ലോകത്ത് ഏറ്റവും കൂടുതൽ ഭക്ഷിക്കുന്ന ധാന്യമാണ് അരി(Rice). കിഴക്കൻ ഏഷ്യ, തെക്ക് കിഴക്കൻ ഏഷ്യ, ദക്ഷിണ ഇന്ത്യ എന്നിവിടങ്ങളിൽ അരി ഒരു പ്രധാന ഭക്ഷണമാണ്. കരിമ്പിനും ചോളത്തിനും ശേഷം ലോകത്ത് ഏറ്റവും കൂടുതൽ ഉത്പ്പാദിപ്പിക്കുന്ന കാർഷിക വിളയാണ് അരി. ജെനറ്റിക്ക് പഠനങ്ങൾ പ്രകാരം ചൈനയിലെ പേൾ നദി താഴ്വരയിലാണ് അരി വളർത്താൻ തുടങ്ങിയതെന്ന് പറയപ്പെടുന്നു. അതായത് ഏതാണ്ട് 4000 വർഷത്തെ പഴക്കം അരിക്ക് ഉണ്ടെന്നർത്ഥം.
കേരളത്തിൽ കൂടുതലായി ഉത്പ്പാദിപ്പിക്കുന്ന ഒരു ധാന്യ വിളയായ നെല്ല് സമുദ്ര നിരക്കിൽ താഴെ തട്ടിലുള്ള കുട്ടനാട് മുതൽ ഏറ്റവും ഉയരത്തിലുള്ള ഇടുക്കി ജില്ലയിലെ വട്ടവടയിൽ വരെ കൃഷി ചെയ്യുന്നു. എല്ലാ വർഷവും കന്നിമാസത്തിലെ മകം നക്ഷത്രം നെല്ലിൻ്റെ പിറന്നാളായിട്ടാണ് ആചരിച്ച് വരുന്നത്.
ഉർവരതയുടേയും, സമൃദ്ധിയുടേയും പ്രതീകമാണ് നെൽമണിയെന്ന് പറയുന്നു, അത് കൊണ്ടാണ് നവ ദമ്പതികളെ അരിമണിയെറിഞ്ഞ് സ്വീകരിക്കുന്നത്.
കേരളത്തിലെ കൃഷിക്കാലങ്ങൾ
കേരളത്തിലെ പരമ്പരാഗത നെൽക്കൃഷിയെ മൂന്ന് ഘട്ടങ്ങളാക്കി മാറ്റാവുന്നതാണ്. 1. വിരിപ്പ് 2. മുണ്ടകൻ 3. പുഞ്ച.
വിരിപ്പ്
കാലവർഷം തുടങ്ങുന്നതിന് മുമ്പ് തന്നെ മേടമാസത്തിൽ തുടങ്ങുന്ന വിരിപ്പ് കൃഷി ചിങ്ങം- കന്നിയോടെയാണ് കൊയ്യുന്നത്. ഇരുപ്പൂ പാടങ്ങളിൽ ഒന്നാം വിളയായാണ് വിരിപ്പ് ഇറക്കുന്നത്. വിരിപ്പിന് കൂടുതലായും വിതയ്ക്കുകയാണ് പതിവ്. വിരിപ്പ് കൊയ്ത്തിനെ കന്നികൊയ്ത്ത് എന്നും പറയാറുണ്ട്.
മുണ്ടകൻ
രണ്ടാമത്തെ വിളയായി ഇറക്കുന്നതാണ് മുണ്ടകൻ. ചിങ്ങം കന്നിയോടെ തുടങ്ങി ധനു മകരത്തോടെ അവസാനിക്കുന്നു. വിരിപ്പ് കൃഷിയേക്കാൾ കൂടുതൽ പ്രാധാന്യം കൊടുക്കേണ്ട കൃഷിയാണ് മുണ്ടകൻ. വിതയ്ക്കുന്നതിനേക്കാൾ കൂടുതൽ വിളവ് പറിച്ച് നടുമ്പോൾ ലഭിക്കുമെന്നതിനാൽ മുണ്ടകനാണ് വിരിപ്പിനെ അപേക്ഷിച്ച് കൂടുതൽ വിളവ് ലഭിക്കുന്നത്.
