Updated on: 30 April, 2021 9:21 PM IST
സാധാരണസമയങ്ങളിൽ 4 മുതൽ 5 ഏക്കർ വരെയും സീസണിൽ 10 ഏക്കറിലധികവും കൃഷി ചെയ്യുന്നു.

ശ്രീകുമാർ കൂപ്പിള്ളിൽ എന്ന യുവ കർഷകനെ നമുക്കേവർക്കും അറിയാം. പെരുമ്പളത്തിന്റെ കൃഷിപെരുമ നാടിന്റെ നാനാഭാഗങ്ങളിൽ എത്തിച്ച ഇദ്ദേഹം പെരുമ്പളത്തിന്റെ സ്വന്തം കർഷകനാണ്. കേവലം സബ്സിഡിക്ക് വേണ്ടിയോ പരസ്യത്തിനു വേണ്ടിയോ അല്ല ഇദ്ദേഹം കൃഷിയെ നെഞ്ചിലേറ്റിയത്., കൃഷി എന്നാൽ സംസ്കാരമാണ് . കൃഷി സംസ്ക്കാരമാണ് എങ്കിൽ ശ്രീകുമാർ യഥാർത്ഥ കർഷകനാണ്.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ പെരുമ്പളം പഞ്ചായത്തിൽ താമസിക്കുന്ന ശ്രീകുമാർ കഴിഞ്ഞ 25 വർഷമായി കാർഷിക രംഗത്ത് പ്രവർത്തിക്കുന്നുപൂർണ്ണമായും ജൈവരീതിയിലുള്ള കൃഷിയാണ് കഴിഞ്ഞ 10 വർഷമായി തുടർന്നു പോരുന്നത് പ്രധാനമായും പച്ചക്കറിയാണ് കൃഷി ചെയ്യുന്നത് സാധാരണസമയങ്ങളിൽ 4 മുതൽ 5 ഏക്കർ വരെയും സീസണിൽ 10 ഏക്കറിലധികവും കൃഷി ചെയ്യുന്നു. സാധാരണ സമയങ്ങളിൽ മുളക് , തക്കാളി, വഴുതിന, പയർ, വെണ്ട, കുക്കും ബർ, പാവൽ, പടവലം, പീച്ചിൽ വെളളരി, മത്തൻ, കുമ്പളം എന്നിവയും വേനൽക്കാല സമയങ്ങളിൽ തണ്ണിമത്തൻ , തണ്ണിമത്തൻ തന്നെ 5 തരം വ്യത്യസ്ത ഇനങ്ങൾ ചെയ്തു. മഞ്ഞ, പച്ച, ഓവൽ shape ഉള്ളത് അങ്ങനെ . പൊട്ടുവെളളരി, ഷെമാം (മസ്ക്ക് മെലൺ) എന്നിവ കൃഷിചെയ്യുന്നു.

പൂർണ്ണമായും ജൈവരീതിയിലുളള കൃഷിയിൽ കോഴിവളം, ചാണകം , വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി എന്നിവ മാത്രമാണ് അടിവളമായി ഉപയോഗിക്കുന്നത് ഓപ്പൺ പ്രിസിഷൻ ഫാമിംഗ് സിസ്റ്റമാണ് പൂർണ്ണമായും ഉപയോഗിക്കുന്നത് ഡ്രിപ്പ് വളമായി ഉപയോഗിക്കുന്നത് സീ വീഡ് ജൽ എക്സ്ട്രാറ്റ് മാത്രമാണ് ഇത് വളരെ പ്രയോജനകരമായി അനുഭവപ്പെട്ടുന്നുണ്ട്.ഇപ്പോൾ അടിവളത്തിനൊപ്പം നീറ്റുകക്കയ്ക്കും കുമ്മായത്തിനും പകരം പച്ചക്കക്കപ്പൊടിയാണ് ഉപയോഗിക്കുന്നത് ഇത് വളരെ പ്രയോജനകരമായി അനുഭവപ്പെടുന്നുണ്ട് ഇത് ഉപയോഗിക്കുന്നതുമൂലം മണ്ണിന്റെ PH നില വളരെക്കാലം സന്തുലിതമായി നിലനിർത്താൻ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട് ഇങ്ങനെ ചെയ്യുന്നതുമൂലം മുളക്, തക്കാളി, വഴുതിന, വെണ്ട, പയർ, പാവൽ തുടങ്ങിയ പച്ചക്കറികളിൽ കണ്ടുവരുന്ന വാട്ടരോഗങ്ങൾ പൂർണ്ണമായി നിയന്ത്രിക്കാനും അതുവഴി വിളകളുടെ വിളവും വളർച്ചയും ത്വരിതപ്പെടുത്താനും സാധിക്കുന്നു. വിളവെടുക്കുന്ന പച്ചക്കറികളും പഴവർഗ്ഗങ്ങളും ജൈവ വിപണിയിലാണ് വിറ്റഴിക്കുന്നത് ആയതിനാൽ നല്ല വില കിട്ടുകയും കൃഷി ലാഭകരമാക്കി കൊണ്ടുപോകാൻ സാധിക്കുകയും ചെയ്യുന്നു എറണാകുളത്തുപ്രവർത്തിക്കുന്ന രണ്ട് നാട്ടു ചന്തകളിലും കൂടാതെ അവിടെയുള്ള ജൈവ വിപണികളിലും വിറ്റഴിക്കുന്നു

