Updated on: 30 April, 2021 9:21 PM IST
വിപണിയിൽ 400 രൂപ വരെ കുടംപുളിക്കു കിലോക്ക് കിട്ടും

മലയാളിയുടെ മീൻ കറിക്ക് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് കുടംപുളി. കൂടാതെ ധാരാളം ആയുർവേദ മരുന്നുകൾക്കും കുടംപുളി ഉപയോഗിച്ച് വരുന്നു. വയറ്റിൽ ഉണ്ടാകുന്ന ചെറിയ ചെറിയ അസുഖങ്ങൾക്ക് പോലും കുടം പുളി വളരെ ഫലപ്രദമാണ് .

ആർത്തവ സംബന്ധമായ രോഗങ്ങൾക്ക് കുടംപുളിയെ ഒറ്റമൂലിയാക്കി ഉപയോഗിക്കാറുണ്ട്. കുടംപുളിയിൽ അടങ്ങിയിരിക്കുന്ന ഹൈഡ്രാസിട്രിക്ക് ആസിഡ് അമിതവണ്ണം കുറയ്ക്കുമെന്ന് ശാസ്ത്ര പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ആർത്തവ സംബന്ധമായ രോഗങ്ങൾക്ക് കുടംപുളിയെ ഒറ്റമൂലിയാക്കി ഉപയോഗിക്കാറുണ്ട്. കുടംപുളിയിൽ അടങ്ങിയിരിക്കുന്ന ഹൈഡ്രാസിട്രിക്ക് ആസിഡ് അമിതവണ്ണം കുറയ്ക്കുമെന്ന് ശാസ്ത്ര പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

കുടംപുളി പാകമാകുമ്പോൾ  അതായത് ഇളം മഞ്ഞ നിറമാകുമ്പോൾ ഇത് പാകമാകും. പാകമാകുന്ന സമയത്ത് മരത്തിൽ നിന്ന് പറിച്ചെടുത്ത്.രണ്ടായി പകുത്തെടുക്കുക.ഇതിന്റെ ഉള്ളിൽ  ഉള്ള വിത്ത് വളരെ രുചികരമാണ് പുളിയും മധുരവും ചേർന്ന രുചിയാണ് .

രണ്ടായി പകുത്ത പുളി വെയിലത്ത് വച്ചോ പുകയത്ത് വച്ചോ ഉണക്കിയെടുക്കാം സാധാരണയായി ജൂൺ മാസo മുതലാണ് വിളഞ്ഞ് തുടങ്ങുക അതിനാൽ വെയിലത്ത് വച്ച് ഉണക്കുക എന്നത് ബുദ്ധിമുട്ടാണ്.അതിനാൽ പുകയത്ത് വച്ച് ഉണക്കേണ്ടി വരും.

നാല് ദിവസത്തോളം പുകയത്ത് വച്ചാൽ പുളി നന്നായി ഉണങ്ങും പുളിക്ക് നല്ല മൃദുത്വവും നിറവും കിട്ടാനായി ഉപ്പും വെള്ളിച്ചെണ്ണയും പുരട്ടി വയ്ക്കാം.വിപണിയിൽ 400 രൂപ വരെ കുടംപുളിക്കു കിലോക്ക് കിട്ടും .കുടംപുളിയുടെ വിൽപ്പന ഫെയ്സ് ബുക്ക് വാട്ട്സ്  ആപ്പുകൾ ഗ്രൂപ്പുകൾ വഴി ധാരാളം നടക്കുന്നുണ്ട്. ചില്ലറ വിൽപനയിലൂടെ കർഷകർ പലപ്പോഴും ന്യായവില കിട്ടാറില്ല നാട്ടിലും വിദേശങ്ങളിലും കുടംപുളിയുടെ ഡിമാന്റ് കൂടുതൽ തന്നെയാണ് .

കുടം പുളി സാധാരണയായി ജൂൺ,ജൂലായ് മാസങ്ങളിലാണ് നടേണ്ടത്.വിത്ത് പാകി മുളപ്പിച്ച് ഉണ്ടാകുന്ന കുടംപുളി തൈകൾ കായ്ക്കണമെങ്കിൽഏകദേശം 10 വർഷം വേണ്ടിവരും അതിനാൽ ഒട്ട് തൈകൾ വാങ്ങി വയ്ക്കുന്നതാണ് ഉത്തമം ഇവ അധികം വലിയ മരമാവുകയുമില്ല. അതിനാൽ പുളി പറിച്ചെടുക്കാൻ എളുപ്പമാണ് . ഒട്ട് തൈകൾ നന്നായി വളപ്രയോഗം നടത്തിയാൽ 3 വർഷം കഴിഞ്ഞാൽ കായ്ക്കും

രണ്ട് മുന്ന് തവണ പൂവിട്ടാലും ചിലപ്പോൾ പൂക്കൾ കൊഴിഞ്ഞ് പോകാറുണ്ട് .കുടംപുളി നടുന്നതിനായി 20 സെ.മി നീളവും വീതിയുമുള്ള കുഴികൾ എടുത്ത് നടാം തൈ പിടിച്ച് കഴിഞ്ഞ് 5 വർഷം കഴിഞ്ഞാൽ വളപ്രയോഗം നടത്താം ചാണകവും കമ്പോസ്റ്റും വളമായി നൽകാം.കൂടാതെ യൂറിയയും നൽകാം.ഡിസംബർ ജനുവരി മാസങ്ങളിൽ പൂവിട്ടാൽ ജൂൺ മുതൽ കായ്കൾ കിട്ടി തുടങ്ങും വളരെ കുറഞ്ഞ കീടശല്യമേ ഇതിന് ഉണ്ടാകാറുള്ളൂ . കീട ശല്യത്തിന് ജൈവ കീടനാശിനികൾ ഉപയോഗിക്കുന്നതായിരിക്കും നല്ലത് .

English Summary: Kudampuli; Taste of Malayalee's fish curry
Published on: 14 March 2021, 09:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now