Updated on: 13 May, 2021 1:30 PM IST
വിത്ത് തൈകൾ

ഇന്നെല്ലാപേര്‍ക്കും സുപരിചിതമായ വാക്കുകള്‍ ആണിവ. ആരോഗ്യസംരക്ഷണത്തിന് അതീവ ജാഗ്രത നമ്മള്‍ നല്‍കുമ്പോളും ഒരു വശത്ത് രോഗങ്ങള്‍ ഏറിവരുന്നു, പ്രകൃതി നശിക്കുന്നു. ഏറെ പ്രതിരോധശേഷിയുള്ള വരാല്‍ മീനുകള്‍ പോലും അന്യം നിന്നുകൊണ്ടിരിക്കുന്നു.

മദ്യപാന്മാരില്‍ കണ്ടുവന്നിരുന്ന ലിവര്‍ സിറോസിസ് എന്ന അസുഖം ഇന്ന് കുട്ടികളിലും സ്ത്രീകളിലും! എവിടേക്കാണ് നമ്മുടെ പോക്ക്? ഈ രീതിയില്‍ പോയാല്‍ വരുംതലമുറ വെള്ളവും വായുവുമില്ലാതെ മരുന്നുകമ്പനിക്കാരെയും വന്‍കിട ആശുപത്രികളെയും നിലനിര്‍ത്താന്‍ വേണ്ടി കഷ്ടപ്പെടുന്ന ഒരു യന്ത്രം മാത്രം ആയി മാറുമെന്നതില്‍ സംശയം വേണ്ട.

നമ്മില്‍ ഭൂരിഭാഗം ആളുകളും മനസിലാക്കുന്ന ഈ യാഥാര്‍ത്ഥ്യത്തെ നമുക്കെങ്ങനെ തിരുത്താം എന്ന് ചിന്തിക്കാം. ഇതിന്ടെ കാരണമന്വേഷിച്ചെത്തിയ അമ്പാടി ഗോശാല ചെന്നെത്തിയത് അടുത്ത കാലത്തായി നമ്മുടെ മനസില്‍ ഇടം നേടിയതും എന്നാല്‍ തീരെ ഉപയോഗം ഇല്ലാത്തതുമായ പതയിലും മണത്തിലുമാണ്!

ശരിക്കും നമ്മുടെ ജീവിതത്തിന് ആവശ്യമുള്ള കാര്യങ്ങളെല്ലാം നമ്മുടെ പൂര്‍വ്വികര്‍ നമുക്കു പകര്‍ന്നുനല്‍കിയിട്ടുണ്ട്, എന്നാല്‍ നാം അവയെ തിരസ്കരിച്ച് പരസ്യങ്ങളെ ജീവിത പ്രമാണങ്ങളാക്കിയതാണ് നാം ഇന്നനുഭവിക്കുന്ന ഒട്ടുമിക്ക പ്രശ്നങ്ങള്‍ക്കും കാരണമെന്ന് ചിന്തിച്ചാല്‍ മനസിലാക്കാം.

ഒപ്പം ഈ മണങ്ങളും പതയും എന്തിനെന്നും ചിന്തിച്ച്, അതിന് ഒരു പരിഹാരം കണ്ടെത്തിയാല്‍ നമ്മുടെ അടുത്ത തലമുറയെ കുറച്ചൊക്കെ രക്ഷിക്കാം.

ഇന്ന് നാം ഉപയോഗിക്കുന്ന ഉത്പന്നങ്ങളിലെ പതയെ നല്‍കുന്നത് SLES എന്ന മാരക വിഷമാണ്. ഈ SLES എത്രമാത്രം മാരകമാണെന്നറിയാന്‍ ഗൂഗിളില്‍ തിരയുകയോ, വിദഗ്ദ്ധരോട് ചോദിച്ചറിയുകയോ ചെയ്യാം.
കഴിക്കുന്നതെല്ലാം ജൈവം ആകണമെന്ന് ആഗ്രഹിക്കുന്ന നാമെല്ലാം ജൈവ ഭക്ഷണത്തെ ഈ പറഞ്ഞ SLES ആവശ്യത്തിലധികം ഉപയോഗിച്ച് നിര്‍മ്മിച്ച ഡിഷ് വാഷ് ഉത്പന്നങ്ങള്‍ ഉപയോഗിച്ച് കഴുകിയ പാത്രങ്ങളിലാണ് വിളമ്പുക!!!!

ചാരത്തില്‍ പാത്രം കഴുകി വെയിലില്‍ ഉണക്കിയെടുക്കുക...

വിഷം കഴിക്കുന്നതോടൊപ്പം അമൂല്യമായ ജലത്തെ ചൂഷണം ചെയ്യുന്നതും, ത്വക്ക് രോഗങ്ങളും പ്രകൃതി മലിനീകരണവും ബോണസും....!നമ്മുടെ പൂര്‍വ്വികര്‍ നമ്മെ പഠിപ്പിച്ചതോ, ചാരത്തില്‍ പാത്രം കഴുകി വെയിലില്‍ ഉണക്കിയെടുക്കുക...അന്നൊന്നും പാത്രത്തില്‍ ബാക്ടീരിയയെ കണ്ടിരുന്നില്ല.

എന്നും ആനുകാലിക പ്രശ്നങ്ങള്‍ക്ക് നാടന്‍ പശുവിലൂടെ ഒരു പരിഹാരം എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്ന അമ്പാടി ഗോശാല ഈ പ്രശ്നത്തിനും ഒരുത്തമ പരിഹാരം നിങ്ങളിലേക്കെത്തിക്കുന്നു.
ചാണകം ഉണക്കി കത്തിച്ചുണ്ടാക്കിയ ഭസ്മവും, ഇലുപ്പയും (മുന്‍ കാലങ്ങളില്‍ കുട്ടികള്‍ക്ക് വയറിലെ അണുനാശിനിയായി ഇലുപ്പ എണ്ണ കുടിക്കുവാന്‍ നല്‍കിയിരുന്നു-പ്രകൃതിദത്ത അണുനാശിനി) പശകൊട്ടകായും (സോപ്പ് നട്ട് എന്നും പറയും, പ്രകൃതിദത്ത സോപ്പ്) ഉണങ്ങിയ നാരങ്ങാപൗഡറും സമം ചേര്‍ത്ത് മിക്സ് ചെയ്ത് അടച്ചു സൂക്ഷിക്കാം. ആവശ്യത്തിന് എടുത്ത് ഉപയോഗിക്കാം.
ഏത് പാത്രവും തിളങ്ങും, എല്ലാ മെഴുക്കും പോകും, വളരെ കുറച്ചു വെള്ളം മതി, പ്രകൃതിക്കോ മനുഷ്യനോ ഒരു തരത്തിലും ദ്രോഹം നല്‍കുന്നില്ല. ഇപ്പോള്‍ 250 ഗ്രാം വെറും 80 രൂപയ്ക്!
അമ്പാടി ഗോശാലയുടെ ഉത്പന്നങ്ങള്‍ക്കും, സംരംഭകരാകുന്നതിനും, പരിശീലന പരിപാടികളില്‍ പങ്കെടുക്കുന്നതിനും ബന്ധപ്പെടാം

ശ്യാം അമ്പാടി ഗോശാല9539802133

English Summary: Jaivam, Organic , Naadan ....!
Published on: 13 May 2021, 11:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now