നമ്മളെപലതരം രോഗങ്ങളിൽ നിന്ന് രക്ഷിക്കാൻ കഴിയുന്ന പ്രകൃതിയുടെ ഒരു വരദാനമാണ് മഞ്ഞൾ . പണ്ട് കാലം മുതൽ ദക്ഷിണേന്ത്യക്കാരായ നമ്മൾ കറികളിലെ രുചി കൂട്ടാനും മറ്റു ഉപയോഗിക്കുന്ന മഞ്ഞളിൻ്റെ രോഗ പ്രതിരോധ ശേഷി ആധുനിക ശാസ്ത്രം അടുത്ത കാലത്ത് തിരിച്ചറിഞ്ഞതോടെ മഞ്ഞളിലെ കുർ കുമീൻ പല രോഗങ്ങളുടെയും ഔഷധമായും മാറി. മനുഷ്യ ശരീരത്തിലെ ആരോഗ്യം നിലനിർത്തുന്ന കാര്യത്തിൽ മഞ്ഞളിലടങ്ങിയ കുർകുമിൻ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മഞ്ഞൾ ചേർത്ത ഭക്ഷണങ്ങൾ കഴിക്കുന്നവർക്ക് സ്തനങ്ങൾ ,ശാസകോശം ,വൻകുടൽ എന്നി അവയവങ്ങൾക്ക് ക്യാൻസർ വരാനുള്ള സാധ്യത വളരെ കുറവാണ് എന്ന് അടുത്ത കാലത്ത് തെളിയിക്കപ്പെട്ടിട്ടുണ്ട് . മഞ്ഞളിൻ്റെ നിറം നൽകുന്ന കുർകുമിൻ്റ രോഗ പ്രതിരോധശേഷി അർബുദങ്ങളുടെ ശത്രുവും, മനുഷ്യ ശരീരത്തിൻ്റെ പ്രായം കുറക്കാനും ,അൾഷി മേഴ്സ് , വാതരോഗങ്ങൾക്ക് പ്രതിരോധം തിർക്കുന്ന മഞ്ഞളിന് കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട് ഇത്രയേറെ ഔഷധ ഗുണമുള്ള കുർ കുമിനാണ് മഞ്ഞളിൽമുഴുവനുള്ളത് എന്ന് കരുതരുത്
മഞ്ഞളിലെ ഭാരത്തിൻ്റെ മുന്നു ശതമാനം മാത്രമാണ് കുർ കുമിൻ ഉള്ളത് ലോകത്തിലെ ഏറ്റവും മികച്ച മഞ്ഞളും വ്യപാരത്തിൽ ഏറ്റവും മുന്നിലുള്ളതുമായ രാജ്യം ഇന്ത്യ തന്നെയാണ്. ആന്ധ്രപ്രദേശത്തും തമീഴ് നാട്ടിലെ തഞ്ചാവൂരും ചെറിയ തോതിൽ കേരളത്തിലും കൃഷി ചെയ്യുന്ന കസ്തൂരിമഞ്ഞൾ സൗന്ദര്യവസ്തുവായും ഔഷധമായും ഉപയോഗിക്കുന്നുണ്ടു് നമ്മുടെ കാലാവസ്ഥക്ക് യോജിച്ച 12 ഓളം ഇനങ്ങൾ ഉണ്ടെങ്കിലും അധിക വിളവ് തരുന്നത് സോന എന്ന ഇനമാണ്.വിത്തു മഞ്ഞൾ എല്ലാം വെള്ളായിനി ഹോർട്ടികൾച്ചർ കോളേജിൽ നിന്ന് ലഭിക്കും നല്ല ഇർപ്പവും മഴയുമുള്ള പ്രദേശങ്ങളാണ് മഞ്ഞൾ കൃഷിക്ക് ഉത്തമം. ജൈവാംശമുള്ള ഇളക്കമുള്ള മണ്ണിൽ ടൈക്കോഡെർമ എന്ന മിത്ര കുമിൾ ചേർത്ത ഉണങ്ങിയ ചാണക പൊടി ചേർത്ത് ഇളക്കിയ മണ്ണിൽ 25 x 25 സെ.മി അകലത്തിൽ വിത്ത് നട്ട് മണ്ണോ കരിയിലയോ ഇട്ട് തടം മുടാം .മഞ്ഞൾ നട്ട് 50 ദിവസം കഴിഞ്ഞ് ജൈവവളം നൽകി കരിയില ഇട്ട് മണ്ണ് അടുപ്പിക്കണം തണ്ടു തുരപ്പൻ പുഴുക്കൾ ,ശൽക്ക കിടങ്ങൾ ഇലപ്പുള്ളി രോഗങ്ങൾ മൂടു്ചീയൽ എന്നിവക്ക് വേപ്പധിഷ്ടിത ജൈവ കീടനാശികൾ ഉപയോഗിച്ചു പരിഹാരം കാണാം .മൂപ്പ് അറിഞ്ഞു വേണം മഞ്ഞൾ വിളവെടുക്കേണ്ടതു് ജനവരി - മാർച്ച് വരെയാണ് വിളവെടുപ്പ് കാലം മൂപ്പ് കുറഞ്ഞ ഇനം 7-8 മാസത്തിലും ഇടത്തരംമൂപ്പുള്ളവ8-9 മാസത്തിലും വിളവെടുക്കാം. മാർക്കറ്റിൽ കറി പൗഡർ എന്ന പേരിൽ ഇന്ന് കിട്ടുന്ന മഞ്ഞൾ പ്പൊടി മുഴുവൻ കെമിക്കൽ ചേർത്ത മഞ്ഞപ്പൊടിയാണ് .യഥാർത്ഥ മഞ്ഞൾപ്പൊടിയല്ല. അതു കൊണ്ട് ഒരോ വീട്ടിലും അടുക്കള തോട്ടങ്ങളിൽ ഇതുപോലെ മഞ്ഞൾ നട്ടാൽ പല ജിവിത ചര്യ രോഗങ്ങളിൽ നിന്നും രക്ഷ നേടാം എൻ്റെ ജൈവ അടുക്കള തോട്ടത്തിലെ ടയർ ചട്ടിയിലെ മഞ്ഞൾ കൃഷിയുടെ ദൃശ്യങ്ങൾ.
തയ്യാറാക്കിയത് സി കെ മണി
9447594550
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കാരറ്റ്, മുന്തിരി മുതൽ വിളവെടുക്കുന്ന കർഷകൻ വരെ സ്വാതന്ത്രരെ കാത്തിരിക്കുന്ന ചിഹ്നങ്ങൾ