കൂടാതെ ശ്രീകുമാർ ചെയ്യുന്ന മറ്റ് പ്രവർത്തന മേഖലകളിലൊന്ന് പച്ചക്കറി തൈകൾ ഉത്പാദന യൂണിറ്റ് ആണ് വർഷത്തിൽ 10 ലക്ഷത്തോളം പച്ചക്കറിതൈക്കും 25000 റെഡ് ലേഡി പപ്പായ തൈകളും ഉത്പാദിപ്പിച്ച് വിപണനം നടത്തുന്നുണ്ട് ചേർത്തല കഞ്ഞിക്കുഴിയിലാണ് പച്ചക്കറിതൈകൾ സിംഹഭാഗവും വിതരണം ചെയ്യുന്നത് കഞ്ഞിക്കുഴിയിലുള്ള ഒട്ടുമിക്ക കർഷകർക്കും ശ്രീകുമാറിന്റെ കാർഷിക രംഗത്തെ പരിചയം പകർന്നു കൊടുക്കാറുണ്ട്.

കാർഷിക പ്രവർത്തനങ്ങൾക്ക് കിട്ടിയ അവാർഡുകൾ.

കൃഷിയെ ജീവിതമായി കാണുന്ന ഈ ചെറുപ്പക്കാരന്റെ കാർഷിക മേഖലയിലെ ഇപെടലിന് നിരവധി അവാർഡുകളും തേടിയെത്തിയിട്ടുണ്ട്. സംസ്ഥാന ഗവണ്മെന്റിന്റെ ആലപ്പുഴ ജില്ലയിലെ നല്ല കർഷകനുള്ള പുരസ്കാരം, എറണാകുളം YMCA നൽകിയ പുരസ്കാരം കൂടാതെ സരോജിനീ ദാമോദരൻ ഫൗണ്ടേഷന്റെ ഈവർഷത്തെ പുരസ്കാരം ഇവ ലഭിച്ചിട്ടുണ്ട്.
കൃഷി അനുബന്ധ പ്രവർത്തനങ്ങൾ.

നാളികേര വികസന ബോർഡിന്റെ 22 പ്രാഥമിക നാളികേര ഉത്പാദക സംഘങ്ങൾ രൂപീകരിക്കാൻ ശ്രീകുമാറിന്റെ നേതൃത്വത്തിൽ സാധിച്ചിട്ടുണ്ട് നിലവിൽ നാളികേര ഉത്പാദക സംഘങ്ങളുടെ ഫെഡറേഷനായ പെരുമ്പളം നാളികേര ഉത്പാദക ഫെഡറേഷന്റെ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.തെങ്ങിന് ഇടവിളയായി പച്ചക്കറികൾ സംഘാംഗങ്ങളെ കൊണ്ട് ജൈവരീതിയിൽ കൃഷി ചെയ്യിക്കാൻ നേതൃത്വം നൽകുന്നു.

ശ്രീകുമാർ , വിത്തുകൾ ആവശ്യക്കാർക്കായി കൊണ്ടുപോകുന്നു.