പുഞ്ച
ആഴം കൂടിയ കുണ്ട് പാടങ്ങളിലും കായൽ നിലങ്ങളിലുമാണ് പുഞ്ചക്കൃഷി ചെയ്യുന്നത്. വെള്ളത്തിൻ്റെ നിലയനുസരിച്ച് വൃശ്ചിക മാസത്തിലോ ധനു, മകരം മാസങ്ങളിലോ പുഞ്ചക്കൃഷി ആരംഭിക്കുന്നു, കേരളത്തിലെ കുട്ടനാടൻ പ്രദേശങ്ങൾ പുഞ്ച കൃഷിക്ക് പേര് കേട്ടതാണ്.
പുഞ്ച കൃഷി
പുഞ്ച കൃഷി കേരളത്തിൽ വളരെ കുറവാണ്. നനയ്ക്കാൻ വെള്ളമുണ്ടെങ്കിൽ പുഞ്ചകൃഷിക്കാലം നെൽക്കൃഷിക്ക് വളരെ അനുകൂലമാണ്. ചുരുങ്ങിയ സമയം കൊണ്ട് വിളവെടുക്കാൻ കഴുയുമെന്നതിനാൽ വിത തന്നെ ഉത്തമം. രണ്ടാം വിളയുടെ നെല്ല് മുഴുവൻ കൊയ്ത് കേറാതെ കൊയ്ത് കേറാതെ പുഞ്ചയിറക്കിയാൽ ആ വിളയിൽ നിന്നുള്ള രോഗ കീട സംക്രമണം പ്രതീക്ഷിക്കാം. ജനുവരി 15 ന് ശേഷം കൃഷി ഇറക്കുന്നതാണ് പുഞ്ചക്കൃഷിക്ക് ഉത്തമം.
മൂപ്പ് കുറഞ്ഞ വിത്തുകളായ അന്നപൂർണ, ത്രിവേണി, മട്ടത്രിവേണി, ജ്യോതി, കൈരളി എന്നിവയാണ് പൊതുവേ നിർദ്ദേശിച്ചിട്ടുള്ളത്.
വളർച്ചയുടെ സമയത്ത് ധാരാളമായി വെള്ളം ആവശ്യമുള്ള ചെടിയാണ് നെൽച്ചെടി. കേരളത്തിൽ മഴ ധാരാളം കിട്ടുകയും പെയ്യുന്ന മഴവെള്ളം പാടങ്ങളിൽത്തന്നെ കെട്ടിനിർത്തി ഉപയോഗിക്കുകയും ചെയ്യേണ്ടിവരുന്ന സ്ഥലങ്ങളിൽ "വിരപ്പ്", "മുണ്ടകൻ", "പുഞ്ച" എന്നിങ്ങനെ കൃഷിചെയ്യുന്ന കാലയളവ് അനുസരിച്ച് പൊതുവേ മൂന്ന് തരം കൃഷി സമ്പ്രദായങ്ങൾ ആണ് അവലംബിച്ചുവരുന്നത്.
പച്ചച്ചാണക വെള്ളം പാടത്ത് തെളിക്കുന്നത് നല്ലതാണ്. നാരങ്ങാ പുല്ലിൻ്റെ നേർപ്പിച്ച എസൻസോ വെളുത്തുള്ളിയോ പാടത്ത് തെളിക്കുന്നത് നല്ലതാണ്. കൈതപ്പഴം വടിയിൽ കെട്ടി പാടത്ത് നാട്ടുന്നത് നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: പച്ചക്കറിച്ചെടികളില്‍ വൈറോയിഡ് ബാധയകറ്റാൻ ചെയ്യേണ്ട കാര്യങ്ങൾ