മാവും പ്ലാവും കായ്ക്കുന്നത് കാത്തിരിക്കുന്നവർക്ക് ഓരോ സീസൺ കഴിയുമ്പോഴും നിരാശയാണ് ഫലമെങ്കിൽ അതിന് പ്രതിവിധി ഇവിടെയുണ്ട്. വീട്ടിൽ തന്നെ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് മരുന്നുകളുണ്ടാക്കി പ്രയോഗിച്ചാൽ ഫലവൃക്ഷങ്ങൾ അത്ഭുതകരമായി വിളവ് തരും. കൂടാതെ, തെങ്ങ് ഉൾപ്പെടെയുള്ള വിളകളിൽ നിന്ന് വിളവ് ലഭിക്കാൻ പണ്ട് കാലത്ത് നടപ്പിലാക്കിയിരുന്ന ചില വിദ്യകളും മനസിലാക്കാം.
ഉലുവാ കഷായം
വെറുതെ ശിഖരങ്ങൾ വെട്ടിമാറ്റിയും കോതിക്കളഞ്ഞും കായ്ക്കുന്നതിനുള്ള ഉപായങ്ങൾ നോക്കിയിട്ടും ഫലം ലഭിക്കാത്തവർക്ക് ഉലുവാ കഷായം മികച്ചതാണ്.
500 ഗ്രാം ഉലുവ 5 ലിറ്റർ വെള്ളത്തിലിട്ട് തിളപ്പിക്കുക. വെള്ളം തണുത്ത ശേഷം വൃക്ഷത്തിന്റെ ചുവട്ടിൽ ഒഴിക്കുക. രണ്ട് ദിവസത്തിന് ശേഷം 2 ലിറ്റർ വെള്ളത്തിൽ വീണ്ടും ഉലുവ തിളപ്പിച്ച് ഫലവൃക്ഷ ചുവട്ടിൽ ഒഴിച്ചാൽ ഗുണം ചെയ്യും.
പഴയകാലത്തെ ആളുകൾ പ്ലാവിന് പാവാട ഇടുന്ന പതിവുണ്ടായിരുന്നു. ചില ഫല വൃക്ഷങ്ങൾക്ക് മോതിര വളയം ഇടുന്നതും എളുപ്പത്തിൽ കായ് ഫലം ലഭിക്കുന്നതിന് കാരണമാകുമെന്ന് പഴമക്കാർ വിശ്വസിച്ചിരുന്നു. വർഷങ്ങൾ ആയിട്ടും കായ് ഫലം തരാത്ത തെങ്ങുകൾക്ക് പണ്ട് കാലത്ത് ആണി അടിക്കുമായിരുന്നു. പിന്നീട് ഇത്തരം തെങ്ങുകൾ കായ്ച്ചിട്ടുണ്ട്.
മഴക്കാലത്തിന് മുൻപ് പ്ലാവിൽ ചാണകം തേച്ച് പഴയ തുണി കൊണ്ട് കെട്ടി വെക്കുന്ന രീതിയും പരീക്ഷിച്ചിരുന്നു. പ്ലാവിന്റെ ചുവട്ടിൽ ചക്ക കായ്ക്കുന്നതിന് ഇത് ഉപകരിക്കും.
ചെറിയ കൈപ്പുള്ള പ്ലാവിന് ചുവട്ടിൽ, കമുങ്ങിന്റെ പോള ഇട്ട് മൂടാം. ഫളവൃക്ഷങ്ങൾക്ക് മോതിര വളയം ഇട്ട് കൊടുക്കാറുണ്ട്. തടിയിൽ നിന്നും രു ഇഞ്ച് തൊലി ആണ് വട്ടത്തിൽ ചീകി കളയുന്നത്. നെല്ലിയും, പ്ലാവും ഒഴികെയുള്ള വൃക്ഷങ്ങൾക്ക് ഇത് ഫലപ്രദമാണ്. എന്നാൽ രണ്ട് ഇഞ്ചിൽ കൂടുതൽ ആഴത്തിൽ ഇങ്ങനെ ചെയ്താൽ അവ ദോഷകരമായാണ് ബാധിക്കുന്നത്.
മുരിങ്ങയ്കകും മാവിനും അതിന്റെ തടത്തിൽ ഉമിയിട്ട് മൂടുന്ന രീതി പലരും ചെയ്യാറുണ്ട്. ഇവ പൂക്കുമ്പോള്‍ മരത്തിന്റെ ചുവട്ടിൽ വറ്റല്‍ മുളകിട്ട് പുകക്കുന്നതും പഴമക്കാർ ചെയ്തിരുന്നു.
ബന്ധപ്പെട്ട വാർത്തകൾ: വിനാഗിരി പ്രയോഗിച്ചാൽ കൂടുതൽ തക്കാളി വിളയും!
നെല്ലിയുടെ ഒരെ വൃക്ഷത്തിൽ നിന്നുമാണ് രണ്ട് തൈകൾ നട്ട് വളർത്തുന്നതെങ്കിൽ അവ തമ്മിൽ പരാഗണം നടത്തില്ല. അതിനാൽ രണ്ട് നെല്ലി വൃക്ഷങ്ങളിൽ നിന്ന് ഓരോ തൈകൾ നടുന്നതാണ് നല്ലത്.
നാരകത്തിന്റെ ചുവട്ടിൽ മുടി കുഴിച്ചിട്ടാൽ അവ നല്ല ഫലം തരുമെന്നും പഴമക്കാർ വിശ്വസിച്ചിരുന്നു. ഫലവൃക്ഷങ്ങൾക്ക് പുറമെ, പൂന്തോട്ടത്തിൽ റോസാപ്പൂക്കൾ പൂത്ത് തളിർക്കാൻ, അടുത്തുള്ള ചായ കടയിൽ ഉപയോഗിച്ച് കഴിഞ്ഞ തേയില ശേഖരിച്ച് റോസാച്ചെടിയുടെ ചുവട്ടിൽ ഇടുന്ന കൃഷിരീതിയും പഴയകാലത്ത് കർഷകർ പരീക്ഷിച്ചിരുന്നു.
വളരാതെ മുരടിച്ച് പോകുന്ന പച്ചക്കറി സസ്യങ്ങൾക്ക് പഴങ്കഞ്ഞി വെള്ളം ഒഴിച്ചു കൊടുത്താൽ തഴച്ചു വളരും. പച്ചക്കറികള്‍ വേവിക്കുന്ന വെള്ളം തണുത്ത ശേഷം അത് പച്ചക്കറികള്‍ക്ക് തന്നെ ഒഴിച്ചു കൊടുക്കുന്നതും ചെടികള്‍ തഴച്ചു വളരുന്നതിനും കായ് ഫലം കൂടാനും സഹായിക്കും.