പെരുമ്പളം കേന്ദ്രമായി പ്രവർത്തിക്കുന്ന നബാർഡിന്റെ കീഴിലുള്ള ഹരിത ഫാർമേഴ്സ് ക്ലബ് എന്ന സംഘടനയുടെ നിലവിലെ കൺവീനറായും പ്രവർത്തിക്കുന്നു ഫാർമേഴ്സ് ക്ലബിന്റെ കീഴിൽ പ്രവർത്തിക്കുന്ന 250 ഓളം കക്ക തൊഴിലാളികളെ സംഘടിപ്പിക്കുകയും അവർക്കായി ഒരു കക്കയിറച്ചി സംസ്ക്കരണ യൂണിറ്റ് രൂപീകരിക്കാനുള്ള ആവശ്യം CMFRI യോട് ആവശ്യപ്പെടുകയും അവർ ഫാർമേഴ്സ് ക്ലബിനായി 50 ലക്ഷത്തോളം രൂപ മുതൽ മുടക്കി ഒരു ആധുനിക കക്കയിറച്ചി സംസ്ക്കരണ യൂണിറ്റ് നിർമ്മിച്ചു നൽകുകയും ചെയ്തു അതിന്റെ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞ് അതിന്റെ ഉപോത്പ്പന്നമായ കക്കഷെൽ പൊടിച്ച് ജൈവ കൃഷിക്കാവശ്യമായ കക്കപ്പൊടി നിർമ്മിക്കുന്ന ഒരു യൂണിറ്റും ഉടൻ പ്രവർത്തനം തുടങ്ങും അതിന്റെ മെഷീനറികൾ ബുക്ക് ചെയ്തു കഴിഞ്ഞുകാർഷിക രംഗത്ത് കഴിഞ്ഞ 25 വർഷത്തോളമായി പ്രവർത്തിക്കുന്ന ശ്രീകുമാറിന് കൃഷി എന്നത് 24 മണിക്കൂറും ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ളമേഖലയാണ്. മാത്രമല്ല തന്റെ അറിവുകൾ ഒരു പാട് കർഷകർക്കും, സ്ഥാപനങ്ങൾക്കും , സ്കൂളുകൾ, മറ്റ് കൃഷി ഗ്രൂപ്പുകൾ എന്നിവർക്കും പകർന്ന് കൊടുക്കാറുണ്ട്.

ഇദ്ദേഹത്തിന്റെ കൃഷി രീതികൾ കാണാനും പഠിക്കാനും , മനസിലാക്കാനുമായി നിരവധിയാളുകൾ പെരുമ്പളത്ത് എത്താറുണ്ട്. ദൂരെ സ്ഥലങ്ങളിൽ നിന്നു വരെ ആളുകൾ ശ്രീകുമാറിന്റെ കൃഷി രീതികൾ നേരിട്ടു കണ്ടു മനസിലാക്കാൻ എത്താറുണ്ട്. കാർഷിക സർവ്വകലാശാലയിലെ വിദ്യാർത്ഥികളും പഠനത്തിന്റെ ഭാഗമായി പെരുമ്പളത്ത് എത്തുന്നത് സ്ഥിരം കാഴ്ചയാണ്.ചേർത്തല അരൂക്കുറ്റി റൂട്ടിൽ പെരുമ്പളം കവലയിൽ വന്ന് പെരുമ്പളത്തേക്ക് ബോട്ട് അല്ലെങ്കിൽ ജങ്കാർ വഴി വന്ന് മാർക്കറ്റ് വാത്തികാട്ട് റോഡിൽ വന്നാൽ ശ്രീകുമാറിന്റെ കൃഷിസ്ഥലെത്താം.


ശ്രീകുമാർ കൂപ്പിള്ളിൽ (ശ്രീകുമാർ)

പെരുമ്പളം

Mob - 9446122740

9447708357

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പ്രധാന മന്ത്രി വിള ഇൻഷുറൻസ് പദ്ധതിയിൽ ചേരാം ,വിള നഷ്ടങ്ങൾക്ക് പരിഹാരം കിട്ടും

English Summary: Kisan Diwas-on December 23rd, Krishi Jagran FB Live Sreekumar also with Perumbalam Island specialties
Published on: 19 December 2020, 04:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now