയും, എന്നാലും NPK മിക്സ് നാലു പ്രാവശ്യം ആവസ്യനുസരണം ഇട്ടു കൊടുക്കാം, പച്ച ചാണകം ഉണ്ടെങ്കില്‍ അതും ചെയ്യാം. നാല് മൂടിന് ഇടയ്ക്കു ഇട്ടാല്‍ മതിയാകും, നല്ല വിളവു കിട്ടിയാലും പച്ച ചാണകം ഇട്ടാല്‍ കപ്പക്ക് കയിപ്പു കൂടുതല്‍ ആകും എന്നും ഓര്‍ക്കുക.
എലി ശല്യം കുറയാന്‍ നല്ല മണ്ണ് ഇളക്കം വേണം. രാസ-ജൈവ വളങ്ങള്‍ സംയോജിപ്പിച്ച് കപ്പക്ക് വളം ചെയ്യുന്നതാണ് മികച്ച വിളവു ലഭിയ്ക്കാനും നല്ലത്.