വീട്ടുവളപ്പിൽ ആവശ്യത്തിന് കൃഷി ചെയ്യാനുള്ള സ്ഥല ദൗർലഭ്യമുളളവർക്ക് ചെയ്യാൻ സാധിക്കുന്ന മികച്ച കൃഷി രീതിയാണ് ഹൈഡ്രോപോണിക്. ഏത് വിളയും ഈ കൃഷി രീയിയിലൂടെവികസിപ്പിച്ചെടുക്കാൻ സാധിക്കും.
നമ്മുടെ സൗകര്യത്തിന് അനുസരിച്ച് ഇത് മാറ്റി സ്ഥാപിക്കാൻ കഴിയുമെന്നതും,10 ശതമാനം വെള്ളം മാത്രമേ ആവശ്യം വരുന്നുള്ളൂ എന്നതുമാണ് ഈ കൃഷിരീതിയുടെ മറ്റൊരു പ്രത്യേകത. കൃഷി ചെയ്യാൻ സ്ഥലമില്ലാത്തവർക്കും ഫ്ലാറ്റിൽ താമസിക്കുന്നർക്കും ഈ കൃഷി രീതി മികച്ചതാണ്. ഫ്ലാറ്റുകളിലെ ബാൽക്കണിയിലും ടെറഫസുകളിലും ഇപ്പോൾ ഹൈഡ്രോപോണിക് കൃഷി രീതി സ്ഥാനം പിടിച്ചിട്ടുണ്ട്. ഒരു ഹൈഡ്രോപോണിക് പ്ലാന്റിന് 6000 രൂപ മുതലാണ് ചെലവ് വരുന്നത്.
എന്താണ് ഹൈഡ്രോപോണിക് കൃഷിരീതി
മണ്ണില്ലെങ്കിലും ചെടികൾക്ക് വേണ്ട പോഷകങ്ങൾ കൃത്യമായി നൽകിയാൽ ചെടികൾ മണ്ണിൽ വളരുന്നതിനേക്കാൾ ആരോഗ്യത്തോടെ വളരും. സ്ഥലപരിമിതി മറിക്കടക്കാൻ വെർട്ടിക്കൽ കൃഷിരീതിയും ഹൈഡ്രോപോണിക്കിലുണ്ട്. പിവിസി പൈപ്പിൽ ദ്വാരങ്ങളുണ്ടാക്കി അതിൽ ചെടിച്ചെട്ടികൾ വെച്ചാണ് കൃഷി ചെയ്യുന്നത്. ചെടികളുടെ വേര് ഉറപ്പിക്കാന്‍ ചരല്‍ കല്ലുകള്‍, പെര്‍ലൈറ്റ്, വെര്‍മ്മിക്കുലേറ്റ്, ചകരിച്ചോര്‍ തുടങ്ങിയവയും ഉപയോഗിക്കാം. വീടുകളില്‍ പ്ലാസ്റ്റിക് കുപ്പികളിലും പൈപ്പുകളിലും നമുക്ക് ഹൈഡ്രോപോണിക് പരീക്ഷിച്ച് നോക്കാം.
ഹൈഡ്രോപോണിക് വിളകളുടെ പ്രയോജനങ്ങൾ
☛ കൂടുതൽ മെച്ചപ്പെട്ട വെള്ളം ഉപയോഗിക്കുന്നു
☛ കീടങ്ങളുടെയും രോഗങ്ങളുടെയും സാധ്യത കുറവാണ്
☛ സസ്യങ്ങളുടെ സീസണുകളെ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും
☛ സ്ഥലപരിമിതിയുള്ള സ്ഥലങ്ങളിലും കൃഷി ചെയ്യാൻ സാധിക്കും
☛ ആവശ്യാനുസരണം മാറ്റി സ്ഥാപിക്കാൻ സാധിക്കും
തിരുവന്തപുരം സ്വദേശി അരുൺ ആണ് ഹൈഡ്രോപോണിക് കൃഷി രീതിയെക്കുറിച്ചുള്ള വിവരങ്ങൾ കൃഷിജാഗരണുമായി പങ്കുവച്ചത്.
ഫോൺ: 7034697327