റോസ്മേരി എന്ന സുഗന്ധ സസ്യത്തെ കുറിച്ച് നിങ്ങൾ കേട്ടിരിക്കുമല്ലോ. ഭക്ഷ ഭക്ഷ്യസംസ്കരണ മേഖലയിൽ വൻ വ്യവസായ മൂല്യമുള്ള ഒന്നാണ് റോസ്മേരിയുടെ സത്ത്. ഭക്ഷ്യസംസ്കരണ മേഖലയിൽ മാത്രമല്ല ഫാർമസ്യൂട്ടിക്കൽ, ന്യൂട്രസ്യൂട്ടിക്കൽ രംഗങ്ങളിലും റോസ്മേരിക്ക് ആവശ്യക്കാരേറെയാണ്. ബ്രിട്ടീഷുകാരാണ് ഇന്ത്യയിൽ റോസ്മേരി എന്ന സുഗന്ധ ഇനത്തെ എത്തിച്ചതെന്ന് പറയപ്പെടുന്നു. നീലഗിരിയിൽ ആണ് ഈ കൃഷിയുടെ ആരംഭം.
കർണാടകയിലും കാശ്മീരിലും തമിഴ്നാട്ടിലെ സത്യമംഗലം, തലപ്പാടി, ഊട്ടി, മേട്ടുപാളയം, കൊടേക്കനാൽ എന്നിവിടങ്ങളിലും വാണിജ്യാടിസ്ഥാനത്തിൽ ഇത് വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്.. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള രണ്ട് ഇനങ്ങളാണ് പർപ്പിൾ, വെള്ളപൂക്കൾ വിടർത്തുന്നവ. വിപണിയിലെ വില സുസ്ഥിരമായത് ഈ മേഖലയിൽ കൃഷി ചെയ്യുന്നവർക്ക് ഏറെ ആശ്വാസമാണ്. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കർഷകർ ചെയ്യുന്ന ഇനം ഊട്ടി ഒന്ന് ആണ്.
റോസ്മേരിയുടെ പ്രത്യേകത
ഏകദേശം ആറ് അടി വരെ ഉയരത്തിൽ വളരുന്ന ബഹുവർഷി ആണിത്. സുഗന്ധമുള്ള കടും പച്ച ഇലകൾ ആണ് ഇതിൻറെ പ്രത്യേകത. തീവ്രത കുറഞ്ഞ വേനൽക്കാലത്ത് ഇത് നല്ല രീതിയിൽ വളരുന്നു. അതിശൈത്യം താങ്ങാനുള്ള കഴിവ് ഇവയ്ക്കുണ്ട്. സാധാരണഗതിയിൽ സമുദ്രനിരപ്പിൽ നിന്ന് 1500 മുതൽ 3000 മീറ്റർ വരെ ഉയരത്തിൽ 500 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഈ സസ്യം തഴച്ച് വളരുന്നു. വെള്ളം കെട്ടിക്കിടക്കാത്ത കളിമണ്ണിലും പിഎച്ച് മൂല്യം അഞ്ചര മുതൽ എട്ടു വരെയുള്ള മണ്ണിലും ലാഭകരമായി ഇത് കൃഷിയിറക്കാവുന്നതാണ്. തൈകളാണ് നടീൽ വസ്തു. ഏക്കറിൽ 12000 തൈകൾ വരെ നടാം. പഞ്ചഗവ്യം പോലുള്ള ജൈവവളങ്ങൾ റോസ്മേരിയെ മികച്ച വിളവ് തരാൻ പ്രാപ്തമാക്കുന്നു.. കൃഷിയിറക്കി എട്ടു മാസത്തിനുശേഷം തീറ്റപ്പുൽകൃഷി പോലെ 90 ദിവസം കൂടുമ്പോൾ മുറിച്ചെടുത്ത് ഉണക്കി വിൽക്കുന്നതാണ് രീതി. വർഷം ഹെക്ടറിന് ഏറ്റവും ചുരുങ്ങിയത് രണ്ടു ടൺ ഉണക്ക റോസ്മേരി ലഭിക്കും എന്നാണ് കർഷകർ പറയുന്നത്.
You may have heard of the aromatic plant rosemary. Rosemary extract is one of the major industrial products in the food processing sector. Rosemary is in high demand not only in the food processing sector but also in the pharmaceutical and nutraceutical sectors.
വിപണിയിലെ മൂല്യം
ഇലകളും പൂക്കളും ഉള്ള ശാഖകളാണ് വ്യവസായിക പ്രാധാന്യം ഉള്ളത്. ശാഖകളും ഇലകളും മാത്രമായി വാറ്റിയെടുക്കുന്ന തൈലത്തേക്കാൾ ഗുണമേന്മ ഉണ്ടാവും പൂങ്കുലയോടു കൂടി വാറ്റിയാൽ. അലങ്കാരച്ചെടി എന്ന രീതിയിൽ കേരളത്തിൽ മിക്കയിടങ്ങളിലും ഇത് വളർത്തുന്നുണ്ട്. ഇതിലെ നീലഗിരിയിലെ കാലാവസ്ഥയിൽ മികച്ച വിളവ് തരുന്നു.ഇവിടങ്ങളിൽ പാചക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരമാർഗം കൂടിയാണ് റോസ്മേരി.
ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും ഓർമ്മ വർദ്ധിപ്പിക്കുവാനും കാൻസർ, പ്രമേഹം, നീര്,വിഷാദ രോഗങ്ങൾ, നാഡീരോഗങ്ങൾ, അമിതവണ്ണം എന്നിവയുടെ ശമനത്തിനും ഇത് ഉപയോഗപ്പെടുത്തുന്നു. ഭക്ഷ്യവസ്തുക്കളിൽ അണുനാശകമായും ഇത് ഉപയോഗിക്കുന്നു. മസാജ് ഓയിലുകളിലും അരോമ തെറാപ്പി യിലും ഇതിൻറെ തൈലം ഉപയോഗപ്പെടുത്തുന്നുണ്ട്.. ഇതിലടങ്ങിയിരിക്കുന്ന കർണോസോൾ പല മാരകരോഗങ്ങളും പ്രതിരോധിക്കുമെന്ന് പഠനങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നു.